Image

മേഘങ്ങളോട്‌.....(കവിത: സോയ നായര്‍)

Published on 09 May, 2014
മേഘങ്ങളോട്‌.....(കവിത: സോയ നായര്‍)
ആകാശത്തമ്മയുടെ
മുലപ്പാല്‍ നുണഞ്ഞ്‌
ഓടികളിക്കും
കിടാങ്ങളെ
എന്തിനിന്നു നിന്‍
നയനങ്ങളില്‍ നൊമ്പരം.
അമ്മയുടെ മനം
പൊള്ളും കുസ്രുതി നീ കാട്ടി
സ്‌നേഹശകാരങ്ങള്‍ കേട്ടുവൊ?
പരിഭവിച്ചുപിണങ്ങി നീ
ചൊരിയുന്നൊരീ മിഴിനീര്‍ക്കണങ്ങള്‍
മറ്റൊരമ്മയുടെ മാറില്‍
നനവുകള്‍ ആകവെ
മേഘകുഞ്ഞേ നീ
ഭാഗ്യവാന്‍
നിന്റെ കുറുമ്പുകള്‍
അമ്മ മറന്നീടുന്നു
കണ്ണീര്‍ ഒപ്പി നിന്നെ
മാറൊടടുക്കുമ്പൊള്‍
നോക്കൂക നീ ധരയിലേക്കു
തോരാകണ്ണീര്‍ നല്‍കും
മക്കളുടെ ചേഷ്ടകളില്‍
മനം മടുത്തൊരമ്മ തന്‍ മിഴികള്‍!!!

സോയ നായര്‍
philadelphia.
മേഘങ്ങളോട്‌.....(കവിത: സോയ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക