Image

സിസ്‌റ്റര്‍ വല്‍സാ ജോണ്‍ വധം: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു

Published on 20 November, 2011
സിസ്‌റ്റര്‍ വല്‍സാ ജോണ്‍ വധം: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു
പകുര്‍(ജാര്‍ഖണ്ഡ്‌): കഴിഞ്ഞ ദിവസം ഒരുസംഘം ആളുകള്‍ കൊലപ്പെടുത്തിയ മലയാളി സിസ്‌റ്റര്‍ വല്‍സാ ജോണിന്റെ വധത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ പോലീസിന്‌ ലഭിച്ചു. സംഭവം കഴിഞ്ഞ്‌ അഞ്ചു ദിവസം കഴിഞ്ഞ്‌ സിസ്റ്ററിന്റെ മൊബൈല്‍ ഫോണും, ഗ്രാമത്തിലെ ഒരു ാനഭംഗത്തെക്കുറിച്ചു കൊല്ലപ്പെടുന്നതിനു തലേന്ന്‌ വല്‍സ അധികാരികള്‍ക്കു വിവരം നല്‍കിയതിന്റെ തെളിവുകളുമാണ്‌ പോലീസിന്‌ ലഭിച്ചത്‌. ഇത്‌ അന്വേഷണത്തിന്റെ ഗതി മാറ്റും.

കഴിഞ്ഞ രാത്രി സിസ്‌റ്ററിന്റെ മൊബൈല്‍ഫോണ്‍ ലഭിച്ചതായും അതില്‍ നിന്നും അതിലേക്കും വന്ന വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

ഗ്രാമത്തില്‍ നടന്ന മാനഭംഗത്തെക്കുറിച്ചു പൊലീസില്‍ അറിയിച്ചിട്ടും പൊലീസ്‌ തന്റെ പരാതി സ്വീകരിച്ചില്ലെന്നു കൊല്ലപ്പെടുന്നതിന്‌ ഒരു ദിവസം മുന്‍പു വല്‍സ അടുത്ത ഒരാളോടു വെളിപ്പെടുത്തിയിരുന്നു. അവരില്‍ നിന്ന്‌ ഈ വിവരം അറിഞ്ഞ താന്‍ ഇതുസംബന്ധിച്ചു പ്രഥമ വിവര റിപ്പോര്‍ട്ട്‌ ഉടനെ റജിസ്‌റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട പൊലീസ്‌ ഓഫിസറോടു നിര്‍ദേശിച്ചതായി പകുര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കുമാര്‍ സിങ്‌ പറഞ്ഞു.

മാനഭംഗ കേസില്‍ ഒരാളെ ചോദ്യം ചെയ്‌തു വരികയാണെന്നും പൊലീസ്‌ അറിയിച്ചു.
സിസ്‌റ്റര്‍ വല്‍സാ ജോണ്‍ വധം: നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക