Image

ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍

പി.പി.ചെറിയാന്‍ Published on 10 June, 2014
ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍
മക്കിനി(ടെക്‌സസ്): ബാഹ്യ-ആന്തരിക താളവും, ഈണവും വൃത്തവും സമന്വയിപ്പിച്ചുകൊണ്ട് രചിക്കപ്പെടുന്ന കവിതകളുടെ പാരായാണം കേള്‍വിക്കാരേയും രചയിതാക്കളേയും ഒരുപോലെ ആത്മസംതൃപ്തിയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുമെന്നത് സാര്‍വ്വത്രീകമായി അംഗീകരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. ഈണവും താളവും താലോലിക്കുന്ന കവിഹൃദയങ്ങളില്‍ നിന്നു മാത്രമാണ് ഇത്തരം കവിതകള്‍ രൂപാന്തരപ്പെടുക. പ്രമുഖ കവിയും, സാഹിത്യ നിരൂപകനും, കേരള സാഹിത്യസമിതി സെക്രട്ടറിയുമായ പി.പി. ശ്രീധരനുണ്ണി അഭിപ്രായപ്പെട്ടു.
കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് മെയ് 8 ഞായറാഴ്ച വൈകീട്ട് മെക്കിനി എംഎസ്ടി സദനത്തില്‍ സംഘടിപ്പിച്ച സാഹിത്ച സദസ്സില്‍ “കവികളും കവിതകളും” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ശ്രീധരനുണ്ണി.

“ചക്കയില്‍ ഈച്ച കണക്കിന് ഇണങ്ങിചേര്‍ന്നേ പിന്നെ” എന്ന അക്കിത്തത്തിന്റെ പ്രസിദ്ധമായ അഞ്ചു നാടോടിപാട്ടുകളിലൊന്നിലെ ഈരടികള്‍ ഉരുവിട്ടാണ് പ്രഭാഷണത്തിന് തുടക്കം കുറിച്ചത്.
വൃത്ത-കാവ്യ മനോഹരമായി എഴുതുക എന്ന ശ്രമകരമായ ദൗത്യത്തിന് ഇവിടെയുള്ള കവികളുടെ പ്രേരകശക്തി കേരളത്തിന്റെ കാവ്യസംസ്‌ക്കാരം  മനസ്സില്‍ രൂഢമൂലമായിരിക്കുന്നു എന്നുള്ളതാണ്. പക്ഷേ ഇത്തരം കവിതകള്‍ പലപ്പോഴും പ്രസിദ്ധീകരിക്കാതെ തഴയപ്പെടുന്നത് നിരാശാജനകമാണ്. മലയാള കവിതയെ ബാധിച്ചിരിക്കുന്ന പുതിയ പ്രേതമാണ് ആധുനിക കവിതയെന്ന് വിശേഷിപ്പിക്കുന്നതിനും ശ്രീധരനുണ്ണി തയ്യാറായി. സാഹിത്യ-കവിതാ ആസ്വാദനത്തിന് അപജയത്തിന്റെ കാലഘട്ടമാണിതെന്ന് മുന്നറിയിപ്പോടുകൂടെയാണ് അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

തുടര്‍ന്ന് അമേരിക്കയിലെ മലയാളഭാഷാ പണ്ഡിതനും, വാഗ്മിയും, ഭിഷഗ്വരനുമായ ഡോ.എം.വി. പിള്ള കവിതകളുടെ ആസ്വാദനം, സൃഷ്ടി, വിമര്‍ശനം എന്നീ വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ചു. സ്വയം കലഹിക്കുന്നതില്‍ നിന്നും നല്ലൊരു കവി ജന്മമെടുക്കുമെന്നും, ആന്തരിക മനസ്സൊരുക്കം സംഗീതാസ്വാദനത്തിന് അനിവാര്യമാണെന്നും ഉദ്‌ബോധിപ്പിച്ചു.
ആധുനിക ജീവിതം മനസ്സിനെ ശിഥിലീകരിച്ചിരിക്കുമ്പോള്‍ തന്നെ ആന്തരിക താളം കണ്ടെത്തുന്നതു ഒരു വെല്ലുവിളിയായി സ്വീകരിക്കണമെന്നും ഡോ.എം.വി.പിള്ള അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ സാഹിത്യ തറവാട്ടിലെ കാരണവരെന്ന് അറിയപ്പെടുന്ന പ്രൊഫ.എം.എസ്.ടി. നമ്പൂതിരി കവിതാരചനയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെച്ചു. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കേരളലിറ്ററി സൊസൈറ്റി പ്രസിഡന്റ് ലാനായുടെ ആരംഭത്തെ കുറിച്ചും വളര്‍ച്ചയെകുറിച്ചും സവിസ്തരം പ്രതിപാദിച്ചു.

ലാന ജനറല്‍ സെക്രട്ടറി ജോസ് ഓച്ചാലില്‍ തൃശ്ശൂരില്‍ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന് കെ.എല്‍.എസ്. പ്രവര്‍ത്തകരുടെ പൂര്‍ണ്ണ സഹകരണം അഭ്യര്‍ത്ഥിച്ചു. ലാനായുടെ ആദ്യകാല പ്രസിഡന്റും, അമേരിക്കയിലെ അറിയപ്പെടുന്ന കവിയും, ചെറുകഥാകൃത്തുമായ ജോസഫ് നമ്പിമഠം, മീനു എലിസബത്ത്, ഹരിദാസ് തങ്കപ്പന്‍, അജയന്‍ തുടങ്ങിയവര്‍ തുടര്‍ന്നു നടന്ന സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുത്തു.

“ഞാന്‍ മരിക്കുന്നതു ഇവിടെയാകണം” എന്ന പ്രിയ ഉണ്ണികൃഷ്ണന്റേയും, "ഹോര്‍തൂസ് മലബാറിക്കസ്" എന്ന ജോസഫ് നമ്പിമഠത്തിന്റെയും, "ചില സമാഗന ചിന്തകള്‍" എന്ന ജോസന്‍ ജോര്‍ജ്ജിന്റേയും കവിതാ പാരായണം ഹൃദ്യമായിരുന്നു. മീനു എലിസമ്പത്തിന്റെ ഗൃഹാതുരത്വം തുളുമ്പുന്ന ലേഖനം, അജയന്റെ കവിത, എം.എസ്.ടി.യുടെ കവിതകളും കവിയരങ്ങ് അവിസ്മരണീയമാക്കി. ജോസന്‍ ജോര്‍ജ്ജ് സ്വാഗതവും, സി.എല്‍.ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.


ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍ഈണവും താളവും മനസ്സില്‍ താലോലിക്കുന്നവരായിരിക്കണം യഥാര്‍ത്ഥ കവികള്‍
Join WhatsApp News
ഊരമന കേശവൻ നമ്പൂതിരി 2014-06-10 12:56:17
കള്ളിയ്ങ്കാവ് നീലിയെ അന്നനട വൃത്തത്തിൽ ഇറക്കി i വിട്ടാൽ ഒരു പക്ഷെ ഈ കഥാകവിതാധുനിക ശല്യം കുറുഞ്ഞു കിട്ടിയേക്കും. ഇവന്മാരെ എല്ലാം കൂട്ടി പനയുടെ മുകളിൽ കൊണ്ടുപോയി തിന്നു ശരിയാക്കി കയ്യിൽ തരും. എല്ലാം കഴിയുമ്പോൾ എന്നെ വിളിച്ചാൽ മതി ആണിയടിച്ചു ഞാൻ അവളെ കൂട്ടികൊണ്ട് പോരാം. എന്റെ അന്നനട ഇപ്പോഴും എന്റെ കൂടെ വേണം
Jacko Mattukalayil 2014-06-10 05:13:54
"ചക്കയിലെ ഈച്ച കണക്കിന് ഇണങ്ങിച്ചേർന്ന" നടോടിപ്പാട്ട് ഓർമ്മിപ്പിച്ചപ്പോൾ, "കപ്പേം മത്തി തലയും, അതിൽ മുത്തം വെക്കുന്ന മണിയനീച്ചേയും, കോഴിക്കാലിനും, മീൻ മുള്ളിനും മത്സരിക്കുന്ന പട്ടിം പൂച്ചേയും ഓർത്ത്‌ ഡാളസ് മലയാളികൾ ഒരു വലിയ വിഭാഗം കോൾമയിർ കൊണ്ടതു ശ്രീധരനുണ്ണി ശ്രദ്ധിച്ചിരുന്നുവോ ആവോ...
വിദ്യാധരൻ 2014-06-10 11:24:30
അമേരിക്കാൻ മലയാളസാഹിത്യത്തിലെ നാട്ടുരാജാക്കന്മാരുടെ കൊട്ടാരത്തിൽ കയറി രാജാവ് നഗ്നൻ എന്ന് പറഞ്ഞ കവി ശ്രി. ശ്രീധരനുണ്ണിക്ക് എന്റെ പ്രണാമം. നൂറ്റാണ്ടുകളിലൂടെ നമ്മളുടെ പൂർവ്വികർ സംസ്ക്കരിച്ചെടുത്ത മലയാളഭാഷ, അതിന്റെ അടിത്തറ തോണ്ടി ചിലർ, ഗദ്ധ്യ കവിത ഉണ്ടായിട്ടും, കഥാകവിതയാക്കിയും, കവിതകഥ യാക്കിയും നശിപ്പിക്കുകയാണെന്ന് വളരെ ഖേദത്തോടെ പറയട്ടെ. ഇതിൽ പ്രധാനികൾ, സൃഷ്ട്ടിക്കപെട്ട എല്ലാത്തിനും, സൂക്ഷ്മായി പരിശോധിച്ചാൽ ഒരു താള-ലയ-ശ്രുതി ക്രമങ്ങൾ ഉണ്ടെന്നു ഉറപ്പുള്ളവരിൽ ചിലരാണ്. ഭാഷയ്ക്ക് വ്യാകരണം വേണം എന്ന് നിർബന്ധം പിടിക്കുന്ന ഇവർക്ക് "കനക ചിലങ്ക കിലുക്കി കിലുക്കി" വരുന്ന കാവ്യ സുന്ദരിയെ കാണുമ്പോൾ എന്തോ തീപന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഒരു ബഹളം ആണ്. അമേരിക്കയിലെ മടാലസക ളായ ദമയന്തിമാരുദെ മദചന്തിക്കണ്ട് 'ആധുനികം ആധുനികം എന്ന് ഒച്ച വച്ച് വൃത്ത താള ശ്രുതി ലയങ്ങളിൽ നെയ്യെതെടുത്ത വസ്ത്രങ്ങൾ വലിച്ചു കീറി സുന്ദരിയായ കാവ്യസുന്ദരിയെ ഔര് അഭിസാരികയാക്കി നമ്മളുടെ മുന്നിലേക്ക് ഇറക്കി വിടുകയാണ് സുന്ദരിമാരായ എത്ര എത്ര ഭാഷാ വൃത്തങ്ങളാണ് നമുക്കുള്ളത്? കാകളി, കളകാഞ്ചി, പര്യസ്തകാഞ്ചി, മണികാഞ്ചി, മിശ്രകാകളി ഊനകാകളി, ദ്രുതകാകളി, സർപ്പിണി, ഉപസർപ്പിണി, കേക, ഹാ ഹാ എല്ലാവര്ക്കും ഇഷ്ടം ഉള്ള അന്നനട, മഞ്ജരി, ശ്ലഥകാകളി, നതോന്നത, തരംഗിണി, ഊനതരംഗണി , സ്തിമിത എന്നിങ്ങനെ പതിനേഴു സുന്ദരിമാരുണ്ടായിട്ടും, നായ് എവിടെപോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞതുപോലെ ചിലര് ആധുനികതയും അത്യന്താധുനികതയും പൊക്കി കാണിച്ചു മലയാള കാവ്യ മണ്ഡലത്തെ ഒരു ചുവന്ന തെരുവാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.ആയതുകൊണ്ട് " ഇനിയെന്ത് പാർത്ഥ പതുക്കെ നില്ക്കുന്നു ഇനിതനയനെ വധിക്ക വൈകാതെ" (അന്നനട) എന്ന് പറഞ്ഞപോലെ മലയാള സാഹിത്യലോകത്തെ ദുഷിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ചണ്ഡാളന്മാരെ വധിക്കാൻ സമയം ആയിരിക്കുന്നു "കോൽതേനോലേണമോരോ പദമതിനെ നറും- പാലിൽ നീരെന്നപോലെ, ചേർത്തീടെണം, വിശേഷിച്ചതിൽ ഉടൻ ഒരലങ്കാരം ഉണ്ടായി വരേണം, പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോന്നേണം എന്നിത്ര വന്നെ തീർത്തീടാവു ശ്ലോകം" അല്ലാതെ കയ്യ് നനയാതെ മീൻപ്പിടിക്കാൻ നോക്കല്ലേ അലസരായാ പണ്ഡിതന്മാരെ!
Anthappan 2014-06-10 12:44:14
I like the onslaught by Vidyaadharan on the writers of North America those who compromises with the integrity of writing. Go Vidyaadharan go!
Dr.Sasi 2014-06-10 20:29:53
Dear Sreedharanunni,
We are living in the twenty first century!! If you  really want to see a rainbow, please look up and  not down!! Please understand the importance of scientific literature !!
(Dr.Sasi)
വിദ്യാധരൻ 2014-06-11 07:44:18
ശാസ്ത്രീയമായ ലേഖനങ്ങൾക്ക് ഒരു പക്ഷെ ഒരു ജല കണികയിൽ തട്ടി അപഭ്രംശം സംഭവിക്കുന്ന പ്രകാശതരംഗത്തിന്റെ നീളവും വീതിയും കൂട്ടിയും കിഴിച്ച് നീലാകാശത്ത്‌ താള വൃത്ത ലയങ്ങളോടെ വെളിപ്പെടുന്ന മഴവിൽ കോടിയുടെ പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞേക്കും. പക്ഷെ അതിന്റെ സൗന്ദര്യത്തെ വർണ്ണിക്കാൻ ഒരു ശാസ്ത്രന്ജന്റെ തൂലികക്ക് കഴിയില്ല. കാരണം 'സൗന്ദര്യം' എന്നത് ഒരു ശാസ്ത്രന്ജന്റെ പരീക്ഷണശാലയിൽ കണ്ടെത്താവുന്നതല്ല. അത് കാണെണമെങ്കിൽ മേല്പ്പോട്ടോ കീഴോട്ടോ നോക്കാതെ പഞ്ചേന്ദ്രിയങ്ങളെ അടക്കി ഒരു ഋഷി (കവി) ആകാൻ ശ്രമിക്കുക. വള്ളത്തോളും മുണ്ടശ്ശേരിയും ഊര്ജ്ജതന്ത്ര ആദ്യപകരായിരുന്നു മേലോട്ട് നോക്കി മാത്രം സമയകളയാതെ പ്രകൃതിയുടെ രസമായരാജ്യ സീമകൾ കാണാൻ തുനിഞ്ഞത് കൊണ്ട് കാല സമയ പരിതികളെ (നൂറ്റാണ്ടുകളെ) അതിജീവിക്കുന്ന സാഹിത്യകൃതികൾ നമ്മൾക്ക് ലഭ്യമായി. "സജ്ജനാൻ കവിരസൗ നയാചതേ, ഹ്ലാദ്നായ ശശഭ്രിത് കിമർത്ഥിത നാപി നിന്ദതി ഖലാൻ മുഹർമ്മുഹു ധിക്കൃതോപി നഹി ശീതളോനല " സജ്ജനങ്ങളോട് എന്റെ കാവ്യം ശ്രദ്ധിക്കണം എന്ന് കവി പറയേണ്ട. ചന്ദ്രനോട് ആഹ്ലാദിപ്പിക്കാൻ പറയണോ? ദുഷ്ടന്മാരെ നിന്ദിച്ചെട്ടു എന്നത് ഫലം? അഗ്ന്നിയെ ശകാരിച്ചാൽ തണുപ്പാകുമോ?
Anthappan 2014-06-11 09:25:10
Scientists and poets are old enemies. Read the article below. But the beauty definitely will be enhanced if the scientist chooses their words correctly, dress up properly, and present to the readers. Vidyaadharan is really good in engaging readers into conversation through e-malayalee. He is really a pain in the neck for the rotten writers but an inspiration for the learners. “They are old enemies, or else they are old lovers. The poet Albert Goldbarth writes, “Perhaps the arts and the sciences have never slept together without one eye kept warily open.” However warily, though, they have slept together. There are points of connection, even intimacy. Science and poetry embrace a stance of doubt, of keeping the mind open, of eschewing dogma. Not to say that dogma has departed the premises. New scientific ideas often meet resistance from the Old Guard. And I once met an English graduate-student poet who fervently insisted that no great poem has appeared since the 17th century. But doubt and an open mind serve both enterprises. “I believe,” wrote the physicist Richard Feynman, “that to solve any problem that has never been solved before, you have to leave the door to the unknown ajar.” And again, “[A]ll of the things we say in science, all of the conclusions, are uncertain, because they are only conclusions.” In science, hypotheses are put forth and evidence is collected, for and against. Experiments are set up; their results can be reproduced or not. Meanwhile the instruments that extend our human senses keep improving, providing new evidence. Poet Alice Hawthorne Demming, whose poems engage with science at every turn, writes, “[S]cientists, in their unflagging attraction to the unknown, love what they don’t know. It guides and motivates their work; it keeps them up late at night; and it makes that work poetic.” (Demming’s essay “Science and Poetry” appears in The Measured Word: On Poetry and Science edited by Kurt Brown.) Each time a poet sets out to write a poem, he or she launches into unknown territory, a landscape that opens with image, word, or story. The poet can acquire skill in shaping lines, can develop a good ear for the music inherent in language, can become adept at metaphor, and so on. But the poet can never know whether this poem is going to become good or great or a wrestling match requiring rounds lasting for days, weeks, or years.”
വിദ്യാധരൻ 2014-06-12 12:52:14
(ട്രൂത്ത്‌മാണ് ഒരു മറുപടി)ശാസ്ത്രം ഐച്ഛിക വിഷയം ആയി എടുക്കുന്ന വ്യക്തികൾക്ക് ആ വിഷയത്തിന്റെ പ്രൊഫസ്സറിന്മാർ അവരുടെ യുക്തിയും ബുദ്ധിയും ഒക്കെ ഉണർത്തി പ്രശ്ന പരിഹാരത്തിനായി കടംങ്കത പോലത്തെ പ്രശ്നങ്ങൾ ഇട്ടു കൊടുക്കും. ചിലർ പെട്ടെന്ന് ഉത്തരം കണ്ടുപിടിക്കും ചിലർ അതുംകൊണ്ട് തലമുടി നരക്കുന്നത് വരെ ഇരിക്കും. പ്രൊഫസർ കുഞ്ഞാപ്പുവിന്റെ കവിതയും കഥകവിതയും ഏതാണ്ട് ഇത് പോലെയാണ്. അദ്ദേഹം ആശയങ്ങളെ മുര്ച്ചു അറിഞ്ഞു ഭാഷയുമായി കൂട്ടി കലർത്തി ഈ-മലയാളിയുടെ പേജിൽ വിതറും താത്പര്യമുള്ളവർ കൂട്ടി വായിച്ചു ആസ്വതിക്കുക അല്ലാത്തവാൻ വലിച്ചെറിഞ്ഞു പ്രാകി ഇറങ്ങി പോകുക. അദ്ദേഹത്തിൻറെ ഉദ്ദേശ്യശുദ്ധിയെ ഞാൻ ചോദ്യം ചെയൂന്നില്ല. പക്ഷെ ഞാൻ മുൻപെഴുതിയതു പോലെ ആപേക്ഷിക സിദ്ധാന്തം പഠിപ്പിക്കാൻ ഐൻസ്റ്റിൻ ഉപയോഗിച്ച സമീപനം വ്യത്യസ്ത മാണ്. ഭാവനയുടെയും, ഉപമയുടെയും, അല്ങ്കാരത്തിന്റെയും, ശ്രീധരനുണ്ണി പറഞ്ഞ താളലയശ്രുതി ഉള്ളിൽ സൂക്ഷിച്ചു കവിത എഴുതണ്ടതിന്റെയും പ്രസക്തി ഇവിടെയാണ്‌. സുന്ദരിയായ പെണ്ണിനോടോത്തു കഴിക്കുന്ന ഒരു മണിക്കൂർ ഒരു നിമിഷമായും, ചുട്ടുപോള്ളിയ ചീനച്ചട്ടിയിളിരുന്ന ഒരു നിമിഷം ഒരു മണിക്കൂറായി തോന്നുഎന്ന ചെറു കവിതയിലൂടെ ആപേക്ഷിക സിദ്ധാന്തത്തിന്റെ പൊരുൾ പറഞ്ഞു തന്ന ഐൻസ്റ്റിനും പ്രൊഫെസ്സർ കുഞ്ഞാപ്പുവും കവിത മാദ്ധ്യമമായി ഉപയോഗിച്ച് അനുവാച്ചകരോട് സംവതിക്കാൻ ശ്രമിക്കുന്നവരാണ്. ഞാൻ കുഞ്ഞാപ്പു സാറിന്റെ കടംങ്കത നിരന്തരം വായിക്കുന്ന ഒരാളാണ്. പിന്നെ ട്രൂത്തുമാൻ നല്ല മലയാള ഭാഷ അറിയാമെങ്കിൽ ആ ഭാഷയില എഴുതുക. ഭാഷ കൈകാര്യം ചെയ്യുന്നതിൽ എല്ലാവര്ക്കും പരിമിതികൾ ഉണ്ട്. ഭാഷ നമ്മളിൽ കുടികൊള്ളുന്ന ചൈതന്യം അതിന്റെ സൃഷ്ടികളോട് സംസാരിക്കാൻ ഉപയോഗിക്കുന്ന ഭാഷയാണ്‌. അത് വ്യാകരണം ഇല്ലാതെ എഴുതരുത്. പ്രത്യകിച്ചു കുഞ്ഞാപ്പു സാറിനു അതിൽ നിര്ബന്ധം ഉണ്ട്. വെറുതെ എന്തിനു ചൂരൽ പ്രയോഗത്തിനു വിധേയപ്പെടുന്നത്?
Truth man 2014-06-11 16:30:31
Mr. Vidyadharan , you are talking about joy.c. Kunjappu .
What he did wrong .He written modern poem or not
I don,t have much knowledge about poem .
വിദ്യാധരൻ 2014-06-12 07:24:54
ജോസഫ് മുണ്ടശ്ശേരിക്ക് ഊര്ജ്ജതന്ത്ര ശാസ്ത്രത്തിൽ ബിരുദമുണ്ടായിരുന്ന ഒരു വ്യക്തി എന്നെ ഉദ്ദേശിച്ചുള്ളൂ. വള്ളത്തോളിനെക്കുറിച്ചുള്ള അറിവ് തെറ്റാണെന്നുള്ളതു ഖേദ പൂർവ്വം സമ്മതിക്കുന്നു. ശാസ്ത്രഞ്ജന്മാർക്ക് കവിത എഴുതികൂടാ എന്ന് ആരും പറയുന്നില്ല. പക്ഷെ മഴവിൽ കോടിയുടെ ശാസ്ത്രപരമായ വിശകലനം എടുത്തു കാട്ടി ഒരു കവി മാരിവില്ലിൽ കാണുന്ന സൌന്ദര്യത്തെ ശ്രീധരനുണ്ണി കീഴോട്ടു നോക്കിയിരുന്നു കവിത എഴുതിയിട്ട് കാര്യം ഇല്ല മേല്പ്പോട്ട് നോക്കി സംഗതികളുടെ നിജാവസ്ഥ അറിയണം എന്ന് നിന്ദാപരമായി പറഞ്ഞപ്പോൾ, അത് ലോക പ്രശസ്ത ഊര്ജ്ജതന്ത്ര ശാസ്ത്രഞ്ജനായ ഐൻസ്റ്റയിനെപ്പോലും വെല്ലു വിളിക്കുകയാണ്. സൃഷ്ടിയുടെ രഹസ്യം പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാതതുകൊണ്ടായിരിക്കും അദ്ദേഹം മിസ്ടറി എന്ന കവിത എഴുതിയത്. "രണ്ടു മാർഗ്ഗങ്ങളിലൂടെ നയിച്ചിടാം ജീവിതം ഒന്ന് അതുഭുതത്തിൻ വഴിയും മറ്റൊന്ന് അതുഭുതങ്ങളില്ലാത്ത വഴിയും രണ്ടിലും ദര്ശിച്ചിടാം ദുർഗ്രഹവും നിഗൂഡവും ഗുപ്തവുമാം രഹസ്യത്തിന് സൗന്ദര്യം ഇവിടയല്ലോ എല്ലാ സാഹിത്യ കാവ്യ കലയുടെ , ശാസ്ത്രത്തിൻ പ്രഭവ സ്ഥാനം ബുധുക്കളെ " (ഐൻസ്റ്റയിൻ ) (പരിഭാഷ -വിദ്യാധരൻ ) ഇത് വായിച്ചപ്പോൾ ശ്രിനാരായണഗുരുവിന്റെ മനോഹരമായ കവിത ഓർമ്മയിൽ വരുന്നു നേരല്ല ദൃക്കിനെ നീക്കി നോക്കിൽ, വേറല്ല വിശ്വം അറിവിൻമരുവാം പ്രവാഹം കാര്യത്തിൽ നില്പ്പിതിഹ കാരണസതയെന്യേ വേറല്ല വാരിയിൽ നില്പതു വീചിയത്രേ ഇവിടെ അതാര്യമായ പ്രപഞ്ച രഹസ്യങ്ങളെ സുധാര്യമാക്കി തരുന്ന ശ്രീനാരായണഗുരുവും ഐൻസ്റ്റിനും ഋഷി തുല്യന്മാരായ കവികളാണ്. ആപേക്ഷിക സിദ്ധാന്ധത്തെ ക്കുറിച്ച് എൻസ്റ്റീൻ എഴുതിയ കവിത എന്റെ എളിയ ഭാഷയിൽ, കുമാരാനാശാന്റെ കരുണ എന്ന കവിതയുടെ ഈണം പിടിച്ചു ഇവിടെ എഴുതുന്നു. "മാൻമിഴിയാളുമൊത്തു കഴിക്കും വിനാഴിക, മാനിനെപോലെ ഓടും തോന്നിടാം നിമിഷമായി ഇരിക്കൂ ചുട്ടുപൊള്ളും തവയിൽ നിമിഷങ്ങൾ ഇരുന്നതായി തോന്നാം നാഴികപ്പോലെ അപ്പോൾ ഇതുതാൻ ആപേക്ഷിക സിദ്ധാന്ത പൊരുൾ കേൾപ്പൂ ഇതിൽ നാം ദർശിപ്പതോ കാവ്യത്തിൻ സൗന്ദര്യവും" പരിഭാഷക്കായി ഉപയോഗിച്ച ഐൻസ്റ്റിനിന്റെ കവിത താഴെ ചേർക്കുന്നു Mystery There are two ways to live your life— one is as though nothing is a miracle, the other is as though everything is a miracle. The most beautiful thing we can experience is the mysterious: it is the source of all true art and all science. He to whom this emotion is a stranger, who can no longer pause to wonder and stand rapt in awe, is as good as dead: his eyes are closed. Relativity and the "Physics" of Love Sit next to a pretty girl for an hour, it seems like a minute. Sit on a red-hot stove for a minute, it seems like an hour. That's relativity!
Truth man 2014-06-12 15:26:50
Mr. Vidyadaran  your zone is changing daily .I think you scare 
Something. You are scare Lana people
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക