Image

മാര്‍ത്തോമാ യുവജനസഖ്യം കമ്മിറ്റി പിരിച്ചുവിട്ടു ഭരണം ഡോ. ജോസഫ് മെത്രാപ്പോലീത്താ ഏറ്റെടുത്തു.

പി.പി.ചെറിയാന്‍ Published on 30 May, 2014
മാര്‍ത്തോമാ യുവജനസഖ്യം കമ്മിറ്റി പിരിച്ചുവിട്ടു ഭരണം ഡോ. ജോസഫ് മെത്രാപ്പോലീത്താ ഏറ്റെടുത്തു.
ന്യൂയോര്‍ക്ക് : മാര്‍ത്തോമാ യുവജനസഖ്യം ദേശീയസമിതി പിരിച്ചുവിട്ടു പ്രത്യേക സാഹചര്യത്തില്‍ സഖ്യത്തിന്റെ വ്യവസ്ഥാപിത ഭരണം മെത്രാപോലീത്ത ഏറ്റെടുത്തു.

ഇപ്പോള്‍ നിലവിലിരിക്കുന്ന ജനറല്‍ കമ്മിറ്റി ഭരണഘടന നിര്‍ദ്ദേശിക്കുന്ന 135,136,137 വകുപ്പുകള്‍ പ്രകാരമല്ല തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയും, കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതു എപ്പിസ്‌ക്കോപ്പല്‍ സിന്നഡ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഭരണം മെത്രാപ്പോലീത്താ ഏറ്റെടുത്തത്.

മാര്‍ത്തോമാ സഭയില്‍ നടക്കുന്ന മാതൃകാപരമായ തിരഞ്ഞെടുപ്പുകള്‍ക്കനുസൃതമല്ലാതെ പ്രകടമായ പ്രചാരണ ശൈലി സഭക്കും, സഖ്യത്തിനും അനുയോജ്യമല്ലായിരുന്നു എന്നും കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

എപ്പിസ്‌ക്കോപ്പല്‍ സിന്നഡിന്റെ ശുപാര്‍ശ അനുസരിച്ച് സഖ്യത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് 166, 167 വകുപ്പുകള്‍ പ്രകാരം മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ഭരണചുമതല മെത്രാപ്പോലീത്താ ഏറ്റെടുത്തിരിക്കുന്നതായി 193-#ാ#ം സര്‍കുലര്‍ മുഖേനെ സഭയിലെ എല്ലാ ഇടവകകളിലും അറിയിപ്പു നല്‍കി. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്ത (പ്രസിഡന്റ്), റവ.സി.ജെ.ജോണ്‍(കണ്‍വീനര്‍), എന്നിവര്‍ ഉള്‍പ്പെടെ 13 അംഗ അഡഹോക്ക്കമ്മിറ്റി ഭരണചുമതലനിര്‍വ്വഹിക്കുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാര്‍ത്തോമാ സഭയിലെ എപ്പിസ്‌ക്കോപ്പല്‍, ഭദ്രാസന, മണ്ഡലം അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ പ്രകടമാകുന്ന അച്ചടക്കം യുവജനസംഖ്യ തിരഞ്ഞെടുപ്പില്‍ പ്രകടമാക്കാത്തതു ഒരു തരത്തിലും അംഗീകരിക്കുകയില്ല എന്ന നിശ്ചദാര്‍ഢ്യമാണ് അഭിവന്ദ്യ മെത്രാപ്പോലീത്തെയെ ഇങ്ങനെ ഒരു തീരുമാനത്തിനു പ്രേരിപ്പിച്ചത്. മെയ് മാസം മുതല്‍ ഈ ക്രമീകരണം നിലവില്‍ വന്നിട്ടുണ്ട്.


Join WhatsApp News
sabu 2014-05-31 10:48:35
നാണക്കേടു..ഇതൊക്കെ സഭക്കകത്ത് നടക്കുന്ന സംഭവങ്ങള്‍ അല്ലെ...എന്തിനാ ഇത് വാര്‍ത്ത‍ ആക്കി നാട്ടാരെ അറിയിക്കുന്നത്....സഖ്യത്തെ സ്നേഹിക്കുന്ന കുറച്ചു നല്ല യുവജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. വെറുതെ അവരുടെ സഖ്യതോടുള്ള താല്‍പ്പര്യത്തെ നശിപ്പിക്കാനെ ഇതു ഉപകരിക്കൂ.
ആരെങ്കിലും ഏല്പ്പിച്ചോ ഈ വാര്‍ത്ത‍ കൊടുക്കാന്‍ എന്നറിഞാല്‍ കൊള്ളാമായിരുന്നു...കഷ്ടം .......
Truth man 2014-05-31 13:17:52
Everybody must know everything do not make fool us anymore
We need peaceful life.but they are doing wrong .
PP Cherian 2014-06-01 03:51:36

Dear brothers, I do respect your comments, if you would get any chance to go through Mar Thoma website, you will never make  such a  comment .Our website didn't have any password, is open for everybody.

The people all over the world should appreciate our Metropolitan, who always raise his voice against  injustice and wrong doings whether it is in Mar Thoma church or anywhere... 

Our metropolitan is totally different from others, he did  whatever he says.I  do know our respected Thirumeni personally. 

As you mentioned, this is not to insult to our church. This should be lesson for everybody.Take it positive.

If you know anything about journalism, you would never ask the last question..If you hurt, please excuse me.

P.P.Cherian

Truth man 2014-06-01 04:59:12
I am sorry,you misunderstood.I said Sabha is doing wrong some times. Everybody must know every truth.
kuruvilla luke kunnapuzha 2014-06-02 06:27:35
Dear brothers in christ
It is better that both of you ,truth man and mr pp cherian understand the truth behind this action.sometimes what u see is not the reason,but is the best way to tackle a situation like this.i personaly know what happend.so please do not comment on ths.what thirumani did is the best thing for the yuvajanasakhyam .god bless. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക