Image

മലയാള പുസ്‌തകങ്ങള്‍ ഇനി അമേരിക്കന്‍ ലൈബ്രറികളില്‍: ഫോമ

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2014
മലയാള പുസ്‌തകങ്ങള്‍ ഇനി അമേരിക്കന്‍ ലൈബ്രറികളില്‍: ഫോമ
ഷിക്കാഗോ: ഫോമയുടെ മലയാളത്തിന്‌ ഒരുപിടി ഡോളര്‍ (MOD) പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ വിവിധ നഗരങ്ങളിലുള്ള പബ്ലിക്‌ ലൈബ്രറികളില്‍ മലയാള പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഷിക്കാഗോ സബര്‍ബിലുള്ള മൗണ്ട്‌ പ്രോസ്‌പക്‌ട്‌ പബ്ലിക്‌ ലൈബ്രറിയില്‍ ജൂണ്‍ 9-ന്‌ തിങ്കളാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ എം.ടി പ്രൊസ്‌പക്‌ട്‌ ചീഫ്‌ ലൈബ്രേറിയന്‍ ഫ്രാങ്ക്‌ ലോറിക്ക്‌ ഫോമാ എം.ഒ.ഡി പ്രൊജക്‌ട്‌ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌ മലയാള പുസ്‌തകങ്ങള്‍ നല്‍കിക്കൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇല്ലിനോയിസിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ലൈബ്രറിയില്‍ ഫോമ നല്‍കിയ വ്യത്യസ്‌തങ്ങളായ മലയാള പുസ്‌തകശേഖരം ലൈബ്രറിക്ക്‌ ഒരു മുതല്‍ക്കൂട്ടാണെന്ന്‌ ലൈബ്രറി ഫോറിന്‍ ലാംഗ്വേജ്‌ ഡയറക്‌ടര്‍ മരിയ ഗാര്‍സ്റ്റെക്കി പറഞ്ഞു.

കോട്ടയത്തുള്ള ഡി.സി ബുക്‌സുമായി സഹകരിച്ച്‌ നടപ്പാക്കുന്ന ഈ പദ്ധതിയിലുള്ള മലയാള ഭാഷയിലെ വിവിധ തരത്തിലുള്ള പുസ്‌തകശേഖരം ഷിക്കാഗോ മലയാളികള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ അറിയിച്ചു.

ഫോമാ മലയാളത്തിന്‌ ഒരുപിടി ഡോളര്‍ പദ്ധതി ഫണ്ട്‌ റൈസിംഗ്‌ ടിക്കറ്റ്‌ റാഫിള്‍ നറുക്കെടുപ്പ്‌ ഫിലാഡല്‍ഫയയില്‍ നടക്കുന്ന ഫോമാ ദേശീയ സമ്മേളനത്തില്‍ വെച്ച്‌ നടത്തുന്നതാണ്‌.

ഈ പ്രൊജക്‌ടിന്റെ കോ- ചെയര്‍മാന്‍മാരായി തോമസ്‌ തോമസ്‌, ഡോ. ജയിംസ്‌ കുറിച്ചി, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രൊജക്‌ടിന്റെ ഭാഗമായി ന്യൂജേഴ്‌സിയിലുള്ള ഒരു പ്രധാന ലൈബ്രറിയില്‍ ജൂണ്‍ 20-ന്‌ മലയാള പുസ്‌തകങ്ങള്‍ വിതരണം തോമസ്‌ തോമസ്‌ അറിയിച്ചു.

ഫോമാ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ പ്രസ്‌തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലയാള പുസ്‌തകങ്ങള്‍ ഇനി അമേരിക്കന്‍ ലൈബ്രറികളില്‍: ഫോമമലയാള പുസ്‌തകങ്ങള്‍ ഇനി അമേരിക്കന്‍ ലൈബ്രറികളില്‍: ഫോമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക