Image

ഫോമാ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ 2014

വിനോദ്‌ കൊണ്ടൂര്‍, ഡിട്രോയിറ്റ്‌ Published on 15 June, 2014
ഫോമാ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ 2014
ഫിലാഡല്‌ഫിയ: 2013ല്‍ വന്‍ വിജയം കാഴ്‌ച വച്ച ഫോമായുടെ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ ഈ വര്‍ഷം ഫോമാ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ 2014 ജൂണ്‍ 28ന്‌ പെന്‍സില്‍വേനിയയിലെ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്നതാണ്‌. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി അമേരിക്കയില്‍ നിന്നുള്ള പ്രമുഖ വ്യക്തികല്‍കൊപ്പം നാട്ടില്‍ നിന്നും കൂടുതല്‍ പ്രമുഖരെ സംഘാടകര്‍ ഈ വര്‍ഷം അണിനിരത്തുന്നുണ്ട്‌.

അമേരിക്കയിലെ രാഷ്ട്രീയത്തില്‍ ഇന്ന്‌ ഉന്നത സ്ഥാനത്തിരിക്കുന്ന മലയാളിയായ ഡോ: അരുണ്‍ കുമാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നുള്ളത്‌ സംഘാടകര്‍ക്ക്‌ എന്നും അഭിമാനിക്കാവുന്നതാണ്‌. അദ്ദേഹത്തോടൊപ്പം പ്രൊഫസ്സര്‍ ഡോ: എം വി പിള്ള (ഓണ്‍കൊളജിസ്റ്റ്‌), ഡോ: പി സോമസുന്ദരം (ഡീന്‍ & എച്ച്‌ ഓ ഡി മറ്റീരിയല്‍സ്‌ ഇഞ്ചിനിയറിംഗ്‌, കൊളംബിയ യൂണിവേസിറ്റി), മുന്‌ അംബാസിഡര്‍ ടി പി ശ്രീനിവാസ്സന്‍ എന്നിവര്‍കൊപ്പം. യുവ ബിസ്സിനസ്സുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍, കേരള പോലീസ്‌ ഇന്റെലിജെന്‌സ്‌ ഡി ഐ ജി പി വിജയന്‍ ഐ പി എസ്‌, ജോണ്‍സന്‍ & ജോണ്‍സന്‍ എച്ച്‌ ആര്‍ ഡയറക്ടര്‍ വിദ്യ കിഷോറും പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്‌.
തോമസ്‌ മൊട്ടക്കല്‍. അജിത്‌ പോള്‍, കെ എസ്‌ കുമാര്‍, ഡോ: എമില്‍ തട്ടാശ്ശേരി. ജോസഫ്‌ മേലൂകാരന്‍, രാഗി തോമസ്‌, രഘു മേനോന്‍, നന്ദിനി മേനോന്‍ എന്നിവരാണ്‌ പങ്കെടുക്കുന്ന മറ്റു പ്രമുഖര്‍. ഇവര്‍ വിവിധ വിഷയങ്ങളെകുറിച്ചു സംസാരിക്കുകയും, സംശയ ദുരീകരണം നടത്തുകയും ചെയ്യും.
മറ്റൊരു പ്രത്യകത ജോബ്‌ ഫെയര്‍ ആണ്‌. ഈ വര്‍ഷവും വിവിധ കമ്പനികളുടെ പ്രതിനിധികള്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ജോബ്‌ ഫെയര്‍ നടത്തുന്നുണ്ട്‌. ഉദ്യോഗര്‍ഥികല്‍ ഈ അവസരം മുതലാക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ജിബി തോമസ്‌ ചെയര്‍മാനയിരിക്കുന്ന വൈ പി എസ്‌ കമ്മിറ്റിയില്‍ രാജ്‌ കുറുപ്പ്‌ വിന്‍സണ്‍ പാലത്തിങ്ങല്‍. ഹരി നമ്പൂതിരി, ബിനു ജോസഫ്‌, വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌, ബാബു തെക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു. ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈ പി എസ്‌ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ റെനി പൗലോസ്‌, ഫോമാ ജോയിന്റ്‌ ട്രഷറര്‍ സജീവ്‌ വേലായുധന്‍ വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌ എന്നിവര്‍ പരിപാടികളുടെ നടത്തിപ്പിനായുള്ള ഉപദേശങ്ങള്‍ നല്‌കി വരുന്നു. 2014 ഫോമാ കണ്‍വെന്‍ഷന്‍ വന്‍ വിജയമാകുവാന്‍ അമേരിക്കയിലെ എല്ലാ മലയാളികളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജിബി തോമസ്‌ 914 573 1616
ഫോമാ യങ്ങ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ 2014
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക