Image

2011 ലാന കണ്‍വെന്‍ഷന്‍ ഒരു പുതിയ അനുഭവം

വാസുദേവ് പുളിക്കല്‍ Published on 19 November, 2011
2011 ലാന കണ്‍വെന്‍ഷന്‍ ഒരു പുതിയ അനുഭവം

സര്‍ഗ്ഗധനന്മാരായ നിരവധി എഴുത്തുകാര്‍ അമേരിക്കന്‍ മലയാള സാഹിത്യരംഗത്തുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുക എന്നത് ലാനയുടെ പരമപ്രധാനമായ ലക്ഷ്യമാണ്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് എഴുത്തുകാര്‍ക്ക് പ്രയോജനപ്രദമായ വിഷയങ്ങള്‍ ന്യൂയോര്‍ക്കില്‍ അരങ്ങേറിയ കഴിഞ്ഞ ലാന കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യാന്‍ ഉള്‍പ്പെടുത്തിയത്. കണ്‍വെന്‍ഷന്‍ വിജയകരമായിരുന്നു എന്ന അഭിപ്രായം നാനാ ഭാഗത്തു നിന്നും കേള്‍ക്കുകയുണ്ടായി. മാനസിയും യൂനസ് കുഞ്ഞും ആയിരുന്നു
മുഖ്യ അഥിതികള്‍. പുതുമയാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നതായിരുന്നു ഈ കണ്‍വെന്‍ഷന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ഈ കണ്‍വെന്‍ഷന്‍ പിന്നിട്ട കണ്‍വെന്‍ഷനുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു.ല്പ

പ്രൊഫസര്‍ ജോസഫ് ചെറുവേലില്‍ മലയാള സാഹിത്യത്തില്‍ ഇംഗ്ലീഷ് സാഹിത്യത്തിനുള്ള സ്വാധീനം എന്ന വിഷയം കേരളത്തിലെ പ്രമു സാഹിത്യകാരന്മാരെ പ്രതേകിച്ച് കവികളെ പാശ്ചത്യ സഹത്യ
കാരന്മാര്‍ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് അവതരിപ്പിച്ചത് പല ശ്രോതാക്കള്‍ക്കും പുതിയ അറിവായിരുന്നു. ഡോ. എ. കെ. ബി. പിള്ള അത്യുത്തമ സാഹിത്യം ആത്മസത്തയുടെ കണ്ടെത്തല്‍ എന്ന വിഷയത്തെ പറ്റി ഷേക്‌സ്പിയറിന്റെ കിംങ്ങ് ലിയര്‍ അടിസ്ഥാന
മാക്കി ചെയ്ത പ്രഭാഷണം ഉത്തമ സാഹിത്യം എന്താണെന്നും എങ്ങനെ ജനിക്കുന്നു എന്നും മനസ്സി
ലാക്കാന്‍ സഹായകമായി. ഏതു വിഷയവും അനായാസം കൈകാര്യം ചെയ്യുന്ന ഡോ. എം. വി. പിള്ളയുടെ സരസമായ പ്രഭാഷണം ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ അവസരം ലഭിച്ചു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതികള്‍ ചര്‍ച്ച ചെയ്തത് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് സ്വന്തം രചനകളെ വിലയിരുത്താന്‍ സഹായകമായി. ഈ കൃതികളെ കുറിച്ചുള്ള ഡോ. ജോയ് കുഞ്ഞപ്പുവിന്റെ പ്രാഥമികല്പഅവതരണം വളരെ വിശേഷമായിരുന്നു.

മലയാളം ടെക്‌സ്റ്റ് പവ്വര്‍ പോയന്റിലൂടെ അവതരിപ്പിച്ചു എന്ന പ്രത്യേകത ഈ പ്രഭാഷണത്തിനുണ്ടാ
യിരുന്നു. ലാന എന്ന വാക്കിന്റെ വ്യാകരണശാസ്ര്തം സൂചിപ്പിച്ചുകൊണ്ടു തുടങ്ങിയ, മലയാള സാഹിത്യം ശ്രദ്ധേയങ്ങളായ ചില പുരസ്‌കാര കൃതികളിലൂടെ എന്ന വിഷയത്തെ ആസ്പതമാക്കി ചെയ്ത പ്രഭാഷണം രണ്ടു ഭാഗങ്ങളായാണ് അവതരിപ്പിച്ചത്.ല്പ ഭാഷയുടെ പരിമിതികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇപ്പോള്‍ നിലവിലുള്ള ഭാഷയുടെ ലംഘനം പുത്തന്‍ ശൈലിയും അര്‍ത്ഥവും സൃഷ്ടിക്കുന്നു എന്നദ്ദേഹം പറഞ്ഞു. വായനയും എഴുത്തും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും, എഴുത്തുകാരന്‍ ആശയത്തിലും ആവിഷ്‌ക്കാരത്തിലും വായനക്കാരന് ഉപരിയായി നില്‍ക്കണമെന്നും സൂചിപ്പിച്ചു. അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതികള്‍ പഠനത്തിന് തെരഞ്ഞെടുത്തതിന്റെ ന്യായവും നിരത്തിയിരുന്നു. സാഹിത്യമത്സരങ്ങളില്‍ അവസാന ഘട്ടത്തില്‍ എത്തുന്ന കൃതികളെല്ലാം താരതമ്യേന നല്ല നിലവാരമുള്ളതായിരിക്കും എന്ന് സമര്‍ത്ഥിച്ച ഡോ. കുഞ്ഞപ്പു ഏറ്റവും നല്ല പ്രശസ്തനായ മലയാളി ആദിശങ്കരനാണെന്ന് ചൂണ്ടിക്കാട്ടി. സര്‍ഗ്ഗാത്മക കൃതികളെ ജേര്‍ണലിസ്റ്റിക് പംക്തികളില്‍ നിന്നും വേറിട്ട് കാണേണ്ടതുണ്ടെന്നും, ക്ലാസ്സിക് കൃതികളെ അന്തമായി മാതൃകയാക്കുന്നത് പ്രോത്സാഹനം അര്‍ഹിക്കുന്നില്ലെന്നും പറഞ്ഞു.
 
പ്രഭാഷണത്തിന്റെരണ്ടാം ഭാഗത്തില്‍ ചില പുരസ്‌ക്കാര കൃതികളെ പരിചയപ്പെടുത്തിയപ്പോള്‍ അവയുടെ ഉള്ളടക്കത്തിന്റെ രൂപരേ വ്യക്തമാക്കുകയും സ്വാഭിപ്രായം വരികള്‍ക്കിടയില്‍ സൂചിപ്പിക്കുകയും ചെയ്തു. ഈ ഗ്രന്ഥങ്ങളുടെ സാഹിത്യ നിലവാരം വിലയിരുത്തിയപ്പോള്‍ അവ അസ്വാദ്യകരമാകാനുള്ള കാരണങ്ങളും വിശകലനം ചെയ്തു. ഈ ഗ്രന്ഥങ്ങളുടെ മുന്‍ചട്ടയും പിന്‍ചട്ടയും സ്ലൈഡുകളായി പ്രദര്‍ശിപ്പിച്ചിരുന്നു. എതാണ്ട് ഇരുപത്തഞ്ചു മിനിട്ടോളം ഈ ഗ്രന്ഥങ്ങളെ പറ്റി സംസാരിച്ചു. പ്രഭാഷണാന്ത്യത്തില്‍ മലയാള സാഹിത്യത്തെകുറിച്ച് പൊതുവേയും അമേരിക്കന്‍ മലയാള സാഹിത്യത്തെ കുറിച്ച് പ്രത്യേകിച്ചും പരാമര്‍ശിക്കുകയുണ്ടായി. അതതു കാലങ്ങളില്‍ സംഭവിക്കുന്ന വികാസ പരിമാണങ്ങളുടേയും സങ്കോച നാശങ്ങളുടേയും പ്രതിഫലനം സമകാലിക സാഹിത്യത്തില്‍ കാണാം, കേള്‍ക്കാം. മുനിഞ്ഞു കത്തുന്ന വിളക്കുകള്‍ ഇന്നെവിടെ. ബോഗന്‍ വില്ലകള്‍ എത്ര വിരളം. പ്രകൃതി വര്‍ണ്ണനല്പചുരുക്കം മാത്രം. ഈ ചര്‍ച്ചയില്‍ കവിത (ചെറിയാന്‍ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകള്‍, വി. മധുസൂധനന്‍ നായരുടെ ഗാന്ധി, എന്‍. കെ. ദേശത്തിന്റെ മുദ്ര), കഥ (സന്തോഷ് എച്ചിക്കാനത്തിന്റെ കൊമാല, ശിഹാബുദിന്‍ പൊയ്ത്തുംകടവിന്റെ തിരഞ്ഞെടുത്ത കഥകള്‍), നോവല്‍ (ബെന്യാമിന്റെ ആടുജീവിതം, എം സുകുമാരന്റെ ചുവന്ന ചിഹ്നങ്ങള്‍, സേതുവിന്റെ അടയാളങ്ങള്‍) എന്നിവയാണ് ഉള്‍പ്പെടുത്തിയി
രുന്നത്്. പ്രശംസനീയമായിരുന്നു ഡോ. കുഞ്ഞപ്പുവിന്റെ അവതരണം.
2011 ലാന കണ്‍വെന്‍ഷന്‍ ഒരു പുതിയ അനുഭവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക