Image

ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സണ്ണി കല്ലൂപ്പാറ Published on 21 November, 2011
ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

റോക്ക്‌ലാന്റ് കൗണ്ടിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിവില്‍ സര്‍വ്വീസ്
എംപ്ലോയീസ് അസോസിയേഷന്‍ ആറ് മലയാളി വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കേറ്റും നല്‍കി ആദരിച്ചു. സ്റ്റോണി പോയിന്റില്‍ ഉള്ള പാട്രിയറ്റ് ഹില്‍ ഗോള്‍ഫ് ക്ലബില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ പ്രസിഡന്റ് പി.റ്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. സിഎസ്.സി.എയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ച ശേഷം, സ്‌കോളര്‍ഷിപ്പിനു അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

തൊഴിലാളി സംഘടനയെ തങ്ങളുടെ ജീവിതത്തെ എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന വിഷയത്തെ കുറിച്ചുള്ള രൂപങ്ങള്‍ തയ്യാറാക്കി അതില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കത്രേ സ്‌ക്കോളര്‍ഷിപ്പ് നല്‍കിയത്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ മലയാളി വിദ്യാര്‍ത്ഥികള്‍ ദിവ്യാ പിള്ള, നിഷാ തോമസ്, ഡെന്നീസ് സാമുവേല്‍ , സീതള്‍ തോമസ്, നവീന്‍ ജോണ്‍ , ആന്‍ പൗലോസ് എന്നിവരാണ്.

റോക്ക് ലാന്റ് കൗണ്ടിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളെ കുറിച്ചും മി. തോമസ് തന്റെ അദ്ധ്യക്ഷ പ്രസംഗ മദ്ധ്യേ പറഞ്ഞു.

ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്ആറ് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക