Image

കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് അനാഥാലയങ്ങള്‍ക്ക് ലഭിച്ച വിദേശസഹായം പതിനെട്ട് കോടി

അനില്‍ പെണ്ണുക്കര Published on 10 June, 2014
കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് അനാഥാലയങ്ങള്‍ക്ക് ലഭിച്ച വിദേശസഹായം പതിനെട്ട് കോടി
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടുകളെ അന്യസംസ്ഥാനത്തുനിന്നും എത്തിച്ച വാദപ്രതിവാദങ്ങള്‍ കത്തി നില്‍ക്കേ കഴിഞ്ഞ വര്‍ഷം കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ലഭിച്ച വിദേശ സഹായം എത്രയെന്ന് അറിയാമോ പതിനെട്ട് കോടി.

ചുമ്മാതല്ല എവിടുന്നെങ്കിലും അനാഥരെ സംഘടിപ്പിക്കാന്‍ ഈ കൂട്ടര്‍ പെടാപ്പാട് പെടുന്നത്. ക്രൈസ്തവ സഭകള്‍ നടത്തുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഒരു കോടി വീതം ലഭിച്ചപ്പോള് 22 സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം രൂപയിലധികംവീതം ലഭിച്ചു. കേന്ദ്രആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്(ചുമ്മാതില്ല പാതിരിമാര്‍ മോഡിക്ക് ജയ് വിളിക്കുന്നത്).

വിദേശത്തുനിന്നും ലഭിച്ച സംഭാവനയുടെ കണക്കുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത്തരം സ്ഥാപനങ്ങള്‍ നല്‍കിയ ആദായനികുതി റിട്ടേണിലാണ് പ്രസ്തുത വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. പ്രസ്തുത വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. കഴിഞ്ഞ വര്‍ഷം 18,84,88,064 രൂപയാണ് 189 സ്ഥാപനങ്ങള്‍ വിദേശ സംഭാവനയായി സ്വീകരിച്ചത്. ഇതിലധികവും ക്രൈസ്തവ സമുദായസ്ഥാപനങ്ങള്‍ ആണ്. ഇതില്‍ മൂന്ന് ക്രിസ്തീയ സ്ഥാപനങ്ങള്‍ മാത്രം ഒരു കോടിയിലധികം രൂപ വീതം കൈപ്പറ്റി.

കോതമംഗലത്തെ പ്രേക്ഷിതാരം കോണ്‍ഗ്രഗേഷനാണ് ഏറ്റവും കൂടുതല്‍ വിദേശസംഭവാന ലഭിച്ച ക്രൈസ്തവ സ്ഥാപനം 1,78,27,284 രൂപയാണ് വിദേശത്തുനിന്നും ഇവര്‍ കൈപ്പറ്റിയത്. കോട്ടയം അരുവിത്തറയിലെ ഫ്രാന്‍സിക്കന്ഡ ക്ലാറിസ്റ്റ് കോണ്‍ഗ്രിഗേഷന് 1,4071,486 കോടിരൂപയും വിദേശ സഹായം ലഭിച്ചു.

പാലക്കാട് സെറാഫിക് പ്രൊവിന്‍ഷ്യല്‍ ഹൗസ്, ആലുവ ലിറ്റില്‍ ഫ്‌ളവര്‍ സെമിനാരി എന്നീ സ്ഥാപനങ്ങള്‍ 80 ലക്ഷം രൂപയിലധികം വീതം വിദേശ സംഭാവന സ്വീകരിച്ചു. 50 ലക്ഷത്തിലധികം രൂപ വിദേശ സംഭാവനയായി സ്വീകരിച്ചവരില്‍ ചാലക്കുടിയിലെ അല്‍വിരനാ പ്രൊവിഷ്യല്‍ ഹൗസ്, ചൂണ്ടിയിലെ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി സിസ്റ്റേഴ്‌സ് ഓഫ് നസ്‌റേത്ത്, വലിയ വേളിയിലെ സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ് എന്നീ സ്ഥാപനങ്ങളും ഉള്‍പ്പെടും.

അഴകം ഇമ്മാനുവേല്‍ ഓര്‍ഫനേജ്, കോതമംഗലം ഡയോസിസ് ഹെല്‍ത്ത് സര്‍വ്വീസ് സൊസൈറ്റി, തിരുവല്ല ലിറ്റില്‍ സര്‍ഡിവൈന്‍ പ്രൊവിന്‍ഷ്യല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വടക്കാംചേരി ലിറ്റില്‍ സിസ്റ്റര്‍ ഓഫ് മദേഴ്‌സ് സോറോ, മഞ്ചേരി മര്‍ക്കസുള്‍ ബിഷ്‌റാ ഇന്ത്യാ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ക്ക് 30 ലക്ഷത്തിലധികം രൂപ സംഭാവനയായി ലഭിച്ചു.

കോഴിക്കോട് റഹ്മാനിയ അറബിക് കോളേജ് കമ്മറ്റി, കണ്ണൂര്‍ ശാന്തി നിലയം സോഷ്യല്‍ സെന്റെര്‍, മണ്ണൂത്തി സ്‌നേഹദീപ്തി ചാരിറ്റബിള്‍ ട്രസ്റ്റ്, കോട്ടയം തെള്ളകം സെന്റ് ഫ്രാന്‍സിസ് തിയോളജിക്കല്‍ കോളജ്, വാഴയൂര്‍ സാഫി എന്നീ സ്ഥാപനങ്ങളും 30 ലക്ഷം രൂപ വീതം സ്വീകരിച്ചവരാണ്.
അനാഥാലയങ്ങളില്‍ വിദേശത്തു നിന്നും ലഭിക്കുന്ന കോടികളെക്കുറിച്ച് പല സ്ഥാപനങ്ങള്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ സ്ഥാപനങ്ങളുടെ എണ്ണവും തുകയും കൃത്യമായി സര്‍ക്കാരിന് ലഭിക്കാറില്ല. അനാഥാലയങ്ങളുടെ മറവില്‍ ഭീമമായ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലും അത് പരിശോധിക്കുവാന്‍ കാര്യക്ഷമമായി ഒരു സര്‍ക്കാരുകളും ശ്രമിക്കാറില്ല. എന്നതാണ് സത്യം.


കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് അനാഥാലയങ്ങള്‍ക്ക് ലഭിച്ച വിദേശസഹായം പതിനെട്ട് കോടി
Join WhatsApp News
Jacko Mattukalayil 2014-06-10 10:17:56
ടാക്സ് കൊടുത്ത, വളരെ കുറച്ചു മാത്രം വരുന്ന, തുകയുടെ കണക്കാണ് 18-കോടി. യഥാർത്ഥ വരവ് അതിന്റെ എത്രയോ മടങ്ങാണ് എന്നൂഹിക്കാനെ യുള്ളൂ. കേരളത്തിൽ ഇതു നേടുന്നവർ ആരെന്നും എല്ലാവർക്കുമറിയാം. അതുകൊണ്ടാണ്. ലീഗുകാർ സഭകളുടെ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന തുറുപ്പു വെച്ചടിച്ചു ഉമ്മച്ചനെ വെട്ടിലാക്കിയത്. അപ്പോൾ മുതലാണ്‌, "കുട്ടികളെ കടത്തിയതിനെപ്പറ്റി അന്വേഷണമുണ്ടാവും, നിയമം അതിന്റെ വഴി നോക്കും", എന്നൊക്കെ ഉമ്മച്ചൻ മുരടാൻ തുടങ്ങിയത്. തുടർന്ന് അന്വേഷണങ്ങളുടെ കഥകൾ പറയുകയല്ലാതെ അറസ്റ്റോ നടപടികളോ ആര്ക്കും എതിരായി ഉണ്ടായിട്ടില്ല ഇതുവരെ, വൻപിച്ച രീതിയിൽ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുന്ന കേസ് പിടിക്കപ്പെട്ടിട്ടും. ഗവര്മെന്റിന്റെ അനാസ്ഥ കോടതി പോലും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. 

അമേരിക്കയിലും യൂറോപ്പിലും കിഡ്നി, കരൾ, കണ്ണ് ഒക്കെ കിട്ടാൻ രണ്ടും, മൂന്നും ലക്ഷം ഡോളർ വെച്ചു നീട്ടിക്കൊണ്ടു അക്ഷമരായി രോഗികൾ കിടക്കുന്നു. ഇവരെ ഫീഡു ചെയ്യാൻ തന്നെ ബോഡി പാർട്ട്സുകൾ മറ്റെവിടെ നിന്ന് കിട്ടും?  അതു കൊണ്ടാണ് വൻപിച്ച രീതിയിൽ 'കോടികളുടെ സദ്യ' മത സംഘടനകൾ വഴിയും, രാഷ്ട്രീയക്കാർ വഴിയും നല്കി യൂറോപ്പും അമേരിക്കയും അനാഥാലയങ്ങളും ആശുപത്രികളും ഇന്ത്യയിൽ ഉണ്ടാക്കുന്നത്‌. കേസുകൾ എല്ലാം വെറും നിസ്സാരമെന്ന നിലയിൽ അവരുടെ പത്രങ്ങളും എഴുത്തുകാരും വരുത്തുന്നുമുണ്ട്. പക്ഷെ പാവപ്പെട്ട ഈ കുഞ്ഞുങ്ങളെ പണത്തിനു വേണ്ടി കൊലക്കു നല്കുന്നത് എത്ര കടുത്ത അന്യായമെന്നു ഇന്ത്യൻ ജനങ്ങൾ മനസ്സിലാക്കുന്നുണ്ടോ?

RAJAN MATHEW DALLAS 2014-06-10 12:17:41
പണത്തിനുവേണ്ടി കൊലക്കു  ജാക്കോ, വളരെ ദയനീയമായിപ്പൊയീ ...ഏതെഗ്ഗിലും ഒരു അനാഥാലയത്തിൽ ഇതു നടന്നിട്ടുണ്ടെഗ്ഗിൽ പേര് പറ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക