Image

കുട്ടികളെ കടത്തിയ സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

Published on 08 June, 2014
കുട്ടികളെ കടത്തിയ  സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ വാക്കൗട്ടോടെ തുടക്കം. അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌കേരളത്തിലേക്ക് കേരളത്തിലെത്തിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവം ഗൗരവമേറിയതാണെന്ന് കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ഒത്താശയോടെയാണ് അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതെന്നും കോടിയേരി ആരോപിച്ചു. എന്നാല്‍ കുട്ടികളെ കൊണ്ടു വന്നത് മനുഷ്യക്കടത്തല്ലെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. എന്നാല്‍നിയമം ലംഘിക്കപ്പെട്ടിട്ടുണ്ട്. അനാഥാലയങ്ങളില്‍ മൂന്നംഗ സമിതി പരിശോധന നടത്തും. അന്യസംസ്ഥാനത്ത് നിന്നുള്ള കുട്ടികള്‍ക്ക് കേരളത്തില്‍ പഠിക്കാനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നടപടിക്രമങ്ങളില്‍ വീഴ്ച വന്നതായി തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.


Join WhatsApp News
RAJAN MATHEW DALLAS 2014-06-09 15:55:38
നിങ്ങളുടെ ഭരണകാലത്ത് കൊണ്ടുവന്നതോ ? അതിനെപ്പറ്റി അന്വേഷിക്കണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക