Image

ഡാലസ് മലയാളി ബോട്ട് ക്ലബ് ദേശീയ ജലോല്‍സവം 2012ല്‍

ബിനോയി സെബാസ്റ്റ്യന്‍ Published on 19 November, 2011
ഡാലസ് മലയാളി ബോട്ട് ക്ലബ് ദേശീയ ജലോല്‍സവം 2012ല്‍
ഡാലസ് : ജലോല്‍സവപ്രേമികളായ നോര്‍ത്ത് അമേരിക്കയിലെ പ്രവാസിമലയാളികള്‍ നേതൃത്വമേകുന്ന പ്രഥമ ദേശീയ വള്ളംകളി മത്‌സരം 2012ല്‍ ഇര്‍വിംഗ് തടാകത്തില്‍ 2012, ആഗസ്റ്റില്‍ ആരങ്ങേറും. ഡാലസ് മലയാളി ബോട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന മത്‌സരവള്ളംകളിയില്‍ കാനഡയിലെയും അമേരിക്കയിലെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി ടീമുകളും മറ്റു വിദേശ ടീമുകളും പങ്കെടുക്കും. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരും സാംസ്‌ക്കാരിക സിനിമമേഖലകളിലെ പ്രമൂഖരും പങ്കെടുക്കും.

കൊമേറിക്ക ബാങ്ക് വൈസ് ചെയര്‍മാനും സാംസ്‌ക്കാരികപ്രവര്‍ത്തകനുമായ റൊയി ചെറിയാനാണ് മലയാളി ബോട്ട് ക്ലബിന്റെ ചെയര്‍മാന്‍. കൊച്ചുമോന്‍ മാലിയില്‍(ടീം ക്യാപ്റ്റന്‍), സുനു മാത്യു മാമ്മൂട്ടില്‍ (സെക്രട്ടറി), ഡക്സ്റ്റര്‍ ഫെരേര(ക്ലബ് കോര്‍ഡിനേറ്റര്‍, വെബ് ഡിസൈനര്‍), സുനില്‍ തലവടി(മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍), ബിപിന്‍ ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി പബ്‌ളിസിറ്റി കണ്‍വീനര്‍ രവികുമാര്‍ എടത്വ അറിയിച്ചു.
ഡാലസ് മലയാളി ബോട്ട് ക്ലബ് ദേശീയ ജലോല്‍സവം 2012ല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക