Image

കൂടിയ അളവിലുള്ള അഞ്ചാംപനിയുടെ കുത്തിവെയ്‌പ്‌ ബ്ലഡ്‌ ക്യാന്‍സര്‍ ഭേദമാക്കുമെന്ന്‌ കണ്ടെത്തല്‍

Published on 18 May, 2014
കൂടിയ അളവിലുള്ള അഞ്ചാംപനിയുടെ കുത്തിവെയ്‌പ്‌ ബ്ലഡ്‌ ക്യാന്‍സര്‍ ഭേദമാക്കുമെന്ന്‌ കണ്ടെത്തല്‍
വാഷിങ്‌ടണ്‍: കൂടിയ അളവില്‍ അഞ്ചാംപനിയുടെ കുത്തിവെയ്‌പ്‌ നല്‍കിയാല്‍ ബ്ലഡ്‌ ക്യാന്‍സര്‍ കുറയ്‌ക്കാനാകുമെന്ന്‌ കണ്ടെത്തല്‍. ബ്ലഡ്‌ കാന്‍സര്‍ ബാധിച്ച സ്‌ത്രീക്ക്‌ ഒരുകോടി അഞ്ചാംപനി ബാധിച്ചവരില്‍ നല്‍കുന്ന മരുന്നാണ്‌ ഒറ്റ തവണ നല്‍കിയത്‌. ഇതേ തുടര്‍ന്ന്‌ മയോ ക്ലിനിക്കില്‍ നടന്ന പരീക്ഷണത്തില്‍ മിന്നസോട്ടയില്‍ നിന്നുള്ള സ്‌റ്റാസി എര്‍ഹോള്‍ട്‌സ്‌(49) എന്ന സ്‌ത്രീയുടെ രക്‌താര്‍ബുദം ഭേദമായി.

കാന്‍സര്‍ ബാധിച്ച ഭാഗത്ത്‌ നിര്‍ദ്ദിഷ്‌ട അളവില്‍ വൈറസ്‌ കുത്തിവച്ചാല്‍ രോഗപ്രതിരോധ സംവിധാനം ഉണരുകയും അര്‍ബുദ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന്‌ മയോ ക്ലിനിക്കിലെ ഡോ. സ്‌റ്റീവന്‍ റസ്സല്‍ പറഞ്ഞു. രക്‌താര്‍ബുദം ഭേദമാക്കാന്‍ രക്‌തത്തിലേക്കാണ്‌ കുത്തിവയ്‌പു നല്‍കിയത്‌ .

കുറഞ്ഞ പാര്‍ശ്വ ഫലങ്ങള്‍ മാത്രമാണ്‌ ഈ ചികിത്സയ്‌ക്കുള്ളത്‌. കാന്‍സര്‍ ചികിത്സയില്‍ ഇതൊരു വഴിത്തിരിവാകുമെന്ന്‌ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക