Image

ആഭ്യന്തര മന്ത്രിക്കസേരയിലേക്ക്‌ പി.സി ജോര്‍ജ്ജ്‌

ജയമോഹനന്‍ എം Published on 03 May, 2014
ആഭ്യന്തര മന്ത്രിക്കസേരയിലേക്ക്‌ പി.സി ജോര്‍ജ്ജ്‌
ഇത്തവണ യു.ഡി.എഫ്‌ പാളയത്തില്‍ എത്തിയപ്പോള്‍ പി.സി ജോര്‍ജ്ജ്‌ തീര്‍ച്ചയായും ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നതാണ്‌. എന്നാല്‍ അത്‌ വെറും മോഹം മാത്രമായിപ്പോയി. ഒരു കഥയുമില്ലാത്ത ചീഫ്‌ വിപ്പ്‌ സ്ഥാനമാണ്‌ ലഭിച്ചത്‌. പിന്നീട്‌ ഭരണപക്ഷമാണോ പ്രതിപക്ഷമാണോ എന്നറിയാത്ത തരത്തില്‍ സകലരെയും വിമര്‍ശിച്ച്‌ മുന്നേറുന്ന പി.സി ജോര്‍ജ്ജിനെയാണ്‌ ജനം കണ്ടത്‌. എന്നാല്‍ ആഭ്യന്തര മന്ത്രിക്കസേരയിലേക്ക്‌ ഒരു കൈ പയറ്റാന്‍ ഒരുങ്ങുകയാണ്‌ ഇനി പി.സി ജോര്‍ജ്ജ്‌.

രാഷ്‌ട്രീയത്തിലല്ല സിനിമയിലാണ്‌ സംഭവമെന്ന്‌ മാത്രം. സംഗീത്‌ ലൂയിസ്‌ സംവിധാനം ചെയ്യുന്ന `എന്ന്‌ സ്വന്തം ഇലഞ്ഞിക്കാവ്‌ പി.ഒ എന്ന ചിത്രത്തിലാണ്‌ പി.സി ജോര്‍ജ്ജ്‌ സംസ്ഥാന അഭ്യന്തര മന്ത്രിയുടെ വേഷം അഭിനയിക്കുന്നത്‌. ജയറാമാണ്‌ ചിത്രത്തിലെ നായകന്‍. മുകേഷ്‌, സലിംകുമാര്‍, ഭീമന്‍ രഘു, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്‌. അഭിനയത്തില്‍ പി.സിക്ക്‌ ഇത്‌ ആദ്യത്തെ അനുഭവമല്ല. കെ.കെ റോഡ്‌ തുടങ്ങിയ ചിത്രങ്ങള്‍ ചെറിയ വേഷങ്ങളില്‍ ഇതിനു മുമ്പും പി.സി ജോര്‍ജ്ജ്‌ കാമറക്ക്‌ മുമ്പിലെത്തിയിട്ടുണ്ട്‌.
ആഭ്യന്തര മന്ത്രിക്കസേരയിലേക്ക്‌ പി.സി ജോര്‍ജ്ജ്‌ ആഭ്യന്തര മന്ത്രിക്കസേരയിലേക്ക്‌ പി.സി ജോര്‍ജ്ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക