Image

ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയന്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം യോങ്കേഴ്‌സില്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2014
ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയന്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം യോങ്കേഴ്‌സില്‍
ന്യൂയോര്‍ക്ക്‌: മുന്‍ തീരുമാനം അനുസരിച്ച്‌ 2014 ജൂണ്‍ ഏഴിന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 മുതല്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ ടൈസന്‍ അവന്യൂവിലുള്ള ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്താനിരുന്ന ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയണിന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ സ്‌പെല്ലിംഗ്‌ ബീ മത്സരം യോങ്കേഴ്‌സില്‍ വെച്ച്‌ നടത്തുവാന്‍ ജൂണ്‍ രണ്ടിന്‌ ഫൊക്കാനാ റീജിയണിന്റെ വൈസ്‌ പ്രസിഡന്റ്‌ അറ്റോര്‍ണി വിനോദ്‌ കെയാര്‍കെ അടിന്തരമായി വിളിച്ചൂകൂട്ടിയ ഫൊക്കാനയുടെ മീറ്റിംഗില്‍ തീരുമാനമെടുക്കുകയുണ്ടായി.

പ്രസ്‌തുത സ്‌പെല്ലിംഗ്‌ ബീ മത്സരം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഫൊക്കാനയുടെ അംഗസംഘടനയായ യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി അന്നേദിവസം നടത്തുന്ന ഈസ്റ്റര്‍-വിഷു-മോദി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഒരുക്കിക്കഴിഞ്ഞു.

ജൂണ്‍ ഏഴിന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയുടെ ഓഡിറ്റോറിയത്തില്‍ വെച്ചായിരിക്കും നടത്തുക. മത്സരാര്‍ത്ഥികളായ കുട്ടികളും, അവരുടെ മാതാപിതാക്കളും സ്ഥലവും സമയവും മാറ്റിയ വിവരം പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞവരെ ഭാരവാഹികള്‍ ബന്ധപ്പെട്ട്‌ അറിയിക്കുന്നതും, രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇതൊരു അറിയിപ്പായി കണക്കാക്കുകയും ചെയ്യേണ്ടതാണ്‌.

ന്യൂയോര്‍ക്ക്‌ റീജിയണല്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്‌ ജൂലൈ അഞ്ചിന്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്ന്‌ ഫൊക്കാനാ നാഷണല്‍ കോര്‍ഡിനേറ്ററും, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമായ വര്‍ഗീസ്‌ ഉലഹന്നാന്‍ അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും വിജയികളാകുന്നവര്‍ക്ക്‌ പ്രത്യേക ക്യാഷ്‌ അവാര്‍ഡുകള്‍ നല്‍കുന്നതാണെന്ന്‌ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസും, ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിലും സംയുക്ത പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഫൊക്കാനാ ചാമ്പ്യന്‍ഷിപ്പ്‌ മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നയാള്‍ക്ക്‌ 3,000 ഡോളറും, ഫസ്റ്റ്‌ റണ്ണര്‍അപ്പിന്‌ 1,000 ഡോളറും, രണ്ടാം റണ്ണര്‍അപ്പിന്‌ 5,00 ഡോളറും, മൂന്നാം റണ്ണര്‍അപ്പിന്‌ 300 ഡോളറും, നാലാം റണ്ണര്‍അപ്പിന്‌ 200 ഡോളര്‍ എന്നിങ്ങനെ ലഭിക്കുന്നതായിരിക്കും.

2013- 14 വര്‍ഷത്തില്‍ 5,6,7,8,9 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്ന്‌ സ്‌പെല്ലിംഗ്‌ ബീ മത്സരത്തിന്റെ ഡയറക്‌ടര്‍മാരായ വര്‍ഗീസ്‌ പോത്താനിക്കാടും, ഗണേഷ്‌ നായരും പ്രത്യേകം അറിയിച്ചു.

യോങ്കേഴ്‌സില്‍ ഇങ്ങനെയൊരു സൗകര്യം ചെയ്‌തുകൊടുക്കാന്‍ മുന്‍കൈ എടുത്ത ഐ.എ.എം.സി.വൈ ഭാരവാഹികളെ ഫൊക്കാനാ ഭാരവാഹികള്‍ പ്രത്യേകം അനുമോദിക്കുകയുണ്ടായി. റോക്ക്‌ലാന്റ്‌, വെസ്റ്റ്‌ചെസ്റ്റര്‍, ബ്രോങ്ക്‌സ്‌ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്ക്‌ വളരെ സൗകര്യപ്രദമാണ്‌ യോങ്കേഴ്‌സ്‌.

സ്‌പെല്ലിംഗ്‌ ബീയെ തുടര്‍ന്ന്‌ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ഈസ്റ്റര്‍-വിഷു-മോദി ആഘോഷങ്ങളും നേരത്തെ തീരുമാനിച്ചതുപോലെ തന്നെ നടക്കുന്നതാണ്‌. ഇങ്ങനെ ഒരു മാതൃകാപരമായ കൂട്ടായ്‌മയില്‍ പങ്കുചേരുവാന്‍ തയാറായ ഫൊക്കാനാ ഭാരവാഹികളെ ഐ.എം.എം.സി.വൈയുടെ പ്രസിഡന്റ്‌ തോമസ്‌ കൂവള്ളൂര്‍ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

സ്‌പെല്ലിംഗ്‌ ബീ മത്സരത്തിന്റെ നിബന്ധനകളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: വര്‍ഗീസ്‌ ഉലഹന്നാന്‍ (914 673 7327), അറ്റോര്‍ണി വിനോദ്‌ കെയാര്‍കെ (516 633 5208), വര്‍ഗീസ്‌ പോത്താനിക്കാട്‌ (917 488 2590), കണ്‍വീനര്‍ ഗണേഷ്‌ നായര്‍ (914 826 1677).

സ്ഥലവും സമയവും മാറ്റിയതുമൂലം ആര്‍ക്കെങ്കിലും വിഷമതകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആയത്‌ ദയവായി ക്ഷമിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കൂവള്ളൂര്‍ (914 409 5772), എം.കെ. മാത്യൂസ്‌ (914 806 5007). തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക