Image

കള്ളപ്പണം: എന്‍.ഡി.എ എം.പിമാര്‍ സത്യവാങ്‌മൂലം നല്‍കുമെന്ന്‌ അഡ്വാനി

Published on 20 November, 2011
കള്ളപ്പണം: എന്‍.ഡി.എ എം.പിമാര്‍ സത്യവാങ്‌മൂലം നല്‍കുമെന്ന്‌ അഡ്വാനി
ന്യൂഡല്‍ഹി: എന്‍.ഡി.എ സഖ്യകക്ഷികളില്‍പ്പെട്ട എം.പിമാര്‍ക്ക്‌ വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമില്ലെന്ന്‌ വ്യക്തമാക്കുന്ന സത്യവാങ്‌മൂലം നല്‍കുമെന്ന്‌ ബി.ജെ.പി നേതാവ്‌ അഡ്വാനി വ്യക്തമാക്കി. നേരിട്ടോ മറ്റ്‌ വ്യക്തികളുടെ പേരിലോ തങ്ങളുടെ എം.പിമാര്‍ക്ക്‌ സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പടെയുള്ള വിദേശ ബാങ്കുകളുല്‍ അക്കൗണ്ടോ മറ്റ്‌ സ്വത്തുക്കളോ ഇല്ല എന്ന്‌ പ്രഖ്യാപിക്കുന്ന സത്യവാങ്‌മൂലമായിരിക്കും നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന്‌ രാംലീലാ മൈതാനിയില്‍ ജനചേതനാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അഡ്വാനി.

സത്യവാങ്‌മൂലം ഉടന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാ കുമാറിനും രാജ്യസഭാ അധ്യക്ഷന്‍ ഹമീദ്‌ അന്‍സാരിക്കും നല്‍കുമെന്നും അഡ്വാനി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും അഴിമതി അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ല. ഈ സര്‍ക്കാര്‍ മാറിയെങ്കില്‍ മാത്രമെ അഴിമതി അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക