Image

റിയാദില്‍ വാഹനാപകടം: 13 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

Published on 20 November, 2011
റിയാദില്‍ വാഹനാപകടം: 13 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു
ജിദ്ദ: റിയാദിലെ ഹായില്‍ നഗത്തിന്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ 13 വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെയാണ്‌ സംഭവം. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന വാനും സൗദി യുവാവ്‌ ഓടിച്ചിരുന്ന ജീപ്പ്‌ മോഡല്‍ വാഹനവും കൂട്ടിയിടിച്ചത്‌. 11 വിദ്യാര്‍ഥിനികളും വാഹനങ്ങളിലെ െ്രെഡവര്‍മാരുമാണ്‌ മരിച്ചത്‌.

ദക്ഷിണ സൗദിയില്‍നിന്ന്‌ ഹായില്‍ സര്‍വകലാശാലയിലേക്ക്‌ വിദ്യാര്‍ഥികളുമായി പോകുകയായിരുന്നു വാന്‍. സര്‍വകലാശാലയില്‍ നിന്ന്‌ വലിയ ദൂരത്തല്ലാത്ത മിര്‍ഫീഖ്‌ എന്ന സ്ഥലത്തുവെച്ചാണ്‌ അപകടമുണ്ടായത്‌.മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക