Image

മാധവ്‌ ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തിരക്കിട്ട്‌ നടപ്പാക്കില്ലെന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി

Published on 09 June, 2014
മാധവ്‌ ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തിരക്കിട്ട്‌ നടപ്പാക്കില്ലെന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച മാധവ്‌ ഗാഡ്‌ഗില്‍, കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തിരക്കിട്ട്‌ നടപ്പാക്കില്ലെന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ അറിയിച്ചു. ഇതി സംബന്ധിച്ച്‌ തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഇടത്‌ എം.പിക്ക്‌ അദ്ദേഹം ഉറപ്പു നല്‍കിയതായി ലോക്‌സഭയിലെ സി.പി.എം കക്ഷിനേതാവ്‌ പി.കരുണാകരന്റെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു.

റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ആശങ്കകളും എം.പിമാര്‍ മന്ത്രിയെ ധരിപ്പിച്ചു. എല്ലാ വിഭാഗം ജനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മാത്രമെ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും മന്ത്രി ഉറപ്പു നല്‍കിയതായും എം.പിമാര്‍ പറഞ്ഞു.
Join WhatsApp News
RAJAN MATHEW DALLAS 2014-06-09 15:37:52

              തെരക്കില്ല. പതുക്കെ മതി ...
Jack Daniel 2014-06-10 06:45:16
എന്തൊരു അച്ചടക്ക ബോധം! ബെവെരേജു ഷാപിന്റെ മുന്നിൽ നിന്ന് നിന്ന് എല്ലാവരും അച്ചടക്കം പഠിച്ചു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക