Image

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ

Published on 31 May, 2014
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ
കോട്ടയം: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ.

സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ ജൂണ്‍ ഒന്നിന് വായിക്കാനായി അയച്ച ഇടയലേഖനത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുള്ള ഐക്യദാര്‍ഡ്യം സഭ ആവര്‍ത്തിക്കുന്നത്.

'ജീവന്റെ നിലനില്‍പിനായി നമുക്ക് ശബ്ദം ഉയര്‍ത്താം' എന്ന പേരിലാണ് ഇടയലേഖനം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് നിഗൂഢ താത്പര്യമുണ്ട്. അവര്‍ക്ക് രാഷ്ട്രീയ പിന്‍ബലം ലഭിച്ചു.

പശ്ചിമഘട്ടമലനിരകളിലായി 2000 ത്തോളം അനധികൃത പാറമടകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയേ മതിയാകൂവെന്നും ഇടയലേഖനം ആവര്‍ത്തിക്കുന്നു.
report in Madhyamam.
കോട്ടയം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് റിസോര്‍ട്ട് മാഫിയയും ഖനി, മണല്‍, ക്വാറി സംഘങ്ങളുമാണെന്ന് സി.എസ്.ഐ സഭ ഇടയലേഖനം. 4100 ക്വാറികളാണ് പശ്ചിമഘട്ട മലനിരകളിലുള്ളത്. ഇതില്‍ 2140 ക്വാറികള്‍ക്ക് മൈനിങ് ക്ളിയറന്‍സുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് അനുമതിയില്ല.
 ബാക്കി രണ്ടായിരത്തോളം ക്വാറികള്‍ അനധികൃതമാണെന്നും രാഷ്ട്രീയ പിന്‍ബലത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ.ഉമ്മന്‍ പുറത്തിറക്കിയ ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
റിപ്പോര്‍ട്ടില്‍ ഒരുവരി പോലും കര്‍ഷകവിരുദ്ധമല്ല. വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും ഒന്നായി കാണുന്നതും നിയന്ത്രണങ്ങളൊടൊപ്പം പ്രോല്‍സാഹന നടപടികളും സബ്സിഡികളും ഉള്‍ക്കൊള്ളുന്നതും സുസ്ഥിര വികസനം ലക്ഷ്യംവെക്കുന്നതുമാണ് ഗാഡ്ഗില്‍ ശിപാര്‍ശകള്‍.
അന്തിമ തീരുമാനത്തില്‍ തദ്ദേശീയ സമൂഹത്തിന്‍െറ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രാദേശിക വിഭവങ്ങളുടെ പ്രസക്തി കണക്കിലെടുത്ത് വികസനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നുണ്ട്. റിപ്പോര്‍ട്ടിനെതിരായ സമരങ്ങള്‍ക്ക് പിന്നില്‍ നിഗൂഢ താല്‍പര്യങ്ങളുണ്ട്.
സുസ്ഥിര വികസനത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട ്നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ലേഖനം, ഇ.എഫ്.എല്‍ നിയമപ്രകാരം ദുരിതമനുഭവിക്കുന്ന ചെറുകിട കര്‍ഷകര്‍ മലയോരമേഖലയിലുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് വരുന്നതിനുമുമ്പേയുള്ള ഈ പ്രശ്നങ്ങളാണ് സമരക്കാര്‍ ആളിക്കത്തിച്ചത്. ചെറുകിട കര്‍ഷകരുടെ പട്ടയപ്രശ്നം സര്‍ക്കാര്‍ പരിഹരിക്കണം. തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും വനം നശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയുമുള്ള വികസനം ദുരന്തത്തിനിടയാക്കും. വെള്ളവും വായുവും മണ്ണും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളെ സഭ പിന്തുണക്കുന്നു.
 ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്തരാഖണ്ഡിലെ മുന്നറിയിപ്പ് ഗൗരവമായി കാണണം. ലോക പരിസ്ഥിതി ദിനത്തിന്‍െറ ഭാഗമായി പുറത്തിറക്കിയ ഇടയലേഖനം ഞായറാഴ്ചയും ഈ മാസം എട്ടിനും കുര്‍ബാനമധ്യേ വായിക്കും.
Mangalam
കോട്ടയം: പശ്‌ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നു സി.എസ്‌.ഐ സഭ. മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു വായിക്കാനായി അയച്ച ബിഷപ്‌ തോമസ്‌ കെ. ഉമ്മന്റെ ഇടയലേഖനത്തിലാണ്‌ ഈ ആവശ്യം സഭ ഉന്നയിച്ചിരിക്കുന്നത്‌. "ജീവന്റെ നിലനില്‍പ്പിനായി നമുക്ക്‌ ശബ്‌ദം ഉയര്‍ത്താം" എന്ന പേരിലുള്ള ഇടയലേഖനത്തില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്‌തിയും പശ്‌ചിമഘട്ടം സംരക്ഷിക്കപ്പെടാതെ പോയാലുള്ള വിപത്തും ചൂണ്ടിക്കാട്ടുന്നു.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെതിരേ നടന്നുവരുന്ന സമരങ്ങളുടെ പിന്നില്‍ ഗൂഢ താത്‌പര്യങ്ങളാണ്‌. ഭൂമിയെ ചരക്കായി മാത്രം കാണുന്ന വിപണി സമ്പദ്‌വ്യവസ്‌ഥയില്‍ വിശ്വസിക്കുന്ന റിസോര്‍ട്ട്‌ മാഫിയകളും ഖനി, മണല്‍, ക്വാറി സംഘങ്ങളുമാണു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിനു പിന്നില്‍. പശ്‌ചിമഘട്ട മലനിരകളില്‍ 4,100 ക്വാറികളാണു പ്രവര്‍ത്തിക്കുന്നത്‌. അതില്‍ 2,140 ക്വാറികള്‍ക്കു ഖനനാനുമതി ഉണ്ടെങ്കിലും പരിസ്‌ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ബാക്കി വരുന്ന രണ്ടായിരത്തിനടുത്ത്‌ ക്വാറികള്‍ അനധികൃതമായാണു പ്രവര്‍ത്തിക്കുന്നത്‌. അംഗീകാരമില്ലാത്ത ക്വാറികള്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്‌ രാഷ്‌ട്രീയ പിന്‍ബലമുള്ളതുകൊണ്ടാണെന്ന്‌ ഇടയലേഖനത്തില്‍ പറയുന്നു.
അന്തിമ തീരുമാനം കൈക്കൊള്ളാന്‍ തദ്ദേശീയ സമൂഹത്തിന്റെ പരിപൂര്‍ണ പങ്കാളിത്തം ഉറപ്പ്‌ വരുത്തണമെന്നും പ്രാദേശിക വിഭവണങ്ങളുടെ പ്രസക്‌തിയും കൂടി കണക്കിലെടുത്ത്‌ വികസന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണമെന്നുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കാര്യങ്ങള്‍ ഇതായിരിക്കേ പശ്‌ചിമഘട്ടത്തിലെ കാര്‍ഷിക ജീവിതം പാടേ തകരുമെന്നും കൃഷിക്കാര്‍ കുടിയൊഴിഞ്ഞു പോകേണ്ടിവരുമെന്നുമാണു പ്രചാരണം. അഞ്ഞൂറില്‍പ്പരം പേജുള്ള ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ ഒരു വരിപോലും കര്‍ഷകര്‍ക്കെതിരായിട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. 2003ല്‍ കൊണ്ടുവന്ന ഇ.എഫ്‌.എല്‍. നിയമപ്രകാരം പ്രകാരം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ മലയോര മേഖലയിലുണ്ട്‌. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ വരുന്നതിനു മുമ്പേയുള്ള ഈ പ്രശ്‌നങ്ങളാണു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ആളിക്കത്തിച്ചത്‌. ചെറുകിട കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കുന്നതും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണെന്നും അതിനു സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഇടയലേഖനം ഓര്‍മിപ്പിക്കുന്നു. മുമ്പും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന്‌ അനുകൂലമായി സി.എസ്‌.ഐ. സഭ അനുകൂല നിലപാട്‌ സ്വീകരിച്ചിരുന്നു. - See more at: http://www.mangalam.com/print-edition/keralam/189641#sthash.Q8le7fvy.dpuf

Join WhatsApp News
Christian 2014-05-31 06:42:11
ഇതു ശരിയോ എന്നു ഇടയ ലേഖനം ഇറക്കിയ ബിഷപ്പ് ചിന്തിക്കണം. സി.എസ്.ഐ. സഭക്കു ഇടിക്കി ജില്ലയില്‍ പ്രത്യേകിച്ച് ഹൈറെഞ്ചില്‍ അധികം ആളില്ല. അതിനാല്‍ അവിടത്തെ യഥാര്‍ഥ വസ്തുത അറിയാമോ എന്നു സംശയം.
അവിടെ ആളുള്ള കത്തോലിക്കാ സഭയും മറ്റു ജനവിഭാഗങ്ങളും സമരം നടത്തുന്നത് നിഗൂഡ താല്പര്യം കൊണ്ടാണെന്നു ആര്‍.എസ്.എസ് പോലും പറയില്ല.അവര്‍ തലമുറകളായി ജീവിക്കുന്ന സ്ഥലത്തു നിന്നു ഇറക്കി വിടരുതെന്നാണു അവര്‍ ആവശ്യപ്പെടുന്നത്. അത് അന്യായമാണോ? അവര്‍ എങ്ങോട്ടു പോകും?
ക്വാറികളുടെ പ്രവര്‍ത്തനമാണു ബിഷപ്പിനു വിഷമം ആയതെങ്കില്‍ അതു നിര്‍ത്തണമെന്നു പറഞ്ഞാല്‍ പോരായിരുന്നോ? അതിനു പകരം നിഗൂഡ ലക്ഷ്യവും മറ്റും ആരോപിച്ചത് ക്രെസ്തവ സഭക്കു ചേരുന്നതല്ല.
ഇപ്പോള്‍ ഈ ഇടയ ലേഖനം ഇറക്കിയതെന്തിനു? ഗാഡ്ഗില്‍ സമരവും പ്രശ്‌നങ്ങളും ഏകദേശം കെട്ടടങ്ങിയിരിക്കുകയാണു.
ക്രൈസ്തവരുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണു ലക്ഷ്യമെങ്കില്‍ അതു ശരിയല്ല. വര്‍ഗീയക്കാര്‍ തല്ലാന്‍ വരുമ്പോള്‍ കത്തോലിക്കനാണോ സി.എസ്.ഐ ആണൊ എന്നൊന്നും ചോദിക്കാനും പോകുന്നില്ല.
ഇടയ ലേഖനം കത്തോലിക്കാ സഭയില്‍ മാത്രമുള്ള ഒരു ശല്യമായിരുന്നു. ഒരു ഇടയ ലേഖനം ഇറക്കാന്‍ മാത്രം എന്തു വലിയ ദൈവശസ്ത്ര പ്രശ്‌നമാണു ഇതിലുള്ളതെന്നു കൂടി വ്യക്തമാക്കിയാല്‍ കൊള്ളാം. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്.
Truth man 2014-05-31 13:13:22
This is an unknown report,why you response 
believer 2014-05-31 17:36:48
ഒരു ക്രൈസ്തവ സഭക്കെതിരെ മറ്റൊരു ക്രൈസ്തവ സഭ രംഗത്തു വരുന്നത് ഖേദകരമാണു. തിരുവനന്തപുരത്തു സി.എസ്.ഐക്കാരന്‍ തോറ്റതാണോ കാരണം?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക