Image

ജയസൂര്യയുടെ കുഞ്ഞളിയന്‍

Published on 21 November, 2011
ജയസൂര്യയുടെ കുഞ്ഞളിയന്‍
മുളകുപാടം ഫിലിംസിനു വേണ്‌ടി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്‌ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞളിയന്‍  ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തില്‍ കുഞ്ഞളിയനായി ജയസൂര്യ വേഷമിടുന്നു. ജയരാമന്‍ എന്നാണ്‌ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്‌.

ജോലിയും കൂലിയും ഇല്ലാതിരുന്ന കാലത്ത്‌ കുഞ്ഞളിയനെ എല്ലാവരും അവഗണിച്ചു. അവന്‍ നാടുവിട്ട്‌ പോയപ്പോഴും ആരും ദുഖിച്ചില്ല. ഇപ്പോള്‍ ഗള്‍ഫില്‍ നിന്നും കോടീശ്വരനായി നാട്ടിലെത്തിയപ്പോള്‍ എല്ലാവരും അവനെ സ്വീകരിക്കാന്‍ മത്സരിക്കുകയായിരുന്നു. അളിയന്‍മാരായ രമണന്‍, സുകുമാരന്‍, വിശ്വ³ എന്നിവരും ജയരാമന്റെ സഹോദരിമാരും എല്ലാവരും ചേര്‍ന്ന്‌ ജയരാമനെ സ്‌നേഹിക്കാന്‍ മത്സരിച്ചു. തുടര്‍ന്നുള്ള സംഭവങ്ങളാണ്‌ കുഞ്ഞളിയന്‍ എന്ന ചിത്രത്തില്‍ പറയുന്നത്‌.

ചിത്രത്തിന്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ - കൃഷ്‌ണാ പൂജപ്പുരയാണ്‌. കാമറ - അനില്‍ നായര്‍, എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍ - തങ്കച്ചന്‍, ഗാനങ്ങള്‍ - വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ, അനില്‍ പനച്ചൂരാന്‍, സംഗീതം - എം.ജി ശ്രീകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നോബിള്‍ ജേക്കബ്ബ്‌.

വിജയരാഘവന്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ജഗദീഷ്‌, അശോകന്‍, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍, മണിക്കുട്ടന്‍, അനന്യ, ബിന്ദുപണിക്കര്‍, ഗീതാ വിജയന്‍ രശ്‌മി ബോബന്‍ എന്നിവര്‍ അഭിനയിക്കുന്നു.

അയ്‌മനം സാജന്‍.
ജയസൂര്യയുടെ കുഞ്ഞളിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക