Image

ഒമ്പത്‌ കോണ്‍ഗ്രസ്‌ മന്ത്രിമാരും മാക്രികളല്ല, മരമാക്രികള്‍: ജി. സുധാകരന്‍

Published on 20 November, 2011
ഒമ്പത്‌ കോണ്‍ഗ്രസ്‌ മന്ത്രിമാരും മാക്രികളല്ല, മരമാക്രികള്‍: ജി. സുധാകരന്‍
ആലപ്പുഴ: കോണ്‍ഗ്രസ്‌ മന്ത്രിസഭയിലെ ഒമ്പത്‌ മന്ത്രിമാരും മാക്രികളല്ല വെറും മരമാക്രികളാണെന്ന്‌ സി.പി.എം നേതാവ്‌ ജി. സുധാകരന്‍ എം.എല്‍.എ ആക്ഷേപിച്ചു. മാക്രികളാണെങ്കില്‍ ജനത്തിന്‌ ഭക്ഷിക്കാനെങ്കിലും പറ്റും. ഇവരെ മരമാക്രികളെന്നേ വിളിക്കാന്‍ പറ്റൂ.യാതൊരു പ്രയോജനവുമില്ല. യു.ഡി.എഫ്‌. മന്ത്രി സഭയിലെ 'മക്കണാണ്ട'ന്മാരാണിവര്‍. അതുകൊണ്ടാണ്‌ ജനങ്ങള്‍ എം.എല്‍.എ.മാരെ മന്ത്രിമാരെപ്പോലെ കാണുന്നത്‌. ജി. സുധാകരനും തോമസ്‌ഐസക്കിനും തങ്ങള്‍ ഇപ്പൊഴും മന്ത്രിമാരാണെന്ന ധാരണയാണെന്നാണ്‌ ഡി.സി.സി. പ്രസിഡന്‍റ്‌ എ.എ. ഷുക്കൂര്‍ പറയുന്നത്‌. യു.ഡി.എഫ്‌. മന്ത്രിമാര്‍ക്ക്‌ ലഭിക്കാത്ത ജനകീയ അംഗീകാരം ഇപ്പൊഴും ഞങ്ങള്‍ക്ക്‌ ലഭിക്കുന്നതില്‍ 'ഷുക്കൂറന്മാര്‍' അദ്‌ഭുതപ്പെട്ടിട്ട്‌ കാര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഒന്നും നടക്കുന്നില്ലെന്നതിന്റെ തെളിവാണ്‌. ഒന്നും രണ്ടും മാസങ്ങള്‍ക്കു മുമ്പ്‌ അനുവദിച്ച ചികിത്സാ സഹായങ്ങള്‍ പോലും വിതരണം ചെയ്യാതെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആളെക്കൂട്ടാനായി മാത്രം ഇത്‌ മാറ്റി വയ്‌ക്കുകയാണ്‌. ജനസമ്പര്‍ക്ക പരിപാടിയില്‍ വന്‍ തിരക്കാണെന്നാണ്‌ പരക്കെ പറയപ്പെടുന്നത്‌. എന്നാല്‍ ജനങ്ങള്‍ പ്രശ്‌ന പരിഹാരത്തിന്‌ എം.എല്‍.എ. മാരെയാണ്‌ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കെ.എസ്‌.ടി.എ. പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു സുധാകരന്‍. .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക