Image

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഭക്ഷണ വിതരണം നടത്തി

മൊയ്തീന്‍ പുത്തന്‍ചിറ Published on 22 November, 2011
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഭക്ഷണ വിതരണം നടത്തി

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ലോംഗ് ഐലന്റ് ഫ്രീ പോര്‍ട്ടിലുള്ള സെവന്‍ത്ത് ഡേ സാബത്ത്മിഷന്‍ ചര്‍ച്ച് ഹാളില്‍ വെച്ച് നവംബര്‍ 20 ഞായറാഴ്ച അനാഥര്‍ക്കും അഗതികള്‍ക്കും ഭക്ഷണം വിതരണം ചെയ്തു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രഥമ സംരംഭമായിരുന്നു ഈ ഭക്ഷണ വിതരണം. പ്രസിഡന്റ് സണ്ണി പണിക്കര്‍,എഡ്യുക്കേഷന്‍ ചെയര്‍മാന്‍ തോമസ് എബ്രഹാം, റാണി കുരിയന്‍മറ്റു അംഗങ്ങള്‍ എന്നിവരെ സാബത്ത് മിഷനിലെ ജനസീസാ സ്മിത്തുംനോര്‍മ ഷാന്‍ഡും മറ്റു അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

ലോകത്തിലെ സമ്പന്ന രാഷ്ട്രമെന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കില്‍ ഒരു നേരത്തെ ആഹാരത്തിനും തല ചായ്ക്കാന്‍ ഇടവുമില്ലാതെ അനേകം പേര്‍ ജീവിക്കുന്നുണ്ടെന്ന് സണ്ണി പണിക്കര്‍ പറഞ്ഞു. ഭൂഗര്‍ഭ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിംഗ് ലോട്ടുകളില്‍ അന്തിയുറങ്ങുന്നവരുമുണ്ട്.ഇങ്ങനെയുള്ളവര്‍ക്ക് ആഹാരം നല്കുകയാണ് സെവന്‍ത്ത് ഡേ സാബത്ത് മിഷന്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. ഇതുപോലെയുള്ളജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സണ്ണി പണിക്കര്‍ പറഞ്ഞു. സുഭിക്ഷമായി നാം ഭക്ഷണം കഴിക്കുമ്പോള്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാതെ പട്ടിണി കിടക്കുന്ന അനേകം പേര്‍ നമ്മുടെ ചുറ്റിലുമുണ്ടെന്ന് നാം ഓരോരുത്തരും ചിന്തിക്കണമെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കേരള സമാജം പ്രവര്‍ത്തകരോടും പ്രസിഡന്റ് സണ്ണി പണിക്കരോടും സബാത്ത് മിഷന്‍ ചര്‍ച്ച് പ്രത്യേകം നന്ദി പറഞ്ഞു. ലോംഗ് ഐലന്റ് ലിന്‍ബ്രൂക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ യുവജന വിഭാഗം പ്രവര്‍ത്തകരും പങ്കെടുത്തു. താങ്ക്‌സ്ഗിവിംഗ് ദിവസം ന്യൂയോര്‍ക്ക് നഗരത്തിലെ ഹര്‍ലേമിലും ഭക്ഷണം വിതരണം ചെയ്യാന്‍ കേരള സമാജം കമ്മിറ്റി അംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സണ്ണി പണിക്കര്‍ അറിയിച്ചു.

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2011-ലെ പൊതുയോഗവും ഇലക്ഷനും പതിവിനു വിപരീതമായി ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യൂ ഹാളില്‍ വെച്ച് നടത്തുന്നതാണെന്നും, എല്ലാ അംഗങ്ങളും തദവസരത്തില്‍ സന്നിഹിതരാകണമെന്നും സണ്ണി പണിക്കര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി പണിക്കര്‍ 516 884 7438, ജോണ്‍ പോള്‍ 917 880 9045, വര്‍ഗീസ് ജോസഫ് 516 302 3563, സിറിയക് തോട്ടം 516 528 9145.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഭക്ഷണ വിതരണം നടത്തികേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഭക്ഷണ വിതരണം നടത്തികേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഭക്ഷണ വിതരണം നടത്തികേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഭക്ഷണ വിതരണം നടത്തികേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഭക്ഷണ വിതരണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക