Image

കോഴഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അമ്പതോളം പേര്‍ക്ക്‌ പരിക്കേറ്റു

Published on 09 June, 2014
കോഴഞ്ചേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അമ്പതോളം പേര്‍ക്ക്‌ പരിക്കേറ്റു
കോഴഞ്ചേരി: കോഴഞ്ചേരിയില്‍ സ്വകാര്യബസും കെ.എസ്‌.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്‌ അമ്പതോളം പേര്‍ക്ക്‌ പരിക്ക്‌. രാവിലെ 9.45ന്‌ മാവേലിക്കരകോഴഞ്ചേരി റോഡിലെ വളവിലായിരുന്നു അപകടം.

പത്തനംതിട്ടയില്‍നിന്നു ചെങ്ങന്നൂര്‍വഴി ഗുരുവായൂരിലേക്കു പോയ കെ.എസ്‌.ആര്‍.ടി.സി ബസും ചെങ്ങന്നൂരില്‍നിന്നു കോഴഞ്ചേരിക്കു വന്ന സ്വകാര്യബസുമാണ്‌ കൂട്ടിയിടിച്ചത്‌. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ മാലക്കര സെന്‍റ്‌ തോമസ്‌ ആശുപത്രിയിലും കോഴഞ്ചേരിയിലെയും ചെങ്ങന്നൂരിലെയും സ്വകാര്യസര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Join WhatsApp News
RAJAN MATHEW DALLAS 2014-06-09 15:50:08


         സ്വകാര്യ ബസ്സിനു പേരില്ലേ ?
സ്വകാര്യം തോമാച്ചൻ 2014-06-10 06:40:51
സ്വകാര്യമല്ലേ? അങ്ങനെ വിളിച്ചു പറയാൻ പറ്റില്ലല്ലോ!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക