Image

ഡാലസ് കേരള അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ് ഇന്നും നാളെയും

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 November, 2011
ഡാലസ് കേരള അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ് ഇന്നും നാളെയും
ഡാലസ് : കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ 19, 20 (ശനി, ഞായര്‍ ) തീയതികളില്‍ ഡാലസില്‍ 2011 ഫാള്‍ ക്ലാസിക് സോക്കര്‍ ടൂര്‍ണമെന്റ് നടക്കുന്നു. കേരള അസോസിയേഷന്റെ കീഴിലുള്ള ഗാര്‍ലന്‍ഡിലെ ഇന്ത്യന്‍ കള്‍ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററിന്റെ (3821 Broadway Blvd, Garland 75043) ഫീല്‍ഡിലാണു ടൂര്‍ണമെന്റ്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍ :

എഫ്‌സി കരോള്‍ട്ടണ്‍ -പ്രീമിയ
ര്‍ ‍, എഫ്‌സി കരോള്‍ട്ടണ്‍ -ടീം എ, കൈരളി എഫ്‌സി ഒക്‌ലഹോമ, ഹൂസ്റ്റണ്‍ സ്‌ട്രൈക്കേഴ്‌സ്, ഡാലസ് ഡയനാമോസ്, ഡാലസ് യങ് ഗണ്‍സ്

ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കായിക പ്രേമികളെ ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായും കേരള അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സൈമണ്‍ ജേക്കബ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ മാത്യു നൈനാന്‍ എന്നിവര്‍ അറിയിച്ചു.
ഫ്ളഡ് ലൈറ്റ് സംവിധാനം ഒരുക്കിയിട്ടുള്ള ഗ്രൗണ്ടില്‍ പൂള്‍ ഗെയിമുകളും സെമി ഫൈനലും 19 ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയും ചാംപ്യന്‍ഷിപ്പ് ഞായറാഴ്ച വൈകിട്ടു മൂന്നിനും നടക്കും.

ഡാലസ് കേരള അസോസിയേഷന്‍ സോക്കര്‍ ടൂര്‍ണമെന്റ് ഇന്നും നാളെയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക