Image

`ഭാഷയെ വീണ്ടും കണ്ടെത്തല്‍' പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ പുതിയ ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു

Published on 31 May, 2014
`ഭാഷയെ വീണ്ടും കണ്ടെത്തല്‍' പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ പുതിയ ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു
പ്രൊഫസ്സര്‍ (ഡോ.) ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `ഭാഷയെ വീണ്ടും കണ്ടെത്തല്‍' എന്ന ഏറ്റവും പുതിയ ലേഖനസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ആമസോണ്‍ പോര്‍ട്ടല്‍ വഴിയാണ്‌ ഈ കൃതിയും ഗൗരവപഠനം കാംക്ഷിക്കുന്ന വായനക്കാര്‍ക്ക്‌ ലഭ്യമാക്കിയിരിക്കുന്നത്‌. ആമസോണിന്റെ ആഗോള സ്വഭാവം കണക്കിലെടുത്ത്‌ ഈ ഗ്രന്ഥത്തിന്റെ മുന്‍ച്ചട്ടയിലെയും പുറഞ്ചട്ടയിലെയും `ടെക്‌സ്റ്റ്‌' ഇംഗ്ലീഷില്‍ രൂപപ്പെടുത്തിയിരിക്കുന്നു.

ഗദ്യമെഴുതുമ്പോള്‍ പൊന്തിവരാറുള്ള പല സംശയങ്ങളും നിവാരണം ചെയ്യാനുതകുന്ന ഒരു കൊച്ചു `കൈപുസ്‌തക'മായി പരിണമിച്ചിരിക്കുന്നു, ഈ ലേഖന സമാഹാരം. വ്യാകരണവിഷയങ്ങളും, കൈത്തഴക്കം വന്നവര്‍ക്കുപോലും സംശയം ജനിപ്പിക്കുന്ന വിഷയമായ `ചിഹ്ന'നിയമങ്ങളും, സര്‌ഗ്ഗനരചനയുടെ മര്‌മ്മംി ചര്‌ച്ചര ചെയ്യുന്ന ഖണ്ഡവും ഇതില്‍ ഉള്‌പ്പെകടുന്നുണ്ട്‌.

അദ്ദേഹത്തിന്റൈ സമാഹരിക്കപ്പെടാതെ കിടക്കുന്ന കവിതകള്‍ അടങ്ങുന്ന ഒരു കൃതികൂടി അവസാന മിനുക്കുപണികള്‍ക്കുശേഷം അടുത്തുതന്നെ പുറത്തിറങ്ങുന്നതാണ്‌ `ആവര്‍ത്തനമില്ലാത്ത അനുസ്വരങ്ങള്‍' (കവിതാ സമാഹാരം).

പുസ്‌തകത്തിന്റെത ഉള്ളടക്ക സവിശേഷതകളിലേക്ക്‌ ഒരു എത്തിനോട്ടം, ?Look Inside? എന്ന ആമസോണ്‍ `ഹൈപര്‍ ലിങ്ക്‌' തുറന്നാല്‍ സാദ്ധ്യമാണ്‌. പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത്‌ `ക്രിയേറ്റീവ്‌തിങ്കേഴ്‌സ്‌ഫോറം, ന്യുയോര്‌ക്ക്‌' വഴിയാണ്‌.

ആമുഖമായ, `ആലേഖനത്തിന്റൈ അടിപ്പരപ്പ്‌' എന്ന ഭാഗത്തില്‍ നിന്ന്‌:
`...സംസ്‌കൃത മൂലതത്ത്വങ്ങളാണ്‌ ഭാഷാവ്യാകരണത്തിന്റെപയും അടിസ്ഥാനമെങ്കിലും, ഇന്ന്‌ മലയാളം എഴുതുന്നവര്‍ ആ നാഭീനാളിബന്ധം ഓര്‍ക്കുകകൂടിയില്ല; അതിേെന്റ ആവശ്യവുമില്ല. കാരണം, ആ നിയമങ്ങള്‍ മലയാളജീനുകളില്‍ എന്നേ തുന്നിച്ചേര്‍ക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍, വാചകം വാര്‍ക്കു ന്ന വേളയില്‍ പദബന്ധത്തെക്കുറിച്ചു സംശയം ജനിക്കുമ്പോള്‍ അടിസ്ഥാനങ്ങളിലേക്കു തിരിച്ചുപോക്ക്‌ ഒഴിവാക്കാവുന്നതുമല്ല. വ്യാകരണനിയമങ്ങളുടെ ഓര്‌മ്മുപുതുക്കലും പുന:സന്ദര്‍ശനവും അപ്പോഴാണ്‌ വേണ്ടിവരുന്നത്‌.

ഇതിലെ മിക്ക ലേഖനങ്ങളിലും ഗദ്യമെഴുതുമ്പോള്‍ വന്നേക്കാവുന്ന, സംശയനിവാരണത്തിന്‌ ഉപയോഗപ്രദമെന്ന്‌ എനിക്കു തോന്നിയിട്ടുള്ളചെറുതും വലുതുമായ വസ്‌തുതകള്‍ ഇണക്കിച്ചേര്‍ത്തി രിക്കുന്നു. പല വ്യാകരണഗ്രന്ഥങ്ങള്‍ വിവിധ ആവശ്യങ്ങള്‌ക്കാ യി പരതിനടന്നപ്പോള്‍ കുറിച്ച കുറിപ്പുകളും അടിവരകളും ഇതില്‍ കാണാം. അവയെ ഇവിടെ കണ്ടെത്തുന്നത്‌ സാധാരണ വ്യാകരണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങളിലെ രീതിയിലല്ല...

ഇതാ ലിങ്ക്‌:
http://www.amazon.com/Language-Rediscovery-ESSAYS-MALAYALAM-Malayalam/dp/1497386586/refs=r_1_4?s=books&ie=UTF8&qid=1401499160s&r=1-4&keywords=joy+kunjappu

കൂടാതെ, ഈയിടെ പ്രസിദ്ധീകരിച്ച ലേഖനസമാഹാരമായ `ആരാണ്‌ വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' എന്ന കൃതിയുടെയും, `ഷ്രോഡിങ്കറുടെ പൂച്ച' എന്ന കവിതാസമാഹാരത്തിന്റൈയും ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു.

`ആരാണ്‌ വിദ്യാധരനും സാമൂഹ്യ പാഠങ്ങളും' (ലേഖനസമാഹാരം)
http://www.amazon.com/Who-Vidyadharan-Social-Lessons-Malayalam/dp/1497526647/refs=r_1_1?s=books&ie=UTF8&qid=1400368574s&r=1-1&keywords=joy+kunjappu

`ഷ്രോഡിങ്കറുടെ പൂച്ച' കവിതാ സമാഹാരം
http://www.amazon.com/Schrodingers-Cat-Collected-Poems-Malayalam/dp/1497477778/refs=r_1_3?s=books&ie=UTF8&qid=1401499554s&r=1-3&keywords=joy+kunjappu
`ഭാഷയെ വീണ്ടും കണ്ടെത്തല്‍' പ്രൊഫസ്സര്‍ കുഞ്ഞാപ്പുവിന്റെ പുതിയ ലേഖന സമാഹാരം പ്രസിദ്ധീകരിച്ചു
Join WhatsApp News
വിദ്യാധരൻ 2014-06-02 08:04:12
അർത്ഥയുക്തങ്ങളായ ശബ്ദങ്ങൾ ഉപയോഗിച്ച് ആശയ പ്രകടനങ്ങൾ നടത്തുന്ന ഉപാധിയാണ് 'ഭാഷ' ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നത്തിനുള്ള നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമാണ് 'വ്യാകരണം' എഴുതാനുപയോഗിക്കുന്ന ഭാഷ 'വരമൊഴിയെന്നും' സംഭാഷണത്തിനുപയോഗിക്കുന്ന ഭാഷ "വായ്മോഴിയെന്നും' പറയുന്നു. ദ്രാവിഡ ഗോത്രത്തിൽപെട്ട മലയാള ഭാഷയ്ക്ക്‌ ജനസംഖ്യാനുപാതികമായ കണക്കു വച്ച് നോക്കുമ്പോൾ എട്ടാം സ്ഥാനമേയുള്ളൂ. കേരളഭാഷയ്ക്ക്‌ മലയാളം എന്ന പെരുകിട്ടിയിട്ടു അധികകാലമായിട്ടില്ല. മലയാളം ആദ്യം ഒരു ദേശ നാമത്തെ കുറിക്കുന്ന പദമായിരുന്നു. പിന്നീട് 'മലയാണ്മ', 'മലയായ്മ' എന്നീ സംജ്ഞകൾ നിലവിലിരുന്നു. ഇപ്പോൾ ദേശനാമമായ മലയാളം ഉപയോഗിച്ചുവരുന്നു. ഇംഗ്ലീഷു, സംസ്കൃതം, തമിഴ് തുടങ്ങിയ ഭാഷകളുമായുള്ള സംസർഗ്ഗം നിമിത്തം മലയാളത്തിന്റെ രൂപാത്തിനും ഭാവത്തിനും ഗണ്യമായ മാറ്റങ്ങളും വന്നു ചേർന്നിട്ടുണ്ട്. മംഗ്ലീഷിന്റെ അതിപ്രസരം വ്യാകരണ നിയമങ്ങളെ ഇല്ലാതാക്കുകയും മലയാള ഭാഷയുടെ തിരോധാനത്തിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു. ഇതിനു കാരണക്കാർ മലയാള ഭാഷയുടെ കാവൽക്കാർ എന്ന് അവകാശപ്പെടുന്ന പ്രാവാസികൾ ആണെന്ന് പറയുന്നതിൽ ഖേതമുണ്ട്. . ഭാഷയുടെ വ്യാകരണ നിയമങ്ങളെ കാത്തു സൂക്ഷിക്കാതെ സൌകര്യപൂര്വ്വം ഭാഷയെ വളച്ചൊടിച്ചു ഭാഷയെ നശിപ്പിക്കാൻ ഇവർക്ക് കഴിയുന്നത്‌ ഭാഷയുടെ അടിസ്ഥാനമായ വ്യാകരണത്തെ ഇളക്കി ദൂരെ കളയുന്നത് കൊണ്ടാണ്. കയ്യ് നനയാതെ മീൻപിടിക്കാൻ ശ്രമിക്കുന്ന അമേരിക്കാൻ മലയാള ഭാഷ സ്നേഹികൾ എന്ന് അവകാശപ്പെദുന്നവര്ക്ക്, തെറ്റ് തിരുത്തുവാനും ഭാഷയുടെ യഥാർത്ഥ കാവൽക്കാർ ആകുവാനും പ്രോഫെസ്സർ കുഞ്ഞാപ്പുവിന്റെ ഗ്രന്ഥം ഒരു സാഹായം ആകുമെന്നതിൽ എനിക്ക് സംശയം ഇല്ല. ഗദ്യത്തെപ്പോലെ പദ്യവും വൃത്തനിബ്ദമാണ്. പദ്യത്തിൽ അക്ഷരങ്ങളെ വിന്യസിച്ചിരിക്കുന്ന രീതിക്ക് വൃത്തം എന്ന് പറയുന്നു. വൃത്തനിബിദ്ധമാല്ലാത്തതെല്ലാം പദ്യം എന്ന് പറയുന്നു. ഇതെല്ലാം നന്നായി അറിയാവുന്ന പ്രൊഫസർ കുഞ്ഞാപ്പു മലയാള ഭാഷയുടെ നാശത്തിനു കാരണമായിക്കൊണ്ടിരിക്കുന്ന എഴുത്തുകാര്ക്ക് ഒരു രാസത്വരകമായി മാറില്ലെന്ന് കരുതുന്നു. വ്യാകരണഗ്രന്ഥംപോലെ ഒരു വൃത്തമഞ്ജരിയും അദ്ദേഹം എഴുതി പ്രസിദ്ധീകരിക്കുമെന്ന് ആശിക്കുന്നു. ഭാഷ സ്നേഹികൾ അദ്ദേഹത്തിൻറെ വ്യാകരണ ഗ്രന്ഥം വാങ്ങി വായിച്ചു പ്രയോഗിച്ചു നശിച്ചുകൊണ്ടിരിക്കുന്ന മലയാള ഭാഷയുടെ കവൽക്കാരായി വിളങ്ങട്ടെ എന്ന് ആശംസിക്കുന്നു. ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ സംഘടനകൾക്ക് ഈ ഗ്രന്ഥം ഒരു പഠനായുധമായി പരിണമിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു
John Varghese 2014-06-02 10:11:20
Is Vidyaadharan endorsing Dr. Kunjappu ? Vidyaadharan knows how to make an enemy a friend. Vidyadharan’s writing on about Malayalam grammar and the metering of Malayalam poems worth to read. Nothing can stand without a structure and a discipline. All these grammar and metering evolved after thousands of years of learning, understanding, and research and I don’t see a reason to modernize it now. If the structure built on rock; why people want to dismantle and replace it with sand? Good luck to Dr. Kunjaapu for his effort to come out with a Malayalam grammar reference book and congratulation for Vidyaadharan for the informative comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക