Image

എം.വി.ദേവന്‍ - ചിത്രകലയിലെ വസന്തോത്സവം (കോരസണ്‍ വര്‍ഗീസ് , ന്യൂയോര്‍ക്ക്)

കോരസണ്‍ വര്‍ഗീസ് , ന്യൂയോര്‍ക്ക് Published on 30 April, 2014
എം.വി.ദേവന്‍ - ചിത്രകലയിലെ വസന്തോത്സവം (കോരസണ്‍ വര്‍ഗീസ് , ന്യൂയോര്‍ക്ക്)

ഒരു വിദ്യാര്‍ത്ഥിയായി ചിത്രരചന മത്സരത്തില്‍ പങ്കെടുക്കവെയാണ് എം.വി.ദാവനെന്ന കലാകാരനെ ആദ്യമായി നേരില്‍ കാണുന്നത്. ജില്ലാതല തിരഞ്ഞെടുപ്പുകള്‍ക്കുശേഷം സംസ്ഥാനതല കലോത്സവം തിരുവനന്തപുരത്തു നടക്കുകയാണ്. ചിത്രരചനാമത്സരം തിരുവനന്തപുരത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ വച്ച്. അതിരാവിലെ വീട്ടില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ദീര്‍ഘമായ ബസുയാത്രയുടെ ആലസ്യവും, ഒപ്പം മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെ കയ്യില്‍ സൂക്ഷിച്ചിരിക്കുന്ന ഘനമേറിയ കളര്‍കൂട്ടങ്ങളും ബ്രഷുകളുടെയും ഭാണ്ഡവും, ഒക്കെ ആകെ എന്നെ ഭയപ്പെടുത്തിയിരുന്നു. വീടിനകത്തുള്ള പുസ്തകക്കടയില്‍ നിന്നും വാങ്ങിയ പുതിയ കൂട്ടം വാട്ടര്‍കളര്‍ ചായക്കൂട്ടുകളും ചകിരി തിരിച്ച പോലത്തെ ബ്രഷുമായി ഈ സംസ്ഥാന തല മത്സരത്തില്‍ എങ്ങനെ  പങ്കെടുക്കും എന്നു ശങ്കിച്ചു നില്‍ക്കുമ്പോള്‍ മത്സരം തുടങ്ങാനുള്ള അിറയിപ്പും , സംഘാടകര്‍ ഒപ്പിട്ടു തന്ന പേപ്പറും നല്‍കപ്പെട്ടു.

പെന്‍സിലും, വര്‍ണ്ണക്കളറുകളും പേപ്പറുമായി അക്ഷമരായി കാത്തിരുന്ന നിമിഷത്തില്‍ തൂവെള്ള താടിയും നീണ്ട മുടിയുമുള്ള  വിഷയാവതാരകന്‍ കടന്നുവന്നു. സ്വയം പരിചയപ്പെടുത്തി , ഞാന്‍ എം.വി.ദേവന്‍ , മത്സരം ആരംഭിക്കുന്നു,  വിഷയം ഉത്സവം . ചോക്കെടുത്ത് ബോര്‍ഡില്‍ ഭംഗിയായി കുറിച്ചിട്ടു വിഷയം . ഉത്സവം എന്തുമാവാം നിങ്ങളുടെ മനസ്സിലെ രൂപങ്ങള്‍ .

അനുഭവിച്ച സമയത്തിന്റെ പകുതി ആയപ്പോഴും ഉത്സവപ്പറമ്പിലെ രൂപങ്ങളെ രേഖപ്പെടുത്തി തീര്‍ന്നിട്ടില്ല. ചുറ്റും നോക്കിയപ്പോള്‍ കൂടുതലും മേശകളില്‍ ചിത്രങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞിരുന്നു.ഈ ഉത്സവപ്പറമ്പിലെ രൂപങ്ങളെല്ലാം നിറങ്ങള്‍ ചാര്‍ത്തിവരണമെങ്കില്‍ വീണ്ടും മണിക്കൂറുകള്‍ വേണ്ടിവരും. പദ്ധതി മാറ്റി മറ്റൊരു പേപ്പറുമായി പുതിയ ചിത്രത്തിന്റെ പണി ആരംഭിച്ചു.

പിന്നെയവിടെ നടന്നത് ഉത്സവമല്ല, തനിയുദ്ധം , മനസ്സിലെ അസ്വസ്ഥതകളും , പിരിമുറുക്കങ്ങളും, ഭീതിയും, അപകര്‍ഷധാബോധവും ഒക്കെ വിവിധ വര്‍ണ്ണങ്ങളില്‍ വാരി വിതറഇ. എവിടെയും നിറങ്ങള്‍ മാത്രം . അതില്‍ നിന്നും ചില രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. നാളിതുവരെയും ശ്രമിച്ചിട്ടില്ലാത്ത ഒരു ഉദ്യമം മോഡല്‍ ആര്‍ട്ടായി പ്രത്യക്ഷപ്പെടുന്നു. സമയം തീരുന്നതുവരെ ചകിരി പോലത്തെ ബ്രഷും കുറെ നിറക്കൂട്ടുകളുമായി കുരുക്ഷേത്രയുദ്ധം. പേപ്പര്‍ കൊടുത്തു മടങ്ങുമ്പോള്‍ അുെത്ത വണ്ടിപിടിച്ച് എത്രയും വേഗം വീടു പറ്റാനായി ചിന്ത. കൂടെ വന്ന കുട്ടികളില്‍ ഒരാളുടെ മത്സരം കൂടി കഴിയട്ടെ എന്നു കരുതി വൈകുന്നേരത്തെ വണ്ടിക്കായി പദ്ധതിയിട്ടു. ഒരു പ്രതീക്ഷയുമില്ലാതിരുന്നിട്ടും ആര്‍ക്കാണ് വിജയം എന്നറിയാനായി റിസല്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതു നോക്കി. വിശ്വാസിക്കാനായില്ല, സംസ്ഥാനതലത്തില്‍ എ-ലവലില്‍ രണ്ടാം സമ്മാനം.

പിറ്റേന്ന് കേരള ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലത്തില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ ജീവിതത്തില്‍ പുതിയ ഒരു കാഴ്ചപ്പാടു സമ്മാനിച്ച വന്ദ്യനായ കലാകാരന്‍ എം.വി. ദേവനെ മനസ്സില്‍ ധ്യാനിച്ചു. പിന്നീട് ഒരിക്കലും നേരില്‍ കാണാനായില്ലെങ്കില്‍ കൂടി പരാജയത്തിന്റെയും , നിരാശയുടെയും നിമിഷങ്ങളില്‍ ഉത്സവം തെളിയക്കാന്‍ പ്രേരിപ്പിച്ച ആ മാസ്മര ശക്തി ഒരു യഥാര്‍ത്ഥ കലാകാരന്റെ ദൈവിക നിയോഗം മാത്രം . കേരളം കണ്ട എത്രയും പ്രിയപ്പെട്ട കലാകാരനം ചിന്തകനും ആയിരുന്ന എം.വി. ദേവന് ആദരാഞ്ജലികള്‍ !


 

എം.വി.ദേവന്‍ - ചിത്രകലയിലെ വസന്തോത്സവം (കോരസണ്‍ വര്‍ഗീസ് , ന്യൂയോര്‍ക്ക്)
എം.വി.ദേവന്‍ - ചിത്രകലയിലെ വസന്തോത്സവം (കോരസണ്‍ വര്‍ഗീസ് , ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക