Image

ഐക്യമത്യം മഹാബലം ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2014
ഐക്യമത്യം മഹാബലം ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍
ന്യൂയോര്‍ക്ക്‌: ഫോമായുടെ രൂപീകരണ ചരിത്രം മുതല്‍ ഐക്യമത്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കൊരു ഉത്തമ മാതൃകയാണ്‌. ഫോമായിലെ പതിനൊന്നു റീജിയനുകളില്‍ ഏറ്റവും വലുതും, പ്രവര്‍ത്തനത്തില്‍ അത്യന്തം മികവും കൊണ്ട്‌ എന്നും മുന്നില്‍ നിലകൊള്ളുന്നു ഈ റീജിയന്‍. റീജിയനിലെ ബഹുമുഖ പ്രതിഭാകളായവരെ ഫോമായുടെ നേതൃനിരയിലേക്ക്‌ എത്തിക്കുന്നതില്‍ എല്ലാവരും ഒറ്റകെട്ടായി പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. ഇന്ന്‌ ഫോമായില്‍ വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന പല വന്‍ പദ്ധതികളുടെയും ആസൂത്രണത്തിന്റെ ഉറവിടം വെസ്‌റ്റേണ്‍ റീജിയന്‌ അവകാശപ്പെട്ടതാണ്‌. റീജിയന്‍ പ്രസിഡന്റ്‌ പന്തളം ബിജു തോമസിന്റെ നേതൃത്വത്തിലുള്ള നിലവിലെ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്‌.

2014 -2016 ഫോമായുടെ പൊതു തിരഞ്ഞെടുപ്പിലേക്ക്‌ ആത്മവിശ്വാസത്തോടെ നാമനിര്‍ദ്ദേശം ചെയ്യപെട്ടവരെ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ നല്‌കി വിജയിപ്പിക്കണമെന്ന്‌ ദയവായി അപേക്ഷിക്കുന്നു.

ജോണ്‍ ടൈറ്റസ്‌ (ചെയര്‍മാന്‍, ദേശീയ ഉപദേശക സമിതി)
ജോസഫ്‌ ഔസോ (വൈസ്‌ ചെയര്‍മാന്‍, ദേശീയ ഉപദേശക സമിതി).
വിന്‍സെന്റ്‌ ബോസ്‌ മാത്യു (വൈസ്‌ പ്രസിഡന്റ്‌, ദേശീയ കമ്മറ്റി).
ടോജോ തോമസ്‌ (റിജിയണല്‍ വൈസ്‌ പ്രസിഡന്റ്‌, ദേശീയ കമ്മറ്റി).
ബിജു തോമസ്‌ (ദേശീയ കമ്മറ്റി അംഗം).
ഐക്യമത്യം മഹാബലം ഫോമാ വെസ്‌റ്റേണ്‍ റീജിയന്‍
Join WhatsApp News
fomaa supporter 2014-06-07 07:12:23
John Titus was president and Shaji Edward was treasurer. Why they contest again? Give chance to others.
fomaa member 2014-06-07 11:36:00
Give others a chance. those who worked as president (Titus)and treasurer (Shaji) must not run for a while.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക