Image

വിശുദ്ധനാട്ടിലെ ക്രൈസ്തവർക്ക് കരുത്തു പകരുന്ന സന്ദർശനം

Published on 21 May, 2014
വിശുദ്ധനാട്ടിലെ ക്രൈസ്തവർക്ക് കരുത്തു പകരുന്ന സന്ദർശനം
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ സന്ദര്‍ശനം വിശുദ്ധ നാട്ടിലെ െ്രെകസ്തവര്‍ക്ക് പുതിയ കരുത്ത് പകരുമെന്ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിന്റെ ജോര്‍ദാനിലെ പാത്രിയാര്‍ക്കല്‍ വികാരി ആര്‍ച്ച്ബിഷപ്പ് മരോണ്‍ ലഹാം. പാപ്പായെ സ്വീകരിക്കാന്‍ അവസാന വട്ട ഒരുക്കത്തിലാണ് രാജ്യമെന്ന് ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. 6 മണിക്കൂര്‍ നീളുന്ന പേപ്പല്‍ സന്ദര്‍ശനത്തിനുവേണ്ടി 600 മണിക്കൂറിലേറെ ആസൂത്രണ സമ്മേളനങ്ങള്‍ നടത്തിക്കഴിഞ്ഞെന്ന് അദ്ദേഹം തമാശ രൂപേണ പറഞ്ഞു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പേപ്പല്‍ പര്യടനം വന്‍ വിജയമാകുമെന്നും ആര്‍ച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മതാന്തര സംവാദ രംഗത്തും സഭൈക്യത്തിനും വലിയ പ്രചോദനമാണ് മാര്‍പാപ്പായുടെ സന്ദര്‍ശനം. െ്രെകസ്തവ – ഇസ്ലാം സംവാദം ശക്തിപ്പെടുന്നതിന്റെ പ്രത്യക്ഷമായ അടയാളം കൂടിയാണത്. വിശുദ്ധ നാട്ടിലെ ന്യൂനപക്ഷമായ െ്രെകസ്തവരെ സംബന്ധിച്ച് പ്രത്യാശയുടെ നാളുകളാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കരെ വിശ്വാസത്തില്‍ സ്ഥിരീകരിക്കാനും പ്രതിസന്ധികളില്‍ തളരാതെ, സുധീരം വിശ്വാസസാക്ഷ്യം നല്‍കാനും പാപ്പായുടെ സാന്നിദ്ധ്യവും പ്രബോധനങ്ങളും അവര്‍ക്ക് പ്രോത്സാഹനം പകരുമെന്ന് ആര്‍ച്ച്ബിഷപ്പ് മരോണ്‍ ലഹാം അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക