Image

വിലക്കപ്പെട്ട കനിക്കു മധുരമേറും: സത്യജ്വാലയില്‍ മാത്യു മൂലേച്ചാലില്‍

Published on 14 May, 2014
വിലക്കപ്പെട്ട കനിക്കു മധുരമേറും: സത്യജ്വാലയില്‍ മാത്യു മൂലേച്ചാലില്‍
മനുഷ്യനു മരണം പോലെ തന്നെ അനിവാര്യമായ ഒന്നാണ് ലൈംഗികത. മരണത്തെ അതി
ജീവിക്കാന്‍ ശ്രമിച്ച ഒരാളും വിജയിച്ചിട്ടില്ല. എതിര്‍ലിംഗത്തില്‍പ്പെട്ടവരോടുള്ള അഭിനിവേശത്തില്‍
നിന്നു മുക്തി നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവര്‍ കണ്ടേക്കാം. പക്ഷേ, അവരുടെ അവകാശവാദം എത്ര സത്യസന്ധമാണ് എന്നറിയാന്‍ നമുക്കു മാര്‍ഗമൊന്നും ഇല്ല. ഒരു കാര്യം സ്പഷ്ടമാണ്, അടിച്ചമര്‍ ത്താന്‍ ശ്രമിക്കുംതോറും ശക്തമാകുന്ന ഒരു വികാരമാണത്.

സ്വന്തം നഗ്നതയില്‍ നാണിക്കുന്ന ഏക ജന്തു മനുഷ്യനാണ്. ഡല്‍ഹിയില്‍ ഒരു പീഡനകേസ് കോളിളക്കം സൃഷ്ടിച്ചപ്പോള്‍, ഒരു സ്വാമിയുടെ വിവാദപരമായ പ്രസ്താവന ഉണ്ടായിരുന്നു- 'സ്ത്രീകള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെ'ന്ന തരത്തില്‍. അതില്‍ യാതൊരു സത്യവുമില്ലെന്ന് അല്പമൊന്നു ചിന്തിച്ചാല്‍ മലയാളികള്‍ക്കെങ്കിലും മനസിലാകും. കഷ്ടിച്ച് നൂറു വര്‍ഷംമാത്രമേ ആയിട്ടുള്ളൂ, കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും മാറുമറയ്ക്കാന്‍ തുടങ്ങിയിട്ട്. അന്നൊന്നും കേരളം ഒരു പീഡന സംസ്ഥാനമായിരുന്നില്ല. എന്നാല്‍, നൂറു ശതമാനം സ്ത്രീകളും നഗ്നത മറച്ചുനടക്കുന്ന ഇന്നത്തെ കേരളത്തില്‍ ബാല്യത്തിനുപോലും കാമാന്ധരുടെ ആക്രമണങ്ങളില്‍നിന്നു മോചനമില്ല.

ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഒരു കാര്യത്തിലേയ്ക്കാണ്-വിലക്കപ്പെട്ട കനിക്കു മധുരമേറും.

കാമവികാരം പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ്. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം
തന്നെ ഈ വികാരമാണ്. കാമത്തിന്റെ സംസ്‌കൃത രൂപമാണ് പ്രണയം. പ്രണയത്തോളം പാടിപ്പുകഴ്ത്തപ്പെട്ടിട്ടുള്ള മറ്റൊരു മനുഷ്യവികാരം സാഹിത്യത്തിലോ കലകളിലോ ഇല്ല. ഹൈന്ദവ വിശ്വാസത്തില്‍ ഭഗവാന്‍ കൃഷ്ണന്റെ 'ലീലാവിലാസങ്ങള്‍' മ്‌ളേച്ചമായ ഒന്നല്ല.

എന്നാല്‍, ക്രിസ്തുമതം മനുഷ്യനെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയു
ധങ്ങളാണ് മരണവും കാമവികാരവും. സാമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാം, ജനിച്ചാല്‍ മരിക്കുമെന്ന്. പക്ഷേ 'മരണം, മരണം' എന്നു പറഞ്ഞ് മനുഷ്യനെ ഭയപ്പെടുത്തുക ക്രിസ്തുമത
ത്തിന്റെ ക്രൂരവിനോദങ്ങളില്‍ ഒന്നാണ്. 'മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്ത്യാ, നീ-' എന്തിനാണീ അനാവശ്യമായ ഓര്‍മ്മപ്പെടുത്തല്‍? ലൈഫ് ഇന്‍സ്റ്റിങ്ക്റ്റ് (ഘശളല കിേെശിര)േഎന്ന ഒന്നുമായാണ് മനുഷ്യന്‍ ജനിക്കുന്നത്. അതില്ലെങ്കില്‍ ഓരോ പ്രശ്‌നവുമായി ഏറ്റുമുട്ടേണ്ടി വരുമ്പോഴും മനു
ഷ്യന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചേനെ. ജീവിതത്തോടുള്ള ഈ സ്‌നേഹത്തെ ചൂഷണോപകരണമാക്കാനാണ് മരണത്തിന്റെ കാര്യം പറഞ്ഞ് ഇവര്‍ മനുഷ്യനെ ഭയപ്പെടുത്തുന്നത്.

ചൂഷണത്തിന്റെ അതിലും ശക്തമായ ഉപകരണമാണ് ലൈംഗികത. ലൈംഗികവികാരങ്ങളില്‍
നിന്ന് സ്ത്രീക്കും പുരുഷനും മോചനമില്ല എന്ന് മതമേധാവികള്‍ക്കു നല്ലവണ്ണം അറിയാം. ആ നിലയ്ക്ക് അതിന്റെ പേരില്‍ കുറ്റബോധം സൃഷ്ടിച്ചാല്‍ മനുഷ്യകുലം മൊത്തം പാപഭാരവും പേറി ജീവിച്ചു കൊള്ളും. പാപബോധം ഉണ്ടായിക്കിട്ടിയാല്‍ പാപമോചനത്തിന്റെ കുത്തകമുതലാളിമാരായ പുരോഹിതര്‍ക്കു കുശാലായി. ലോകം മൊത്തം അവരുടെ വരുതിയില്‍ നില്‍ക്കും.

ഈ ചൂഷണോപാധിയെ അതിവിദഗ്ദമായി ഉപയോഗിക്കുക എന്നൊരു ലക്ഷ്യംമാത്രമേ പുരോഹിതര്‍ ബ്രഹ്മചര്യം പാലിക്കുന്നതിന്റെ പിന്നിലുള്ളൂ....

'നോക്കൂ, ഞങ്ങള്‍ കാമം പോലുള്ള അധമ വികാരങ്ങളില്‍നിന്ന് മുക്തിനേടിയവരാണ്. ഞങ്ങള്‍ നിങ്ങളെക്കാള്‍ ശ്രേഷ്ഠരാണ്'- കത്തോലിക്കാ വൈദികരുടെ സെലിബസി ഒരു സാദാവിശ്വാസിക്കു നല്‍കുന്ന സന്ദേശം ഇതുമാത്രമാണ്.

കത്തോലിക്കാ വൈദികരുടെ ബാലപീഡനങ്ങളുടെ കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയ ഘട്ടത്തില്‍, വത്തിക്കാനിലെ ഒരു ഉന്നതനുമായി നടത്തിയ അഭിമുഖത്തിന്റെ അവ്യക്തമായ ഓര്‍മ്മകള്‍ എനിക്കുണ്ട്. 'ഇനിയെങ്കിലും ഈ സെലിബസി എന്ന പ്രഹസനം നിര്‍ത്തിക്കൂടെ?' എന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി, 'വൈദികരുടെ ബ്രഹ്മചര്യം കത്തോലിക്കാസഭയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നാണ്. അതിനെ പുനഃപരിശോധിക്കേണ്ട ആവശ്യംപോലും ഇല്ല' എന്നായിരുന്നു!

ദൈവശാസ്ത്രത്തിന്റെ ഒരു പിന്‍ബലവും ഈ പ്രഹസനത്തിനില്ല എന്നുകൂടി ഓര്‍ക്കുക.

അല്മായന്റെ മുകളില്‍ അളവറ്റ അധികാരമുള്ള ഇവര്‍, അടിച്ചമര്‍ത്തപ്പെട്ട കാമവികാരവുമായി നടന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് മേധാവികള്‍ക്ക് അറിയാഞ്ഞിട്ടല്ല. സഭയുടെ മുഖം മിനുക്കാനായി ഇടയ്ക്കിടയ്ക്ക് ഓരോ പ്രസ്താവനകള്‍ തട്ടിവിടുന്നതല്ലാതെ, പുരോഹിതരുടെ പീഡനങ്ങള്‍ ഒരു തെറ്റാണെന്ന് അവര്‍ക്കു തോന്നിയിട്ടില്ല എന്നതാണ് സത്യം.
Join WhatsApp News
Christian 2014-05-14 19:11:07
Sathyajwala and Almayasabdam are anti-Christian, anti-Catholic magazines. I frequently see they linked in emalayalee.
These publications and their writers are upset with Christianity and Catholicism. Ny request to them is pl better leave it. There are enough people who believe according to the church teachings.
The writer says sexual urge is the greatest thing. Is that true? In America, among the 40,000 Catholic priests, we hear complaints about less than a percent. Even that is going away as the church is stricter now.
While the percentage of married priests who commit sexual crimes is much more than that of Catholic priests. It shows that marriage is not a remedy for sex abuse.
Of course, celibacy of priests is not a core belief. For a 1000 years priests were marrying. It was stopped only after that. The church grew after that.
Truth man 2014-05-14 19:32:42
According to my opinion catholic priest never be marry .They must give up everything for God and serve the community without religion .If any one want to marry don,t be priest.
After the priesthood  why they do those kind of sexual problems.
About 850 priest was dismissed from catholic diocese .That is very good ,we need good priest only.I think the new pope was very good about this matter,may be the majority of priest don,t
like them,but no matter keep in justice .our full support for him
Thanks.God bless you all
Anthappan 2014-05-15 12:20:20
The Catholic sex abuse cases are a series of allegations, investigations, trials and convictions of child sexual abuse crimes committed by Catholic priests, nuns and members of Roman Catholic orders against children as young as three years old with the majority between the ages of 11 and These cases include anal and oral penetration and have resulted in criminal prosecutions of the abusers and civil lawsuits against the church's dioceses and parishes. Many of the cases span several decades and are brought forward years after the abuse occurred. Cases have also been brought against members of the Catholic hierarchy who did not report sex abuse allegations to the legal authorities. It has been shown they deliberately moved sexually abusive priests to other parishes where the abuse sometimes continued. This has led to a number of fraud cases where the Church has been accused of misleading victims by deliberately relocating priests accused of abuse instead of removing them from their positions. The cases received significant media and public attention in Canada, Ireland, the United States, and throughout the world. In response to the attention, members of the church hierarchy have argued that media coverage has been excessive and disproportionate. According to a Pew Research Center study, media coverage mostly emanated from the United States in 2002, when the Boston Globe began a critical investigation. By 2010 much of the reporting focused on child abuse in Europe. From 2001-2010 the Holy See, the central governing body of the Catholic Church, has "considered sex abuse allegations concerning about 3,000 priests dating back up to 50 years" according to the Vatican's Promoter of Justice. Cases worldwide reflect patterns of long-term abuse and the covering up of reports. Church officials and academics knowledgeable about the Roman Catholic Church say that sexual abuse by clergy is generally not discussed, and thus is difficult to measure. In the Philippines, where as of 2002 at least 85% of the population is Catholic, revelations of child sexual abuse by priests followed the United States' reporting in Research and expert opinion reported in 2010 indicated that evidence does not point to men within the Catholic Church being more likely than others to commit abuse, and indicated that the prevalence of abuse by priests had fallen sharply in the previous 20 to 30 years.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക