Image

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

Published on 21 November, 2011
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
കൊച്ചി: വിദേശനാണ്യ വിപണിയില്‍ രൂപയുടെ വില വീണ്ടുമിടിഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ 16 പൈസയുടെ ഇടിവുമായി 51.50 ലെത്തി. അതായത്, ഒരു ഡോളര്‍ വാങ്ങാന്‍ 51.50 രൂപ നല്‍കണം. ഇതോടെ 32 മാസത്തെ പുതിയ താഴ്ചയിലെത്തി രൂപ.

ഡോളറിന് ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ ഡിമാന്‍ഡ് ഉണ്ടായതാണ് രൂപയുടെ വിലയിടിവിന് വഴിവെച്ചത്. ഓഹരി വിപണിയിലെ ഇടിവും രൂപയുടെ വിലയില്‍ പ്രതിഫലിച്ചു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റൊഴിയുന്നതു മൂലം രൂപയുടെ ഡിമാന്‍ഡ് കുറയുന്നതാണ് കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക