Image

ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.

ബിനോയ് സെബാസ്റ്റിയന്‍ Published on 19 November, 2011
ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.

ഡാളസ് സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയില്‍ മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും, പള്ളിയുടെ കാവല്‍ പിതാക്കരിലൊരുവനുമായ പരിശുദ്ധ പരുമല തിരുമേനിയുടെ (ചാത്തുരുത്തിയില്‍ തിരുമേനി) ഓര്‍മ്മ പെരുന്നാള്‍ 2011 നവംബര്‍ 5,6 (ശനി, ഞായര്‍) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു.

ശനിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് വെരി റവ.കുര്യാക്കോസ് വല്ലാപ്പിള്ളിയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ വചന ശുശ്രൂഷയും നടത്തി.

ഞായറാഴ്ച രാവിലെ 9മണിക്ക് വെ.റവ.കുര്യാക്കോസ് കോര്‍ എപ്പിസ്‌ക്കോപ്പയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന വി.മൂന്നിന്മേല്‍ കുര്‍ബ്ബാനക്ക്, റവ.ഫാ.ഏലിയാസ് എരമത്ത്, റവ.വെരി. മാത്യൂസ് കാവുങ്കല്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വര്‍ണ്ണശമ്പളമാര്‍ന്ന റാസയും നടത്തപ്പെട്ടു. 11.45ന് പെരുന്നാള്‍ സദ്യയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു.

വികാരി റവ.ഫാ.മാത്യൂസ് കാവുങ്കല്‍ , സെക്രട്ടറി ശ്രീ. അച്ചു ഫിലിപ്പോസ് എന്നിവര്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വമേകി.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിച്ചത്, കമാണ്ടര്‍ വര്‍ഗീസ് ചാമത്തിലും കുടുംബവുമാണ്.
ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.ഡാളസ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക