Image

സിനിമാ തീയേറ്റര്‍ ഉടമകള്‍ സമരം പിന്‍വലിച്ചു

Published on 19 November, 2011
സിനിമാ തീയേറ്റര്‍ ഉടമകള്‍ സമരം പിന്‍വലിച്ചു
കൊച്ചി: സര്‍വീസ്‌ ചാര്‍ജ്‌ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിക്ഷേധിച്ച്‌ തിയറ്റര്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഈമാസം നവംബര്‍ ഒന്നുമുതല്‍ ഉടമകള്‍ സമരം നടത്തിവന്നത്‌. എ ക്ലാസ്‌ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഇവിടെ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനമുണ്ടായത്‌. എന്നാല്‍ 25ന്‌ അകം മലയാള സിനിമകള്‍ ലഭിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടും. വൈഡ്‌ റിലീസിങ്‌ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും തിയറ്റര്‍ ഉടമകള്‍ വ്യക്‌തമാക്കി. നാളെ മുതല്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. തിയറ്ററുകള്‍ ഈടാക്കുന്ന രണ്ടു രൂപ സര്‍വീസ്‌ ചാര്‍ജ്‌ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഇവര്‍ സമരം നടത്തിവന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക