Image

ഭര്‍ത്താവ്‌ പോലീസ്‌ സ്റ്റേഷനില്‍ ഭാര്യയെ കൊലപ്പെടുത്തി

Published on 21 November, 2011
ഭര്‍ത്താവ്‌ പോലീസ്‌ സ്റ്റേഷനില്‍ ഭാര്യയെ കൊലപ്പെടുത്തി
മധുര: പോലീസ്‌ സ്റ്റേഷനില്‍ വെച്ച്‌ കുടുംബവഴക്ക്‌ തീര്‍ക്കാന്‍ പോലീസ്‌ എത്തിയ ദമ്പതികളുടെ പരാതി കേട്ടുകൊണ്‌ടിരിക്കെ ഭര്‍ത്താവ്‌ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. മധുരയിലെ സമയനല്ലൂര്‍ പോലീസ്‌ സ്റ്റേഷനിലാണ്‌ സംഭവം. കണ്ണനും ഭാര്യ മുത്തുലക്ഷ്‌മിയും കുടുംബകലഹത്തെത്തുടര്‍ന്ന്‌ മാറി താമസിച്ചുവരുകയായിരുന്നു. മൂന്നു മക്കളും കണ്ണന്റെ കൂടെയാണുള്ളത്‌. കുട്ടികളെ വിട്ടുതരണമെന്ന ആവശ്യവുമായാണ്‌ മുത്തുലക്ഷ്‌മി പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‌കിയത്‌. തുടര്‍ന്ന്‌ ഇരുവരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. പോലീസ്‌ പരാതി കേള്‍ക്കുന്നതിനിടെ കണ്ണന്‍ മുത്തുലക്ഷ്‌മിയുടെ കഴുത്തറക്കുകയായിരുന്നു. ഇയാളെ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക