Image

യാക്കോബായ ഓര്‍ത്തഡോക്‌സ്‌ ഐക്യത്തിനു വഴിതുറക്കുന്നു

Published on 06 June, 2014
യാക്കോബായ ഓര്‍ത്തഡോക്‌സ്‌ ഐക്യത്തിനു വഴിതുറക്കുന്നു
മീനങ്ങാടി: അന്ത്യോഖ്യന്‍ സഭയുടെ തലവന്‍ പാത്രീയര്‍ക്കീസ്‌ മലങ്കര സഭയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അതോടൊപ്പം യാക്കോബായ ഓര്‍ത്തഡോക്‌സ്‌ സഭകളുടെ യോജിപ്പിന്‌ ഉള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി. പാത്രീയര്‍ക്കിസ്‌ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ ജനുവരി അവസാനവാരം കേരളത്തില്‍ എത്തും. അന്ത്യോഖ്യന്‍ സഭയുടെ മലങ്കരയിലെ വിഭാഗമായ യാക്കോബായ സഭയിലെ അല്‍മായര്‍ക്ക്‌ നല്‌കി വന്നിരുന്ന കാമന്‍ഡര്‍,ഷെവിലിയാര്‍ പദവികളും മെത്രാന്മാരെ വാഴിക്കുന്നതുമാണ്‌ തത്‌ക്കാലം മരവിപ്പിച്ചത്‌. ഇത്‌ സംബന്ധിച്ച്‌ മലങ്കരയിലേയ്‌ക്ക്‌ പാത്രീയര്‍ക്കീസിന്റെ കല്‌പനകള്‍ അയ്‌ക്കുന്ന സെക്രട്ടറി മാത്യൂസ്‌ മാര്‍ തീമോത്തിയോസിന്‌ നിര്‍ദേശം നല്‍കി കഴിഞ്ഞു.

മലങ്കരയില്‍ സഭയ്‌ക്ക്‌ ആവശ്യത്തിനുള്ള മെത്രാന്മാരുണ്ടന്ന കണ്ടെത്തലും കമാന്‍ഡര്‍,ഷെവലിയാര്‍ പദവികള്‍ ദുരുപയോഗപ്പെടുത്തുന്നുവെന്ന കണ്ടെത്തലുമാണ്‌ ഈ തീരുമാനത്തിനു പിന്നില്‍. ഇതോടൊപ്പം വൈദികര്‍ക്ക്‌ നല്‍കുന്ന കോര്‍എപ്പിസ്‌കോപ്പാ, റമ്പാന്‍ സ്ഥാനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. സ്ഥാനമാനങ്ങള്‍ നല്‍കുന്നതിന്‌ പിന്നില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നതാണ്‌ പുതിയ പാത്രീയര്‍ക്കീസ്‌ ആദ്യം തന്നെ നിയന്ത്രണത്തിന്‌ തുനിഞ്ഞതെന്നറിയുന്നു. അല്‍മായര്‍ സഭയ്‌ക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നല്‍കുന്ന വിലപ്പെട്ട സേവനം കണക്കിലെടുത്താണ്‌ കമാന്‍ഡര്‍,ഷെവലിയാര്‍ പദവികള്‍ നല്‍കിയിരുന്നത്‌. അടുത്തകാലത്തായി നിരവധിപേര്‍ക്ക്‌ പദവികള്‍ നല്‍കുകയും, ലഭിച്ചവര്‍ കേസും മറ്റും ഉള്‍പ്പെടുകയും ചെയ്‌ത സംഭവങ്ങള്‍ ഉണ്ടായത്‌ സഭയ്‌ക്ക്‌ ഏറെ മാനക്കേട്‌ ഉണ്ടാക്കിയിരുന്നു. ഓര്‍ത്തഡോക്‌സ്‌ സഭയുമായി യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ ദമസ്‌ക്കാസിലും ദേവലോകത്തുമായി ആരംഭിച്ചു കഴിഞ്ഞു.

പാത്രീയര്‍ക്കീസിന്റെ പ്രതിനിധിയായി യാക്കോബായ സഭയിലെ ഒരു സീനിയര്‍ മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അദേഹത്തിന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുമായുള്ള ബന്ധമാണ്‌ ചുമലപ്പെടുത്താന്‍ കാരണം. യോജിപ്പിന്‌ ഇരുകൂട്ടരും പച്ചക്കൊടി കാട്ടിയിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക്‌ ഇനി വേഗതകൂടും. ഇരുകൂട്ടരും വീട്ടുവീഴ്‌ചകള്‍ക്ക്‌ തയ്യാറായി പ്രശ്‌നപരിഹാരത്തിനായിട്ടാണ്‌ നീക്കം. 2015 ജനുവരി അവസാനവാരം മുതല്‍ മഞ്ഞിനിക്കര പെരുന്നാള്‍ കഴിയുന്നതു വരെ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രീയര്‍ക്കീസ്‌ കേരളത്തില്‍ ഉണ്ടാകും. ഈ കാലയളവില്‍ യാക്കോബായഓര്‍ത്തഡോക്‌സ്‌ ഐക്യ കാഹളമുയരുമെന്ന പ്രതീക്ഷയിലാണ്‌ മീഡിയേറ്റര്‍മാര്‍.
യാക്കോബായ ഓര്‍ത്തഡോക്‌സ്‌ ഐക്യത്തിനു വഴിതുറക്കുന്നു
Join WhatsApp News
KURIAKOSE MALIYIL OOMMEN 2014-06-07 09:23:05
This is indeed a clarion call People want peace.The next generation will leave our church if we do not unite.No Bishop can carry a throne (like Jayalalitha) to heaven and claim a seat there. So we want peace in our church Long live Patriarch of Antioch and Catholicos of the East
Ben 2014-06-09 15:06:33
These fights are not for God. It is for Sathan. Whoever leads this fights, whoever fights,
 they are the servants of Devil. Any restriction to money making positions apriciated . Once the next generation will realize. If Sick fighter advise their children , to avoid marriage from other side will be great.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക