Image

അമിത മൊബൈല്‍ ഉപയോഗം അലര്‍ജിക്ക്‌ കാരണമെന്ന്‌ ഗവേഷകര്‍

Published on 22 May, 2014
അമിത മൊബൈല്‍ ഉപയോഗം അലര്‍ജിക്ക്‌ കാരണമെന്ന്‌ ഗവേഷകര്‍
ന്യൂഡല്‍ഹി: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം അലര്‍ജിക്ക്‌ കാരണമെന്ന്‌ ഗവേഷകര്‍ കണ്ടെത്തി. മൊബൈല്‍ നിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്ന നിക്കല്‍, ക്രോമിയം എന്നിവ തൊലിപ്പുറത്തെ അലര്‍ജിക്ക്‌ കാരണമാകുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പുറത്തുവരുന്ന ലോഹാംശം തൊലിയില്‍ പറ്റുന്നതാണ്‌ അലര്‍ജിക്കു കാരണമെന്നും കണ്ടെത്തി.

കുട്ടികളില്‍ കണ്‌്‌ടുവരുന്ന അലര്‍ജികളില്‍ 33 ശതമാനവും നിക്കലുമായി ബന്ധപ്പെട്ടതാണ്‌. കൈ, മുഖം, കഴുത്ത്‌ തുടങ്ങിയ ഭാഗങ്ങളിലാണ്‌ അലര്‍ജി കൂടുതലായും കണ്ടുവരുന്നതെന്നും മുഖ്യ ഗവേഷകന്‍ ഹോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജേക്കബ്‌ തൈസന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക