സൗത്ത് ഫ്ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ
(ഐ.പി.സി.എന്‍.എ)യുടെ 2012- 2013 പ്രവര്‍ത്തന വര്‍ഷത്തിലേക്ക് ദേശീയ പ്രസിഡന്റായി
തെരഞ്ഞെടുക്കപ്പെട്ട മാത്യു വര്‍ഗീസിനും, കേരള യൂണിവേഴ്സിറ്റി നിയമവിഭാഗം മേധാവി
ഡോ. കെ.സി സണ്ണിക്കും ഇന്ത്യാ പ്രസ് ക്ലബ് ഫ്ളോറിഡ ചാപ്റ്ററിന്റേയും, വിവിധ
സാമൂഹ്യ-സാംസ്കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ സ്വീകരണം നല്കി.
കോറല്‍സ്പ്രിംഗ് ഇന്ത്യാ ഗാര്ഡന് റെസ്റ്റോറന്റില്‍ വെച്ച് നടന്ന
സ്വീകരണ സമ്മേളനത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം അധ്യക്ഷതവഹിച്ചു.
രാജി ജോയിയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ കോറല്‍സ്പ്രിംഗ്
ആരോഗ്യമാതാ പള്ളി വികാരി ഫാ. സക്കറിയാസ് തോട്ടുവേലില്‍, ഫോമാ ദേശീയ ജോയിന്റ്
സെക്രട്ടറിയും, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റുമായ
ആനന്ദന് നിരവേല്‍, ഫൊക്കാനാ ഫൗണ്ടേഷന് മുന്‍ ചെയര്മാന് മാമ്മന്‍ സി. ജേക്കബ്,
ഇന്ത്യാ പ്രസ് ക്ലബ് ദേശീയ ജോയിന്റ് ട്രഷറര്‍ ജോയി കുറ്റിയാനി, നവകേരള
ആര്‍ട്സ് ക്ലബ് പ്രസിഡന്റ് സാജു വടക്കേല്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
കോര്‍ഡിനേറ്റര്‍ അസ്സീസി നടയില്‍, പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഷാന്റി
വര്‍ഗീസ് തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ജിജി നീലത്തുംമുക്കില്‍
വിശിഷ്ടാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി.
തുടര്‍ന്ന് സ്വീകരണത്തിന്
മാത്യു വര്‍ഗീസും, ഡോ. കെ.സി. സണ്ണിയും മറുപടി പ്രസംഗം നടത്തി. ഇന്ത്യാ പ്രസ്
ക്ലബിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും, 2013-ല്‍ ഫ്ളോറിഡയില്‍ വെച്ച് നടക്കുന്ന
ഐ.പി.സി.എന്‍.എ ദേശീയ കോണ്‍ഫറന്‍സിനും എല്ലാ സംഘടനകളുടേയും സഹകരണം മാത്യു വര്‍ഗീസ്
അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ അന്തരിച്ച മന്ത്രി ടി.എം. ജേക്കബ്ബിനും, മുന്‍
മന്ത്രി എം.പി. ഗംഗാധരനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സെക്രട്ടറി പ്രൊഫ.
തങ്കച്ചന് കിഴക്കേപറമ്പില്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു. ട്രഷറര്‍ ജോര്‍ജി
വര്‍ഗീസ് സ്വാഗതവും, വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത് നന്ദിയും പറഞ്ഞു.