Image

ചീഫ്‌ വിപ്പിനെ നിയന്ത്രിക്കാനുള്ള വിപ്പ്‌ ജനങ്ങളുടെ കൈയില്‍: പിണറായി

Published on 19 November, 2011
ചീഫ്‌ വിപ്പിനെ നിയന്ത്രിക്കാനുള്ള വിപ്പ്‌ ജനങ്ങളുടെ കൈയില്‍: പിണറായി
കോട്ടയം: ചീഫ്‌ വിപ്പിനെ നിയന്ത്രിക്കാനുള്ള വിപ്പ്‌ ജനങ്ങളുടെ കൈയിലുണ്ടെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. സുകുമാര്‍ അഴീക്കോടിനെതിരെ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചായിരുന്നു പിണറായി ഇക്കാര്യം അറിയിച്ചത്‌.

സുകുമാര്‍ അഴീക്കോട്‌ രചിച്ച നീറ്റുന്ന പ്രശ്‌നങ്ങള്‍ എന്ന പുസ്‌തസകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചുകൊണ്ടാണ്‌ പിണറായി പി.സി. ജോര്‍ജിനെതിരേ വിമര്‍ശനം നടത്തിയത്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പുരയിടം വിറ്റ്‌ കള്ളുകുടിച്ച ശേഷം വീട്ടിലുള്ളവരെ മര്‍ദിക്കുന്ന പഴയ കാരണവന്‍മാരെ പോലെയാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക