Image

ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.

ജോസ് കോരക്കുടിലില്‍ Published on 22 November, 2011
ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.

ബ്രൂക്ക്‌ലിന്- ക്വീന്‍സ്- ലോംഗ് ഐലന്റ് ക്‌നാനായ കാത്തലിക് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് തറയ്ക്കലിന്റെ പ്രധാനകാര്‍മ്മികത്വത്തില്‍ ഒക്‌ടോബര്‍ 30-ാം തീയ്യതി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടന്ന വിശുദ്ധ കുര്‍ബ്ബാനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന്, നടന്ന പൊതുസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ലിസ്സി വട്ടക്കുളം സ്വാഗതം ആശംസിച്ചു. ആദ്ധ്യാത്മിക പരിശീലനത്തോടൊപ്പം സാമുദായിക ബോധവല്‍ക്കരണവും സംസ്‌ക്കാരിക പരിപാടികളും ഉള്‍പ്പെടുത്തി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു പാഠ്യപദ്ധതിയാണ് മതബോധന ക്ലാസ്സില്‍ രൂപം കൊടുത്തിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ലിസ്സി വട്ടക്കുളം അിറയിക്കുകയുണ്ടായി.

വിശ്വാസിത്തിന്റെ തിരിനാളങ്ങള്‍ പിഞ്ചുഹൃദയങ്ങളില്‍ തെളിയിക്കുന്നതിന്റെ പ്രതീകമായി ഫാ.ജോസ് തറയ്ക്കല്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അഞ്ചുവര്‍ഷം മുമ്പ് വളരെ ലളിതമായി ആരംഭിച്ച ഈ ഉത്‌ബോധന ക്ലാസ്സ് എഴുപതില്‍പ്പരം കുട്ടികളുടെ അടുക്കും ചിട്ടയോടുകൂടി പരിശിലീപ്പിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി മാറ്റുവാന്‍ അദ്ധ്യാപകരും മാതാപിതാക്കളും നല്‍കിയ സഹകരണത്തേയും കഠിനാദ്ധ്വാനത്തേയും ഫാ.ജോസ് തറയ്ക്കല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പ്രശംസിക്കുകയുണ്ടായി.

ലോറന്‍ , ജോവാന്‍ , മേരി ആന്‍ , അനന്യ എന്നീ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. മാതൃകാപരമായ പെരുമാറ്റം, മികച്ച അദ്ധ്യാപക ശുശ്രൂഷ, സാമൂഹ്യസേവനം, ഉയര്‍ന്ന പഠനനിലവാരം, ഹാജര്‍ തുടങ്ങിയ വിവിധങ്ങളായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കുട്ടികളെയും അദ്ധ്യാപകരെയും ആദരിക്കുകയുണ്ടായി. മിഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജോസ് കോരക്കുടിലും മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലൂക്ക് പതിയിലും ആശംസകളര്‍പ്പിക്കുകയുണ്ടായി. മതബോധനക്ലാസ്സിലെ എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നു നടത്തിയ സംഘനൃത്തം സദസ്സിന്റെ മനംകവരുകയുണ്ടായി.
 
മിഷന്‍ കമ്മറ്റിയംഗങ്ങളുടെയും അദ്ധ്യാപകരുടെയും പി.റ്റെ.ഏ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ കേക്ക്മുറിച്ച് എല്ലാവരും വാര്‍ഷികാഘോഷത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പ്രിന്‍സിപ്പല്‍ ലിസ്സി വട്ടക്കുളത്തിന്റെ സേവനങ്ങള്‍ക്ക് ആദരസൂചകമായി മിഷനുവേണ്ടി ഡയറക്ടര്‍ ഫാ.ജോസ് തറയ്ക്കല്‍ പ്ലാക്ക് സമ്മാനിക്കുകയുണ്ടായി. മുന്‍ പ്രിന്‍സിപ്പല്‍ റീനാ തടത്തിലിനെ ബൊക്ക നല്‍കി ബഹുമാനിച്ചു. അലങ്കാരങ്ങളും സേറ്റജ് സെറ്റിംഗും നടത്തി പ്രോഗ്രാമിനെ കമനീയമാക്കുന്നതിന് ഷിനോ മറ്റം നേതൃത്വം കൊടുത്തു. വൈസ് പ്രിന്‍സിപ്പല്‍ ജെന്‍സി മച്ചാനിക്കല്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന്, നടന്ന അത്താഴവിരുന്നോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ക്വീന്‍സ് മിഷ്യന്‍ മതബോധന ക്ലാസ്സിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക