Image

കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ അന്തിമോപചാര ശശ്രുഷകള്‍ വ്യാഴാഴ്ച വത്തിക്കാനില്‍

Published on 02 June, 2014
കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ അന്തിമോപചാര ശശ്രുഷകള്‍ വ്യാഴാഴ്ച വത്തിക്കാനില്‍
പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ മുന്‍ അദ്ധ്യക്ഷനും ഭാരതത്തിന്റെ നാലാമത്തെ കര്‍ദ്ദിനാളുമായ സൈമണ്‍ ലൂര്‍ദ്മി ജൂണ്‍ 2ാം തിയതി തിങ്കളാഴ്ച പ്രാദേശിക സമയം വെളുപ്പിന് 1.35ന് റോമിലെ ആശുപത്രിയില്‍ അന്തരിച്ചു. വര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ 90ാമത്തെ വയസ്സിലാണ് കര്‍ദ്ദിനാല്‍ കാലംചെയ്തത്.

സുവുശേഷസന്ദേശം പ്രചരിപ്പിക്കുന്നതിന് വൈദികനായിരുന്ന നാള്‍മുതല്‍ ഭാരതസഭയ്ക്ക് നല്കിയിട്ടുള്ള സേവനങ്ങളെയും പിന്നീട് കര്‍ദ്ദിനാള്‍ എന്നനിലയില്‍ ആഗോളസഭയില്‍ ചെയ്തിട്ടുള്ള സമര്‍പ്പണത്തെയും വത്തിക്കാനില്‍നിന്നും പ്രസിദ്ധീകരിച്ച ഹ്രസ്വ അനുശോചനസന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് നന്ദിയോടെ അനുസ്മരിച്ചു. കര്‍ദ്ദിനാള്‍ ലൂര്‍ദുസ്വാമി അംഗമായ, തമിഴ്‌നാട്ടിലെ പോണ്ടിച്ചേരി കടലൂര്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് അന്തോണി സ്വാമി അനന്തരായര്‍ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ കര്‍ദ്ദിനാളിന്റെ നിര്യാണത്തില്‍ പാപ്പാ അനുശോചിക്കുകയും, അതിരൂപതാംഗങ്ങളെയും കുടുംബാംഗങ്ങളെയും അനുശോചനം അറിയച്ച ശേഷം, പ്രാര്‍ത്ഥന നേരുകയും അപ്പസ്‌തോലിക ആശീര്‍വ്വാദം നല്കുകയുംചെയ്തു.

കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ അന്തിമോപചാര ശശ്രുഷകള്‍ ജൂണ്‍ 5ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടത്തപ്പെടും. കര്‍ദ്ദിനാള്‍ സംഘത്തലന്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാദേശിക സമയം രാവിലെ 11.30ന് (ഇന്ത്യയിലെ സമയം വൈകുന്നേരം 3 മണിക്ക്) വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ പരേതനുവേണ്ടിയുള്ള ദിവ്യബലിയര്‍പ്പിക്കപ്പെടും. ദിവ്യബലിയെത്തുടര്‍ന്നുള്ള അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം വഹിക്കും.

പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ തലവനായി 26 വര്‍ഷക്കാലം റോമില്‍ സേവനംചെയ്തിട്ടുണ്ട്. ബാംഗളൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത ആയിരിക്കുമ്പോഴാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ആദ്യം പൗരസ്ത്യകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ സെക്രട്ടറിയായും, പിന്നെ 1985ല്‍ പ്രീഫെക്ടായും നിയമിതനായത്. ജനതളുടെ സവുശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍രെ അഡിഷണല്‍ സെക്രട്ടറി, പൊന്തിഫിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറി, പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വമി സഭാ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കര്‍ദ്ദിനാള്‍ ലൂര്‍ദ്ദു സ്വാമിയുടെ നിര്യാണത്തോടെ ഭാരതത്തിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം അഞ്ചായും. സാര്‍വത്രിക സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 214ആയും കുറഞ്ഞിട്ടുണ്ട്.

1924ല്‍ പോണ്ടിച്ചേരിയിലെ കല്ലേരിയിലാണ് ജനനം. 1951ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1956ല്‍ റോമിലെ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കര്‍സ്ഥമാക്കി.
1962ല്‍ ബാംഗളൂര്‍ രൂപതയിടെ കോജുറ്റര്‍ സഹായമെത്രാനായി നിയമിതനായി. 1968ല്‍ ബാംഗളൂര്‍ രൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 1973ല്‍ പൗരസ്ത്യ സഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റ സെക്രട്ടറിയായും, പിന്നെ 1985ല്‍ അതിന്റെ പ്രീഫെക്ടായും നിയമിതനായി.

ആഗോള സഭയിലെ പൗരസ്ത്യസഭകളുടെ നിലനില്പിനും വളര്‍ച്ചയ്ക്കും, അവയെ മാതൃസഭയോടു ചേര്‍ത്തുനിറുത്തുന്നതിലും കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമി നല്കിയിട്ടുള്ള സംഭാവനകള്‍ സ്തുത്യര്‍ഹമാണ്.
കര്‍ദ്ദിനാള്‍ ലൂര്‍ദ്ദുസ്വാമിയുടെ അന്തിമോപചാര ശശ്രുഷകള്‍ വ്യാഴാഴ്ച വത്തിക്കാനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക