Image

ടുജി കേസ്‌: എയര്‍ടെല്‍, വൊഡാഫോണ്‍ ഓഫീസുകളില്‍ റെയ്‌ഡ്‌

Published on 19 November, 2011
ടുജി കേസ്‌: എയര്‍ടെല്‍, വൊഡാഫോണ്‍ ഓഫീസുകളില്‍ റെയ്‌ഡ്‌
ഡല്‍ഹി: ടുജി സ്‌പെക്‌ട്രം കേസുമായി ബന്ധപ്പെട്ട്‌ ടെലികോം കമ്പനികളായ വൊഡാഫോണ്‍, എയര്‍ടെല്‍ ഓഫീസുകളില്‍ സിബിഐ മിന്നല്‍ പരിശോധന നടത്തി. വൊഡാഫോണിന്റെ മുംബൈ ഓഫീസിലും എയര്‍ടെല്ലിന്റെ ഗുഡ്‌ഗാവ്‌ ഓഫീസിലുമാണ്‌ സിബിഐ സംഘം റെയ്‌ഡ്‌ നടത്തിയത്‌.

കേസുമായി ബന്ധപ്പെട്ട്‌ മുന്‍ ബിഎസ്‌എന്‍എല്‍ ഡയരക്ടര്‍, മുന്‍ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷ്‌ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയി. പ്രമോദ്‌ മഹാജന്‍ ടെലികോം മന്ത്രയായിരുന്ന സമയത്തെ ടെലികോം സെക്രട്ടറിയായിരുന്നു ശ്യാമള്‍. പ്രമോദ്‌ മഹാജന്‍ ടെലികോംമന്ത്രിയായിരുന്നപ്പോള്‍ ഇവര്‍ക്ക്‌ അധിക സ്‌പെക്ട്രം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക