Image

ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീം ന്യൂയോര്‍ക്കില്‍ അംഗസംഘടനാ ഭാരവാഹികളെ ആദരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2014
ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീം ന്യൂയോര്‍ക്കില്‍ അംഗസംഘടനാ ഭാരവാഹികളെ ആദരിക്കുന്നു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ കേരളാ സെന്ററില്‍ വെച്ച്‌ ജൂണ്‍ 15-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ ചേരുന്ന സമ്മേളനത്തില്‍ വെച്ച്‌ ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീം അംഗസംഘടനാ ഭാരവാഹികളെ ആദരിക്കുന്നു. ന്യൂയോര്‍ക്കിലെ ബഹുഭൂരിപക്ഷം സംഘടനകളും തങ്ങളുടെ പരസ്യ പിന്തുണ താമ്പാ/ഓര്‍ലാന്റോ ടീമിനെ അറിയിച്ചിട്ടുണ്ടെന്ന്‌ അറിയിപ്പില്‍ പറയുന്നു.

ഫോമയുടെ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ന്യൂയോര്‍ക്കിലെ സംഘടനകളുടെ പിന്‍ബലം കൊണ്ട്‌ മാത്രമാണ്‌ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാക്കുവാന്‍ കഴിയാറുള്ളത്‌. ഫോമയുടെ പ്രവര്‍ത്തനങ്ങളും കണ്‍വന്‍ഷനും വിജയകരമാക്കാനുള്ള അഭിപ്രായങ്ങളും അംഗസംഘടനാ ഭാരവാഹികളില്‍ നിന്നും ആരായും.

ഫോമയുടെ താമ്പാ/ഓര്‍ലാന്റോ ടീമുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ തയാറുള്ള എല്ലാ സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കുകയും, ഫോമാ പ്രതിനിധികളുമായി തങ്ങളുടെ ആശയങ്ങള്‍ പങ്കുവെയ്‌ക്കുകയും ചെയ്യും.

വൈകിട്ട്‌ 9.30-ഓടുകൂടി യോഗം ഡിന്നറോടുകൂടി സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ ഇല്ലിക്കല്‍ (813 230 8031), സജി കരിമ്പന്നൂര്‍ (813 263 6302), തമ്പി തലപ്പള്ളില്‍ (646 530 3766), ടി. ഉണ്ണികൃഷ്‌ണന്‍ (813 334 0123).
ജയിംസ്‌ ഇല്ലിക്കല്‍- സജി കരിമ്പന്നൂര്‍ ടീം ന്യൂയോര്‍ക്കില്‍ അംഗസംഘടനാ ഭാരവാഹികളെ ആദരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക