Image

`ഹോര്‍തൂസ്‌ മലബാറിക്കസ്‌' (കവിത: ജോസഫ്‌ നമ്പിമഠം)

Published on 05 June, 2014
`ഹോര്‍തൂസ്‌ മലബാറിക്കസ്‌' (കവിത: ജോസഫ്‌ നമ്പിമഠം)
വൃഷണങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ടാല്‍
കിളിര്‍ക്കുമോ?
ഇല്ല എന്ന്‌ പറയാന്‍ വരട്ടെ
ലുബ്ദനും, മക്കളില്ലാത്തവനും
അറുത്ത കൈക്ക്‌ ഉപ്പു തേക്കാത്തവനുമായ
വാറുണ്ണി മരിച്ചു
മാര്‍ബിളില്‍ തീര്‍ത്ത കുടുംബ കല്ലറയില്‍
വാറുണ്ണിയെ അടക്കി
ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍
ഒരു ഉമ്മത്തിന്‍ ചെടി
മാര്‍ബിള്‍ ഫലകങ്ങളുടെ വിടവിലുടെ
പുറത്തേക്ക്‌ തല നീട്ടി
വാറുണ്ണിയുടെ വൃഷണങ്ങളില്‍ നിന്നാണ്‌
അവ മുളച്ചെതെന്നു പഴമക്കാര്‍
`ഉമ്മം കുരുക്കുക`എന്ന പഴഞ്ചൊല്ല്‌
ആയിരുന്നു അവര്‍ക്ക്‌ പിന്‍ബലം
ഗൂഗിളില്‍ പരതിയാല്‍ പോലും
അങ്ങിനെ ഒരു ചെടി ഇല്ലെന്നു പുതുതലമുറ

സംശയങ്ങള്‍ ഇപ്പോഴും ബാക്കി!
വൃഷണങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ടാല്‍ കിളിക്കുമോ?
ഉമ്മം കുരുക്കുന്നിടം മുടിയുമോ?
വാറുണ്ണിയുടെ കല്ലറക്ക്‌ മേലെ തളിര്‍ത്ത
ചെടി വളര്‌ന്നു വരാന്‍ നമുക്ക്‌ കാത്തിരിക്കാം...
അതിനിടയില്‍ ഹോര്‍തൂസ്‌ മലബാറിക്കസില്‍
ഇതിനെപ്പറ്റി എന്തെങ്ങിലും പരാമര്‍ശമുണ്ടോ
എന്ന്‌ പരതി നോക്കാം
ഉത്തരങ്ങള്‍ കിട്ടും വരെ
`ഉലുന്തന്റെ വൃഷണത്തില്‍ നിന്ന്‌ ഉമ്മം കുരുക്കും`
എന്ന പുതു ചൊല്ലിനു
തുടക്കമിട്ടുകൊണ്ട്‌
തത്‌ക്കാലം വിരാമമിടാം
`ഹോര്‍തൂസ്‌ മലബാറിക്കസ്‌' (കവിത: ജോസഫ്‌ നമ്പിമഠം)
Join WhatsApp News
വിദ്യാധരൻ 2014-06-06 06:58:13
കവിതയുടെ മാനദണ്ഡങ്ങളെ പൊളിച്ചു ചിലർ കഥാകവിത എഴുതുന്നു മറ്റു ചിലർ കവിതയുടെ കഥ കഴിക്കുന്നു . എന്തായാലും കാല്പനികത കലർന്ന നല്ല ഒരു ചെറു കഥ.
Dr. Know 2014-06-06 09:34:02
വാറുണ്ണി മരിച്ചത് വൃഷണത്തിന് വീര്പ്പു രോഗം (ഹൈഡ്രോസീൽ) ബാധിച്ചതുകൊണ്ടായിരിക്കും. വൃഷനത്തിനടുത്തുള്ള കുട്ടിചാക്കിൽ വെള്ളം നിറയുമ്പോൾ അത് വളർന്നുകൊണ്ടേയിരിക്കും. ഒരു പക്ഷെ വാറുണ്ണി മരിച്ചു അടക്കം ചെയ്യപെട്ടതിനു ശേഷം വളർന്നു വലുതായി ശവകല്ലറ പൊളിച്ചു പുറത്തു ചാടിയാതായിരിക്കും. മരിച്ചാലും ചിലരുടെ മോഹങ്ങൾ നില നില്ക്കും. എന്തായാലും ഭാവന കൊള്ളാം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക