Image

വീണ്ടും നേതൃത്വത്തിനെതിരേ വി.എസ്‌; ആര്‍.എസ്‌.പി മുന്നണി വിട്ടത്‌ പിടിപ്പുകേടുമൂലമെന്ന്‌

Published on 08 June, 2014
വീണ്ടും നേതൃത്വത്തിനെതിരേ വി.എസ്‌; ആര്‍.എസ്‌.പി മുന്നണി വിട്ടത്‌ പിടിപ്പുകേടുമൂലമെന്ന്‌
ന്യൂഡല്‍ഹി: ഇടക്കാലത്തിനുശേഷം വീണ്ടും വി.എസ്‌. അച്യൂതാനന്ദന്‍ സംസ്ഥാന നേതൃത്വത്തിനു നേരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. ആര്‍.എസ്‌.പി മുന്നണി വിട്ടത്‌ സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ എഴുതി തയാറാക്കിയ പ്രസംഗത്തിലാണ്‌ വി.എസ്‌ ഈ ആരോപണം ഉന്നയിച്ചത്‌.

2009 ല്‍ ജനതാദളും 2014 ലില്‍ ആര്‍.എസ്‌.പിയും വിട്ടുപോയത്‌ മുന്നണിയെ ദുര്‍ബലമാക്കി. ആര്‍.എസ്‌.പി മുന്നണി വിട്ടത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കീഴ്‌ഘടകങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്ന ഗൗരവമായ വിമര്‍ശനവും വി.എസ്‌ ഉന്നയിച്ചു.

ആര്‍.എസ്‌.പി മുന്നണി വിട്ടുപോയത്‌ ഒഴിവാക്കണമായിരുന്നുവെന്ന്‌ കേന്ദ്രകമ്മിറ്റിയില്‍ കേരളത്തിന്‌ പുറത്തുനിന്നുള്ള ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുന്നണിവിടാന്‍ ആര്‍.എസ്‌.പി നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്ന്‌ വ്യക്തമാക്കിയാണ്‌ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഇതിന്‌ മറുപടി നല്‍കിയത്‌. ഇതിന്‌ പിന്നാലെയാണ്‌ വി.എസ്‌ സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തി സംസാരിച്ചത്‌
Join WhatsApp News
RAJAN MATHEW DALLAS 2014-06-08 06:37:40
   
   വീ എസ് വേറെയും ഒത്തിരി കാര്യങ്ങൾ പതിവുപോലെ എഴുതി വായിച്ചു ! (പാർട്ടി ഉത്തരവ്) നേതാക്കളുടെ ശരീര ഭാഷ , അച്ചടക്കം എന്ന കൊടുവാൾ , സംസ്ഥാന നേതൃത മാറ്റം ,ടീ പീ വധ പ്രതികളെ പുറത്താക്കൽ , ബേബിയെ തോല്പ്പിച്ച 'പരനാറി' ,......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക