Image

ഫോമാ: വ്യക്തമായ കാഴ്‌ചപ്പാടുകളുമായി ജയിംസ്‌ ഇല്ലിക്കല്‍

Published on 10 May, 2014
ഫോമാ: വ്യക്തമായ കാഴ്‌ചപ്പാടുകളുമായി ജയിംസ്‌ ഇല്ലിക്കല്‍
ഫോമാ പ്രസിഡന്റായി മത്സരിക്കാന്‍ ജയിംസ്‌ ഇല്ലിക്കല്‍ തീരുമാനമെടുത്ത ശേഷം ആദ്യം ചെയ്‌തത്‌ സ്ഥാനര്‍ഥിഥ്വം നേരത്തെ പ്രഖ്യപിച്ച ആനന്ദന്‍ നിരവേലിനെ വിളിക്കുകയായിരുന്നു. മത്സരം ആണെങ്കിലും സൗഹ്രുദ മത്സരം മാത്രമെ തന്റെ ഭാഗത്തു നിന്നു ഉണ്ടാകൂ എന്നു ഉറപ്പിച്ചു പറഞ്ഞു.

ഫലം എന്തായാലും മത്സരം അവിടെ തീരുമെന്നും സംഘടനയുടെ നന്മക്കായി ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ഉറപ്പും നല്‍കി. ആനന്ദനൊപ്പം സെക്രട്ടറി സ്ഥാനാര്‍ഥിയായ ഷാജി എഡ്വേര്‍ഡ്‌ ഫോമായിലെ മറ്റു നേതാക്കള്‍എന്നിവരെയെല്ലാം വിളിച്ച്‌ തന്റെ നിലപാട്‌ അറിയിക്കുകയും ചെയ്‌തു.

പിതാവിന്റെ അസുഖവും മരണവും മൂലം ജയിംസ്‌ മത്സര രംഗത്ത്‌ വൈകി ആണെത്തിയത്‌. എന്നാല്‍ ഇലക്ഷനു ഇനിയും രണ്ടു മാസമുള്ള കാര്യം ജയിംസ്‌ ചുണ്ടിക്കാട്ടി. അതിനാല്‍ വൈകി എന്നു പറയാനാവില്ല താനും.

ജയിച്ചാല്‍ ടാമ്പായിലോ ഒര്‍ലാണ്ടോയിലോ ആയിരിക്കും കണ്‍ വന്‍ഷന്‍. ഒരേ സംഘടനയില്‍ നിന്നുള്ള ട്രഷറര്‍ സ്ഥാനാര്‍ഥി സജി കരിമ്പന്നൂര്‍ ഒഴിച്ചാല്‍ പാനലൊന്നും ഇല്ല. പാനലിനു എതിരാണു താനും. പാനലാണു ഫൊക്കാനയെ പിളര്‍ത്തിയത്‌. പരാജയപ്പെടുന്നവര്‍ എതിര്‍പ്പുമായി വരികയൊ സംഘടനയില്‍ നിന്നു പാടെ മാറി നില്‍ക്കുകയോ ചെയ്യുന്നതായാണു കണ്ടു വരുത്‌. അതു ഫോമയില്‍ ഉണ്ടാകാന്‍ പാടില്ല. മാത്രവുമല്ല മത്സര രംഗത്തൂള്ളവരൊക്കെ സുഹ്രുത്തുക്കളാണു. അപ്പോള്‍ പിന്നെ ആരെ തള്ളും, ആരെ കൊള്ളൂം? പാനല്‍ വഴി സൗഹ്രുദ മത്സരമാണെങ്കില്‍ തെറ്റില്ല. പക്ഷേ അതു ഇവിടെ കാാണാറില്ല.
ഫോമക്കു നല്ല അടിത്തറ പാകാനും വളര്‍ച്ചയിലേക്കു നയിക്കാനും ഇതേവരെയുള്ള നേത്രുത്വത്തിനു കഴിഞ്ഞു. ആ പാത പിന്തുടരും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും.

മത സംഘടനകളാണു സെക്കുലര്‍ സംഘടനകളെ ബാധിക്കുന്നതു. മത സംഘടനകളോടു മാറി നില്‍ക്കാന്‍ പറഞ്ഞിട്ടൊന്നും കാര്യമില്ല. അവയെ കൂടി സംഘടയുമായി അടുപ്പിക്കുകയാണു വേണ്ടത്‌.
ഇപ്പോള്‍ ഫോമാ, ഫൊക്കാന കണ്‍ വഷനും പല മതസംഘടനകളുടെ കണ്‍ വഷനും ഏകദേശം ഒരേ സമയത്താണു നടത്തുന്നത്‌. അതിനാല്‍ കണ്‍ വഷന്‍ വര്‍ഷം തന്നെ മാറ്റുന്നതിനെപറ്റി ആലോചിക്കാവുതാണ്‌.

സംഘടനയെ അമേരിക്കന്‍ മലയാളിയുടെ ഐക്യവേദിയും വക്താവും ആക്കുകയെന്നതാണു തന്റെ ദൗത്യം. സംഘടനയില്‍ നിന്നു പ്രസ്ഥാനമായി ഫോമാ മാറണം. മലയാളികളുടെയും ഇന്ത്യാക്കാരുടെയും പ്രശ്‌നങ്ങളില്‍ സംഘടനക്കു ഇടപെടാനും സംഭാവനകള്‍ അര്‍പ്പിക്കാനും കഴിയണം. ചിക്കാഗോയില്‍ പ്രവീണ്‍ വര്‍ഗീസിനു നീതി തേടിയുള്ള പോരാട്ടത്തില്‍ ഫൊമാ സെക്രട്ടറി ഗ്ലാഡ്‌സന്‍ വര്‍ഗീസ്‌ വഹിക്കുന്ന പങ്കു അനുകരിക്കപ്പെടേണ്ടതാണു. ഏതു മലയാളിക്കും പ്ര്‌ശ്‌നം ഉണ്ടാകുമ്പോള്‍ അവര്‍ക്ക്‌ സഹായം തേടാനുള്ള വേദി ആയി ഫോമ മാറണം. ഇപ്പോള്‍ ഒരു പ്രശ്‌നം വന്നാല്‍ ആരെ വിളിക്കും? ഇതിനായിഅറ്റോര്‍ണിമാരും ഡോക്ടര്‍മാരും വിദ്‌ഗരുമൊക്കെയടങ്ങിയ ഒരു സമിതി ഉണ്ടാകണം.
പുതിയ തലമുറയില്‍ നിന്നു ദുഖ കഥകളും നാം ഈയിടെയായി കേള്‍ക്കുന്നു. അതു വേദനാജനകമാണു. അവര്‍ക്ക്‌ ചെറുപ്പം മുതലെ അവശ്യമായ പരിശീലനം, ഉപദേശ നിര്‍ദേശങ്ങള്‍ എിവയൊക്കെ നല്‍കാന്‍ സംഘടനകള്‍ക്കു ബാധ്യതയുണ്ട്‌. നാം ചെരിയ ന്യുന പക്ഷമായിരിക്കുമ്പോള്‍ ഇത്തരം പരിശീലങ്ങള്‍ അവരെ ഓരൊ സാഹചര്യവും എങ്ങനെ നേരിടാനവുമെന്നു മുന്‍ കൂട്ടി ധരിപ്പിക്കും.

അതു പോലെ കുടുംബ രംഗത്തെ അസ്വസ്ഥതകള്‍. പലതും പറഞ്ഞാല്‍ തീരാവുന്നതണു. അതിനായി കൗണ്‍സലര്‍മാരുടെ ഒരു സമിതിയും ആവശ്യമൂണ്ട്‌. ഇവയൊക്കെ സ്ഥിരം സമിതികള്‍ അകാം.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണു മറ്റൊന്നു. ഇതിനു മാധ്യമങ്ങളുടെ സഹായം തേടും. സഹായ അര്‍ഹിക്കുന്ന വ്യക്തികളെപറ്റിയും സംഘടനകളെപറ്റിയുമൊക്കെ മാധ്യമങ്ങള്‍ക്കാണല്ലോ കൂടുതല്‍ ധാരണ. എല്ലാ മാധ്യമങ്ങളെയും പ്രോത്സാഹിപ്പിക്കുക ഒരു ദൗത്യമായി തന്നെ ഏറ്റെടുക്കും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നാട്ടിലും ഇവിടെയും ചെയ്യെണ്ടതുണ്ട്‌. അടുത്തയിടക്ക്‌ അഞ്ചു പേര്‍ കാന്‍സര്‍ മൂലം ടാമ്പാ മേഖലയില്‍ മരണപ്പെടുകയുണ്ടായി. കാസര്‍ ബോധവല്‍ക്കരണവും മറ്റും എത്ര അത്യാവശ്യമെന്നാണു ഇതു കാണിക്കുന്നത്‌. ഇവിടെയുള്ള റിട്ടയര്‍ ചെയ്‌തവരും അല്ലാത്തവരുമായ ഡോക്ടര്‍മാര്‍ക്കും വിദഗ്‌ധര്‍ക്കും നാട്ടില്‍ തങ്ങളുടെ സേവനം നല്‍കാനുള്ള പദ്ധതി സജീവമാക്കേണ്ടതുണ്ട്‌.

ഭാഷയെ പോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും സജീവമാകണം.മലയാളം ഓലൈന്‍ ക്ലാസുകല്‍ മികച്ച നേട്ടമാണ്‌.

അടുക്കും ചിട്ടയുമുള്ള കണ്‍ വന്‍ഷനാണു ആഗ്രഹിക്കുന്നത്‌. ആയിരങ്ങള്‍ പങ്കെടുത്ത ക്‌നാനായ കണ്‍ വന്‍ഷന്‍ ചെയര്‍ എന്ന നിലയില്‍ ഇക്കാര്യത്തില്‍ നല്ല പരിചയവുമുണ്ട്‌.

നാട്ടിലെ രാഷ്ട്രീയക്കാരുടെ പുറകേ പോകുന്നതിനോടു താല്‌പര്യമില്ല. പണ്ടേ രാഷ്ട്രീയത്തോടു അത്ര പ്രതിപത്തിയില്ല. നമുക്കു വേണ്ടതു ഇവിടെ രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കാനുള്ള ആര്‍ജവമാണു.
യുവജനതയില്‍ നിന്നു ഒറ്റപ്പെട്ട കദന കഥകള്‍ ഉണ്ടാകുന്നു എങ്കിലും പൊതുവില്‍ അവര്‍ മികച്ച നേട്ടനങ്ങളാണു കൈവരിക്കുന്നത്‌. അതു രാഷ്ട്രീയത്തിലേക്കു കൂടി ഉപയോഗപ്പെടുത്താന്‍ നമുക്കാവണം. അവരെ തൂണക്കാന്‍ സംഘടനയും സമൂഹവും ഉണ്ടാവുകയും വേണം. ഇപ്പോള്‍ ആരെങ്കിലും മത്സരത്തിനൊക്കെ ഇറങ്ങി പുറപ്പെട്ടാല്‍ സഹായിക്കാന്‍ നാം വിമുഖത കാട്ടുന്നു. അക്കര്യത്തില്‍ നാം യാഹുദരെ മാത്രുകയാക്കണം.

തൊടുപുഴ സ്വദേശിയായ ജയിംസ്‌ 1984ല്‍ ന്യുജേഴ്‌സിയിലെത്തി. 88ല്‍ ഫ്‌ളോറീഡയിലും. തുടര്‍ന്ന്‌ 16 വര്‍ഷം റെസ്‌പിറ്റോറി തെറപിസ്റ്റ്‌. 13 വര്‍ഷമായി സ്വന്തമായി ബിസിനസ്‌ നടത്തുന്നു. ഭാര്യ ലിസി മൂലക്കാട്ട്‌. ജെയ്‌സന്‍ (അറ്റോര്‍ണി, ടാമ്പ) ജെന്‍സി, ജസ്റ്റിന എന്നിവര്‍ മക്കള്‍.

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്റ്രല്‍ ഫ്‌ളോറീഡയുടെ പ്രസിഡന്റായി രണ്ടു വട്ടം സേവനമനുഷ്‌ഠിച്ചു. ട്രസ്‌ടി ബോര്‍ഡ്‌ ചെയര്‍ ആയിരിക്കെ സംഘടനക്കു സ്വന്തം കെട്ടിടം വാങ്ങാനായി. ക്‌നാനാനയ്‌ കണ്‍ വന്‍ഷന്‍ ചെയര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം പരക്കെ അഭിനന്ദിക്കപെട്ടു. ഫോക്കാനയിലും ആദ്യം മുതല്‍ ഫോമയിലും സജീവം. ഫോമയുടെ ആദ്യത്തെ യൂത്ത്‌ ഫെസ്റ്റിവല്‍ വാന്‍ വിജയമാക്കിയതിനു പിന്നിലെ ശക്തി ജയിംസ്‌ ആയിരുന്നു. ഫോമയുടെ അടിത്തറ ബലവത്താക്കിയത്‌ ആ യൂത്ത്‌ ഫെസ്റ്റിവല്‍ ആയിരുന്നു. ഫോമയുടെ റീജിയണല്‍ വൈസ്‌ പ്രസിഡന്റുമായിരുന്നു.
ഫോമാ: വ്യക്തമായ കാഴ്‌ചപ്പാടുകളുമായി ജയിംസ്‌ ഇല്ലിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക