Image

മധുരമീ ജീവിതം (കവിത: വാസുദേവ്‌ പുളിക്കല്‍)

Published on 20 November, 2011
മധുരമീ ജീവിതം (കവിത: വാസുദേവ്‌ പുളിക്കല്‍)
ഒരു പൂ വിരിയുമ്പോള്‍
വലം വച്ചടുക്കുന്ന
വണ്ടിന്റെ ചുണ്ടിലെ പാട്ടേത്‌?
തേന്‍ നുകരാന്‍ വെമ്പും
മോഹത്തിന്‍ ഇമ്പമാണോ?
കാറ്റിന്‍ മൃദു സ്‌പര്‍ശം
ചിറകില്‍ മീട്ടുന്ന ഈണങ്ങളോ?

വാക്കുകളില്ലാതെ മൂളുന്ന
രാഗങ്ങള്‍ എങ്ങനെ ശ്രുതി മധുരങ്ങളായി?
പൂവ്വിന്റെ ശോഭയോ,മാധുര്യമോ
വണ്ടിനെ ഗായകനാക്കി?
വണ്ടുകള്‍ ഗാനം നിര്‍ത്തുമ്പോള്‍
പൂവ്വുകള്‍ വാടി പോകുന്നോ?
വണ്ടുകളാര്‍ക്കാത്ത പൂവ്വുകള്‍
പൂവ്വുകളല്ലാതാകുന്നോ?
പൂവ്വും, തേനും, വണ്ടും പ്രക്രുതി
പ്രദര്‍ശിപ്പിക്കും പ്രതിഭാസം
ജീവിത വാടിയില്‍ വണ്ടുകളാകുക
മോഹന രാഗം പാടി പടരുക
പൂത്തുലയട്ടെ സ്വ്‌പ്‌ന പൂക്കള്‍
മധുവായ്‌ നിറയും ജീവിതമപ്പോള്‍

ശുഭം
മധുരമീ ജീവിതം (കവിത: വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക