Image

ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത കാലം ചെയ്‌തു

Published on 20 November, 2011
ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത കാലം ചെയ്‌തു
കോലഞ്ചേരി:മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ ഡല്‍ഹി ഭദ്രാസന മെത്രാപോലീത്ത ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ കാലം ചെയ്‌തു. 72 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. ഇന്ന്‌ രാവിലെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊല്ലം ജില്ലയില്‍ 1939 മേയ്‌ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. പതിനാറാം വയസില്‍ പത്തനാപുരം മൗണ്‌ട്‌ താബോര്‍ ആശ്രമാംഗമായ അദ്ദേഹം 33-ാം വയസില്‍ വൈദിക പട്ടം സ്വീകരിച്ചു. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം പത്തനാപുരം സെന്റ്‌ സ്‌റ്റീഫന്‍്‌സ്‌ കോളജില്‍ ആധ്യാപകനായി. 1991 ഏപ്രില്‍ 30-ന്‌ മെത്രാപ്പോലീത്ത സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെട്ടു.

ഡല്‍ഹി ഭദ്രാസന മേധാവി പദവിയിലിലിരുന്ന്‌ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ മെഡിക്കല്‍ ഫെലോഷിപ്പ്‌, ശാന്തിഗ്രാം മിഷന്‍, അരാവല്ലി റിട്രീറ്റ്‌ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നു.

ഡോ. പൗലോസ്‌ മാര്‍ ഗ്രീഗോറിയോസ്‌ കാലം ചെയ്‌തതിനെ തുടര്‍ന്ന്‌ 1996 മുതല്‍ ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തായാണ്‌.
ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ മെത്രാപ്പോലീത്ത കാലം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക