Image

കള്ളപ്പണമുള്ള 22 വ്യവസായികളെ കണ്ടെത്തി

Published on 20 November, 2011
കള്ളപ്പണമുള്ള 22 വ്യവസായികളെ കണ്ടെത്തി
ജനീവ ആസ്ഥാനമായുള്ള എച്ച്.എസ്.ബി.സി ബാങ്കില്‍ അനധികൃത നിക്ഷേപമുള്ള 22 വ്യവസായികളെ ആദായനികുതിവകുപ്പ് കണ്ടെത്തി. 500 കോടിരൂപയുടെ വെളിപ്പെടുത്താത്ത ബാങ്ക് നിക്ഷേപമുള്ള ഇവര്‍ 80 കോടിരൂപ നികുതിയടയേ്ക്കണ്ടിവരും.

ഭാരതസര്‍ക്കാറുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ 700 എച്ച്. എസ്.ബി.സി. അക്കൗണ്ടുകളില്‍ രഹസ്യമാക്കി വെച്ച പട്ടിക പരിശോധിച്ചശേഷം ആദായനികുതിവകുപ്പ് ഡല്‍ഹിയില്‍ നടത്തിയ റെയ്ഡുകള്‍ക്കൊടുവിലാണ് ഇത്രയും പേര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നത്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയക്കാരാരുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക