Image

യു.പി വിഭജനം: നിയമസഭ പ്രമേയം പാസാക്കി

Published on 21 November, 2011
യു.പി വിഭജനം: നിയമസഭ പ്രമേയം പാസാക്കി
ലക്‌നൗ: യു.പി വിഭജിച്ച് നാല് പ്രത്യേക സംസ്ഥാനങ്ങള്‍ രൂപവല്ക്കരിക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. രാവിലെ ഇരുസഭകളും സമ്മേളിച്ച ഉടനെതന്നെ സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ ശബ്ദ വോട്ടോടെയാണ് പ്രമേയം നിയമസഭ പാസാക്കിയത്.

സമാജ് വാദിപാര്‍ട്ടിയും ബി.ജെ.പിയും മുദ്രാവാക്യങ്ങള്‍ വിളിച്ച് നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ 12.30 വരെ നിര്‍ത്തിവെച്ചു. അതിനശേഷം സഭ ചേര്‍ന്നെങ്കിലും ബഹളം നിയന്ത്രിക്കാനായില്ല. ഇതേതുടര്‍ന്ന് സ്പീക്കര്‍ സഭ ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വികസനത്തിനും മികച്ച ഭരണത്തിനും വിഭജനം അനിവാര്യമാണെന്നു ചൂണ്ടിക്കാണിച്ചാണ് മായാവതി സര്‍ക്കാര്‍ യു.പി വിഭജിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മായാവതി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന്റെ ആത്മാര്‍ഥതയെ സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പി ചോദ്യം ചെയ്തിട്ടുണ്ട്. ഹരിത് പ്രദേശിനുവേണ്ടി വാദിക്കുന്ന ആര്‍.എല്‍.ഡി. വിഭജനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക