Image

നരേന്ദ്ര മോഡിയും മതസഹിഷ്ണുതയും-ഒരു അവലോകനം - ഫാദര്‍ ജോസഫ് വര്‍ഗീസ്

ഫാദര്‍ ജോസഫ് വര്‍ഗീസ് Published on 07 June, 2014
നരേന്ദ്ര മോഡിയും  മതസഹിഷ്ണുതയും-ഒരു അവലോകനം - ഫാദര്‍ ജോസഫ് വര്‍ഗീസ്
നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനത പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ ജയിച്ചത് ലോകം ആഹ്ലാദത്തോടും അതോടൊപ്പം ഉത്കണ്ഠയോടും കൂടിയാണ് വരവേറ്റത്. ഇന്ത്യയുടെ ഇന്നത്തെ സമ്പത്ത് വ്യവസ്ഥയില്‍ കാതലായ മാറ്റം ആഗ്രഹിക്കുന്ന ആരും മോഡിയുടെ തിളക്കമാര്‍ന്ന വിജയം കരുത്താര്‍ജിച്ച പുതിയ സമ്പത്ത് വ്യവസ്ഥിതിയുടെ തുടക്കം ആയി കരുതുന്നുണ്ടാവും.

ഇന്ത്യയിലെ പട്ടിണിപാവങ്ങളുടെ ഉദ്ധാരണം ലക്ഷ്യെവെച്ചുകൊണ്ടുള്ള സമഗ്ര പരിപാടികള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും അവരുടെ അടിസ്ഥാന ഉന്നമനം ഒരു വലിയ സമസ്യ ആയി ഇന്നും തുടരുന്നു. ഓരോ തെരഞ്ഞെടുപ്പും പൊള്ളയായ വാഗ്ദാനങ്ങളായി പരിണമിക്കുയാണ്. സ്വാതന്ത്രപ്രാപ്തിക്ക് ശേഷം മാറി വന്ന ഭരണകൂടങ്ങള്‍ക്ക് കാര്യമായ പുരോഗതി താഴെക്കിടയില്‍ ഉള്ള ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയാതെ പോയ പശ്ചാത്തലത്തില്‍ ആണ് പുതിയ സര്‍ക്കാരിനെ ജനം ഉറ്റുനോക്കുന്നത്.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും ഊന്നല്‍ കൊടുക്കുന്ന ഏതു വ്യവസ്ഥിതിയും ജനം സന്തോഷത്തോടെ സ്വാഗതം ചെയ്ത ചരിത്രമാണ് നമുക്കുള്ളത്. ഏതു സമൂഹത്തിനും അതിന്റെതായ സംസ്‌കാരവും പാരമ്പര്യവും വിശ്വാസവും ഉണ്ട്. അതിനു നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ ആണ് സമൂഹത്തില്‍ അസ്വസ്ഥതയും അരാജകത്വവും ഉടലെടുക്കുന്നത്. ഇന്ത്യയിലെ എല്ലാ മതങ്ങള്‍ക്കും വളരെ പുരാതന പാരമ്പര്യവും സ്വാതന്ത്ര്യവും അവകാശപ്പെടാന്‍ ഉണ്ട്. ഏറ്റവും പുരാതന ആചാരപാരമ്പര്യം ആദിവാസി മതങ്ങള്‍ക്കും വിശ്വാസാചാരങ്ങള്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. ജൈനമതവും, ബുദ്ധമതവും, ഹൈന്ദവമതവും, യെഹൂദമതവും, ക്രിസ്തീയമതവും, ഇസ്ലാംമതവും എല്ലാം പിന്നീട് ഇന്ത്യയില്‍ വേരുറപ്പിച്ചതാണ്. പലമതങ്ങളും വിദേശീയ സംസ്‌കാര സമന്വയ സംഭാവനകളാണ്. ക്രിസ്തുവിനു മുമ്പ് പത്താം ശതാബ്ദത്തില്‍ മധ്യപൂര്‍വ്വദേശങ്ങളില്‍ നിന്നും വാണിജ്യത്തിനു വന്ന വ്യവസായികള്‍ തങ്ങളുടെ ആചാരവും സംസ്‌കാരവും ഭാരതത്തിന്റെ മണ്ണില്‍ നട്ടുവളര്‍ത്തി. ക്രിസ്തു വര്‍ഷം നാലും അഞ്ചും നൂറ്റാണ്ടുകളോടു കൂടി ബ്രഹ്മ, ശിവ സിദ്ധാന്തങ്ങള്‍ പ്രചാരത്തില്‍ വന്നു. ഇതോടൊപ്പം ഹൈന്ദവസംസ്‌കാരത്തിന്റെ മൂല്യങ്ങളും സംസ്‌കൃതികളും ഇന്ത്യ മുഴുവന്‍ പ്രചരിച്ചു. ഏതാണ്ട് എട്ടാം ശതാബ്ദത്തില്‍ ഇസ്ലാമും ഭാരതത്തില് പ്രവേശിച്ചു. മൂവായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കതീതമായി ഭാരതം മതവൈവിധ്യവും മതസഹിഷ്ണുതയും പുലര്‍ത്തിയിരുന്നു. ലോക ചരിത്രത്തില്‍ ഇത്രയുംകാലം മതവൈവിധ്യവും മതസൗഹാര്‍ദവും പുലര്‍ത്തിയിരുന്ന വേറൊരു സമൂഹവും ഉണ്ടായിട്ടുള്ളതായി ചരിത്രപുസ്തകങ്ങളില്‍ കാണാന്‍ സാധിക്കുകയില്ല.

ഭാരതത്തിന്റെ ചരിത്രത്തില്‍ മതം എപ്പോഴും ഒരു നിര്‍ണ്ണായക പങ്ക് ആണ് വഹിച്ചിട്ടുള്ളത്. ഓരോ  മതങ്ങളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുകമാത്രമല്ല, ഭാരതം ചെയ്തിട്ടുള്ളത്. മതപീഡനത്തിനും മതനിഷേധത്തിനും ഇരയായവര്‍ക്ക് അഭയം നല്‍കാനും ഭാരതത്തിനുകഴിഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളെയും സന്തോഷത്തോടും സഹിഷ്ണതയോടും കൂടി സ്വാഗതം ചെയ്യുക മാത്രമല്ല നാം ചെയ്തിട്ടുള്ളത്. അതിലുപരിയായി ധര്‍മ്മാടിസ്ഥാന ചിന്തകള്‍ സ്വീകരിക്കുവാനും നമുക്ക് സാധിച്ചു. ഭാരതദര്‍ശനത്തിന്റെ അടിസ്ഥാന ശിലകള്‍ പണിയപ്പെട്ടത് ജൈന, ബുദ്ധ, ഹൈന്ദവ, ക്രിസ്തീയ ധര്‍മ്മങ്ങളില്‍ നിന്നുമാണ്. ആദിവാസികളുടെ പ്രാഥമിക ദര്‍ശനത്തോടൊപ്പം ബുദ്ധധര്‍മ്മവും, ജൈനചിന്തകളും, ബ്രാഹ്മണനിഷ്ടകളും, സംഖ്യദര്‍ശനവും, യോഗശാസ്ത്രവും, ആയുര്‍വേദവും, ഏകദൈവത്വവും, സംഘടിത ആരാധനകളും, സമത്വചിന്തകളും എല്ലാം ലഭിച്ചത് ഈ മതങ്ങളില്‍ കൂടി ആണ്. ഈ പൈതൃകമാണ് ഇന്നത്തെ ഭാരതീയ സംസ്‌കാരം. ഈ പശ്ചാത്തലത്തില്‍ ആണ് പുതിയ നരേന്ദ്രമോഡി സര്‍ക്കാരിനെ വിലയിരുത്തേണ്ടത്. ഏതെങ്കിലും ഒരു സമൂഹത്തിന്റെ മാത്രം വീക്ഷണങ്ങളും വിശ്വാസങ്ങളും മറ്റുള്ളവരുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അത് വിഭാഗീയതയുടെ വിത്ത് മുളപ്പിക്കുകയാണ്. ഒരു സമൂഹത്തില്‍ നിന്നും മതത്തെയോ മതവിരോധത്തെയോ പൂര്‍ണ്ണമായി തുടച്ചുമാറ്റാന്‍ നമുക്ക് സാധിക്കയില്ല. എന്നാല്‍ ഈ വൈവിധ്യവും സംസ്‌കാരവും സമന്യയിപിക്കുന്നതില്‍ ആണ് ഭാരതത്തിന്റെ ക്രിയാത്മകത ഉള്‍കൊള്ളുന്നത്.

മതത്തെ രാഷ്ട്രീയ വല്‍ക്കരിക്കുമ്പോള്‍ ആണ് മതം ഒരു മയക്കുമരുന്നായി മാറുന്നത്. സമൂഹത്തില്‍ നിന്നും മതത്തെ നിഷ്‌കാസനം ചെയ്യാനുള്ള ശ്രമം സോവിയറ്റ് യൂണിയനിലും ചൈനയിലും പരീക്ഷിച്ചു എങ്കിലും വിജയം കൈവരിച്ചില്ല. ആദിമ ഭാരതത്തിന്റെ ചക്രവര്‍ത്തിമാര്‍ ആയിരുന്ന ചന്ദ്രഗുപ്തനും അശോകനും ജൈന-ബുദ്ധ ധര്‍മ്മങ്ങളെ ഒരു പോലെ പ്രോല്‍സാഹിപ്പിച്ചിരുന്നു. അവരുടെ ഭരണം മതധര്‍മ്മാടിസ്ഥാനത്തില്‍ ആയിരുന്നു. വ്യക്തികളുടെയും സമൂഹത്തിന്റെയും അസ്ത്വിത്വവും ധര്‍മ്മത്തില്‍ അടിസ്ഥിതമാണെന്നുള്ള വിശ്വാസം ഉണ്മയിലേക്കും നന്മയിലേക്കുമാണഅ നയിക്കുന്നത്. ആധുനിക നാഗരീകതയും സമ്പദ്ഘടനകളും കെട്ടിപ്പടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തിനോ, ഭാഷയ്‌ക്കോ, സംസ്‌കാരത്തിനോ അല്ല മുന്‍തൂക്കം നല്‍കേണ്ടത്. എല്ലാ മതങ്ങളേയും ഒരു പോലെ ബഹുമാനിക്കുകയും മതവൈരുദ്ധ്യത്തെ അംഗീകരിക്കാന്‍ ഉള്ള ധാര്‍മ്മികബോധം ഉണ്ടായാല്‍ മാത്രമേ സാമൂഹ്യ നന്മകൈവരികയുള്ളൂ.
ഇംഗ്ലീഷ് ഭാഷയിലൂടെ ഹിന്ദുമതത്തെ മുഴുവനായി ക്രിസ്തീകരിക്കാന്‍ വന്ന അലക്‌സാണ്ടര്‍ ടഫ്ഫനു പറ്റിയ ബുദ്ധിമോശം നരേന്ദ്രമോഡി കാണിക്കുകയില്ലെന്ന് നമുക്ക് ആശ്വസിക്കാം.

മതവും വിശ്വാവും വ്യക്തിസ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കുക. മതനിരപേക്ഷത അല്ല ധാര്‍മ്മികത ആയിരിക്കണം നമ്മുടെ സംസ്‌കാരത്തിന്റെ ഊന്നുവടി. വൈവിധ്യങ്ങളെ അംഗീകരിക്കുക. മതത്തിനും അതീതമായി ഉള്ള മാനവികതയ്ക്ക് പ്രഥമസ്ഥാനം നല്‍കുക. സങ്കുചിത വിഭാഗീയ സാംസ്‌കാരിക ചുഴികളില്‍ കിടന്നു ഉഴറാതെ ഭാരതസംസ്‌കാരത്തിലെ സമഗ്രവീക്ഷണത്തിലൂടെ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുവാന്‍ നരേന്ദ്രമോഡിക്ക് സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.

നരേന്ദ്ര മോഡിയും  മതസഹിഷ്ണുതയും-ഒരു അവലോകനം - ഫാദര്‍ ജോസഫ് വര്‍ഗീസ്
Join WhatsApp News
Joseph 2014-06-07 06:44:48
വളരെ ഭംഗിയായി അച്ചൻ ലേഖനം അവതരിപ്പിച്ചിട്ടുണ്ട്. പാശ്ചാത്യവും പൗരസ്ത്യവുമായ മീഡിയാകളിൽ മോദിയെ മൗലികവാദിയായ ഹിന്ദുവെന്ന് ആക്ഷേപിക്കുന്നതും വായിക്കാറുണ്ട്. ഹിന്ദുമത വിശ്വാസിക്ക് ഒരു മത മൗലികവാദിയായി ചിന്തിക്കാൻ സാധിക്കുമോ? എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന ഹിന്ദുസംസ്ക്കാരം ഒരു മതമല്ല. ചരിത്രത്തിലെന്നും ഈ സംസ്ക്കാരം മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും ഭാരതത്തിലേക്ക് സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്തുകൊണ്ട് നരേന്ദ്ര മോദിയെ ഹിന്ദുവെന്ന് വിളിക്കുന്നു? ഹിന്ദുവെന്ന പേരിൽ ഒരു പുരാണവും വേദവും അവരുടെ ഗ്രന്ഥപ്പുരയിലില്ല. ഒരു സനാതന ധർമ്മവും മറ്റുള്ള മതങ്ങൾക്കെതിരെ എഴുതിയിട്ടുമില്ല. പിന്നെ എന്തിന് സനാതന ധർമ്മങ്ങളിലെ ഹൈന്ദവത്വത്തെ ഭയപ്പെടണം? മതവും സംസ്ക്കാരവും രണ്ടാണ്. ഹിന്ദുമതം ഒരു സംസ്ക്കാരമാണ്. ഭാരത സംസ്ക്കാരമായ ഹൈന്ദവത്വത്തിൽ മോദി അഭിമാനിക്കുന്നത് തെറ്റോ? ഇസ്ലാമിയും ക്രിസ്ത്യനും മറ്റു മതങ്ങളെ വേർതിരിക്കുന്നു. 'സനാതനം' ഓരോ മനുഷ്യനിലും ദൈവികത്വം കുടികൊള്ളുന്നുവെന്നും വിശ്വസിക്കുന്നു. കുരിശു യുദ്ധം പോലെയോ ജിഹാദി പോലെയോ രക്തപ്പുഴകൾ ഹിന്ദുമതത്തിലുണ്ടായിട്ടില്ല. പകരം ലക്ഷോപലക്ഷം ഹിന്ദുക്കളുടെ രക്തം ബലികഴിച്ചുകൊണ്ട് ഹൈന്ദവ ഭരണാധികാരികൾ ചരിത്രത്തിലെന്നും ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും പരിരക്ഷിക്കുകയായിരുന്നു. ക്രിസ്ത്യൻ മുസ്ലിം ഗ്രന്ഥങ്ങളിൽ അവരുടെ മതം മാത്രം സത്യമെന്ന് പഠിപ്പിക്കുന്നു. അതിന്റെ പേരിൽ മതപരിവർത്തനവും നടത്തുന്നു. ഇസ്ലാമിക ക്രിസ്ത്യൻ രാഷ്ട്രങ്ങൾ പടുത്തുയർത്തുന്നതിലും പരാതിയില്ല. ഭാരതത്തിൽ ഹൈന്ദവർക്ക് നിഷ്പ്രയാസം അങ്ങനെ ഒരു രാജ്യം പടുത്തുയർത്താമായിഅരുന്നു. എന്നിട്ടും ഹിന്ദുവായ മോദി പറയുകയാണ്‌ "ഈശ്വരനൊന്നേയുള്ളൂ, അത് പല വഴികളിൽ ക്കൂടി". ഇങ്ങനെ ഏതു പുരോഹിത മുള്ളായ്‌ക്ക് പറയാൻ സാധിക്കും?
reply to joseph 2014-06-07 06:56:47
I know Joseph is a Hindutva guy in disguise. He says good things about Hinduism. we all want it that way.
but those who were kiled in Gujarat under Modis watch did not see such good things from the religion.
The lower caste, who lives as sub human even now does not see anything glorious.
The minorities, who fear for their freedoms see dont see such good things.
Hinduism may say all paths lead to truth yet attack Muslims and Christians.
If the writer is from Travancore just look at history. Till 1947, he belonged to Travancore country. Even in tiny Kerala, all kingdoms were at war with each other.
RAJAN MATHEW DALLAS 2014-06-07 13:06:22
സ്വാതദ്ര്യലബ്ധിക്കു ശേഷം ഇന്ത്യക്ക് പുരോഗതി ഉണ്ടായില്ലെന്ന് പറയാൻ കഴിയുമോ ? തീര്ച്ചയായും ഇതിലും വലിയ പുരോഗതി ഉണ്ടാവേണ്ടതായിരുന്നു ! അനിയധ്രിതമായ ജനപ്പെരുപ്പവും, ജാതി, മത , വർഗ, തൊഴിലാളി സമരഗളും , രാഷ്ട്രിയ അഴിമതിയും  ഇടുങ്ങിയ രാഷ്ട്രിയ പ്രാദേശിക ചിന്ധാഗതിഗലും  തീ ർച്ചയായും വികസനത്തിന്റെ കടക്കൽ കത്തി വച്ചിട്ടുണ്ട് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക