Image

കേന്ദ്രം തീരുമാനമെടുത്താലും നടപ്പാക്കേണ്ടത് സംസ്ഥാനമാണെന്നു ചെന്നിത്തല

Published on 07 June, 2014
കേന്ദ്രം തീരുമാനമെടുത്താലും നടപ്പാക്കേണ്ടത് സംസ്ഥാനമാണെന്നു ചെന്നിത്തല
യൂഡല്‍ഹി: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് കേന്ദ്രം കര്‍ഷകതാത്പര്യത്തിനും കേരളത്തിന്റെ പൊതുവികാരത്തിനുമെതിരായ തീരുമാനമെടുത്താല്‍ അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്രം തീരുമാനമെടുത്താലും നടപ്പാക്കേണ്ടത് സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിക്ക് നല്‍കേണ്ട എല്ലാ ആദരവും നല്‍കും. ഗാഡ്ഗില്‍സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന മുന്‍ എം.പി. പി.ടി. തോമസിന്റെ അഭിപ്രായം വ്യക്തിപരമാണ്. സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും.
പെട്രോള്‍, ഡീസല്‍ വിലവര്‍ധന, പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തല്‍, ആധാറുമായി ഇത് ബന്ധിപ്പിച്ച നടപടി തുടങ്ങി സാധാരണക്കാരുടെ ദുരിതം വര്‍ധിപ്പിക്കുന്ന തരത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ തോല്‍വിക്ക് കാരണമായത്. ഈ നയങ്ങളോടുള്ള എതിര്‍പ്പ് താന്‍ മുമ്പും പാര്‍ട്ടി വേദികളില്‍ പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
RAJAN MATHEW DALLAS 2014-06-08 06:42:22
   
    ഇതൊന്നു ഇടുക്കിയിലെ ജനങ്ങളെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നെഗിൽ അവിടെ തോല്ക്കില്ലയിരുന്നു !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക