Image

മാര്‍ത്തോമാക്രിസ്ത്യാനികളും ചില ദുരൂഹതകളും!

Published on 10 May, 2014
മാര്‍ത്തോമാക്രിസ്ത്യാനികളും ചില ദുരൂഹതകളും!
A.D. 52-ല്‍ തോമാശ്ലീഹാ കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നുവെന്നതാണ് എഴുതിവയ്ക്കാത്ത ചരിത്രം! ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമസ്‌ ഇന്ത്യയില്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ വന്നില്ലെന്നു ചിലര്‍ വാദിക്കുന്നു! ചരിത്രകാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന എം. ജി. എസ്. നാരായണനും ഈ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍, ഈ വാദത്തെ സാധൂകരിക്കാനായി ഇദ്ദേഹം ഉയര്‍ത്തുന്ന സാക്ഷ്യങ്ങളെല്ലാം അടിസ്ഥാനരഹിതവും വസ്തുതാപരമായി നിലനില്‍ക്കാത്തതുമാണ്. എന്നിരുന്നാലും ചില ദുരൂഹതകള്‍ അവശേഷിക്കുന്നുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം! ഈ ദുരൂഹതകള്‍ക്കെല്ലാം ആധാരമായി മനോവ മനസ്സിലാക്കിയ ചില സത്യങ്ങളാണ് ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

തങ്ങളുടെ വിശ്വാസത്തിന് അടിത്തറയിട്ട ആത്മീയാചാര്യനായി തോമാശ്ലീഹായെ പരിഗണിക്കുന്ന ഒരു സമൂഹത്തോട്, ഇങ്ങനെയൊരാള്‍ കേരളത്തില്‍ വന്നിട്ടുപോലുമില്ല എന്നുപറഞ്ഞാല്‍, അത് അംഗീകരിക്കാന്‍ എളുപ്പമല്ല. തങ്ങളുടെ പാരമ്പര്യത്തെ ചോദ്യംചെയ്യുകയെന്നാല്‍, വിശ്വാസത്തെ വൃണപ്പെടുത്തലാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! ഇന്ത്യയിലെ പല ദേവന്മാരും അവരുമായി ബന്ധപ്പെട്ട കഥകളും ചോദ്യംചെയ്യപ്പെടാതിരിക്കുന്നത്, ഒരു വൃണപ്പെടുത്തല്‍ ഉണ്ടാക്കുന്ന വേദന ഒഴിവാക്കാനാണ്. എന്നാല്‍, ഊഹങ്ങളുടെ പിന്നാലെ യാത്രചെയ്യുന്ന വിജാതിയ മതങ്ങളെപ്പോലെയല്ല ക്രിസ്തീയത. അതുകൊണ്ടുതന്നെ, നിലവിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും സത്യത്തോടു ചെര്‍ന്നുനില്‍ക്കുന്നതല്ലെങ്കില്‍, അവ ഉപേക്ഷിക്കുവാന്‍ തയ്യാറാകണം. അതുവഴി, ക്രിസ്തീയതയെ മുഴുവന്‍ ബാധിച്ചേക്കാവുന്ന ദുരന്തത്തെ ഇല്ലാതാക്കാന്‍ സാധിക്കും!
- See more at: http://www.manovaonline.com/newscontent.php?id=224#sthash.GZ0ZWgDx.dpuf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക